Aug 28, 2012

നിലവിളക്കും മലബാര്‍ മുസ്‌ലിമും : കെ ടി ജലീലിനു മറുപടി

മാതൃഭൂമി സ്പെഷ്യല്‍ ന്യൂസ് കോളത്തില്‍, മലബാറിലെ  മുസ്ലിം സമൂഹത്തെ കരിതേച്ചു കാണിക്കുന്ന രൂപത്തില്‍ ബഹുമാന്യനായ ഡോ. കെ ടി ജലീല്‍ എഴുതിയ ഒരു ലേഖനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കണ്ടു.  ജലീല്‍ ഒരു മലബാറുകാരന്‍ ആയിരുന്നില്ല എങ്കില്‍ ഇങ്ങനെ ഒരു വിയോജന കുറിപ്പ് എഴുതുമായിരുന്നില്ല കാരണം അദ്ദേഹം ഉന്നയിച്ച വാദഗതികള്‍ മലബാറുകാരെ  കുറിച്ചുള്ള അദ്ധേഹത്തിന്റെ അറിവില്ലാഴ്മയായി കാണാമായിരുന്നു. പക്ഷെ മലബാറിന്റെ ഹൃദയഭാഗത്ത്‌  ജീവിക്കുകയും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയും വഴി അദ്ദേഹത്തിനു ലഭിച്ച അനുഭവ ജ്ഞാനവും ഒപ്പം അദ്ധേഹത്തിന്റെ വിദ്യാഭ്യാസ നിലവാരവും വച്ചു നോക്കിയാല്‍ ഉപദേശത്തിന്റെ രൂപത്തിലുള്ള  ഈ വിമര്‍ശനം ഏതൊരു മലബാറുകാരനേയും അത്ഭുതപ്പെടുത്തും. ചരിത്രത്തില്‍ പി എച് ഡി നേടിയ "ബുദ്ധിമാനായ" ഒരു വ്യക്തിക്ക് സ്വന്തം ചുറ്റുവട്ടത്തുള്ള മലബാറിന്റെ ചരിത്രത്തില്‍ ഇത്രയും വിവരമില്ലാതായിപ്പോയി എന്ന് വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. പ്രിയപ്പെട്ട ജലീല്‍, എല്ലാം അറിയാമായിരുന്നിട്ടും താങ്കളും  കൂടി അടങ്ങുന്ന ഒരു സമൂഹത്തെ ഇകഴ്ത്തി ഒരു ലേഖനം താങ്കളുടെതായി കണ്ടത്തില്‍ വിഷമമുണ്ട്.  (എന്റെ ബ്ലോഗ്‌ വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി എഴുതിയ എഴുതിയ ഈ കുറിപ്പ് അല്പം നീണ്ടു പോയി എങ്കില്‍ ക്ഷമ ചോദിക്കുന്നു.)  
 എന്താണ് മത സൗഹാര്‍ദ്ദം: മത സൗഹാര്‍ദ്ദം എന്നത്  മനുഷ്യ സൗഹാര്‍ദ്ദം എന്ന വാക്കിന്റെ ഒരു അപരിഷ്കൃത രൂപമാണ്. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നതോടൊപ്പം  മനുഷ്യന്‍ എന്ന നിലക്ക് പരസ്പരം ബഹുമാനിക്കുകയും, സഹായിക്കുകയും സഹ വര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് മത സൗഹാര്‍ദ്ദം കൊണ്ട് വിവക്ഷിക്കുന്നത്. മതങ്ങള്‍ക്ക് ഒരിക്കലും സൗഹാര്‍ദ്ദം സാധ്യമല്ല കാരണം അവ മതങ്ങളാണ് എന്നത് തന്നെ. സൗഹാര്‍ദ്ദം ഉണ്ടാക്കാന്‍ കഴിയ്ന്നതും, ഉണ്ടാവേണ്ടതും, ഉള്ളതും മനുഷ്യന്മാര്‍ തമ്മിലാണ്. അതാണു മതങ്ങള്‍ പഠിപ്പിച്ചതും മതമില്ലാത്ത നിരീശ്വര വാദികള്‍ പോലും പഠിപ്പിക്കുന്നതും. ഒന്നര സഹസ്രാബ്ദം പഴക്കമുള്ള ഇസ്ലാം മതവും, രണ്ടു സഹസ്രാബ്ദം പഴക്കമുള്ള ക്രിസ്തുമതവും അനേകായിരം വര്‍ഷമായി  അനുഷ്ടിച്ചു വരുന്ന ഹിന്ദു മതവും തമ്മില്‍ എങ്ങിനെ ബന്ധിപ്പിക്കാം എന്ന് രാവിലെ എണീറ്റ്‌ ബൈബിളും കുറാനും ഗീതയും ഒരേസമയം വായിച്ചു ഗവേഷണം നടത്തുക എന്നതല്ല മത സൗഹാര്‍ദ്ദം.  ഒരു ഹിന്ദു തൊപ്പി വച്ചു പള്ളിയില്‍ ചെന്ന് പ്രാര്‍ഥിക്കുകയും, മുസ്ലിം ചന്ദന കുറി തൊട്ടു അമ്പലത്തില്‍ പോയി  ശ്രീകൃഷ്ണനെ വണങ്ങുകയോ  ചെയ്യുമ്പോഴാണ് മത സൗഹാര്‍ദ്ദം പുലരുന്നത് എന്ന വാദം വിവരക്കേടിന്റെ ഉപോല്പന്നമാണ്. 
 മതങ്ങള്‍ പഠിപ്പിച്ച മത സൗഹാര്‍ദ്ദം: മാലിക് ബിനു ദീനാരും സെയിന്റ് തോമസും ഒക്കെ ഇന്ത്യയില്‍ മതം പ്രചരിപ്പിക്കാന്‍ വരുമ്പോള്‍ അവരെ അവരുടെ മതത്തിനനുസരിച്ചു ജീവിക്കാന്‍ സഹായം ചെയ്തു കൊടുത്തതും മതം പ്രചരിപ്പിക്കാന്‍ എല്ലാ സഹകരണവും ചെയ്തതും ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാരായിരുന്നു. ഇന്ത്യയില്‍ ക്രിസ്തു മതവും ഇസ്ലാം മതവും പ്രചരിച്ചത് ഇവിടത്തെ ഓരോ ഹിന്ദുവിന്റെയും കൂടി വിജയമാണ്. തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ യേശു ക്രിസ്തു പറഞ്ഞപ്പോള്‍ അയല്‍ക്കാരനായ ക്രിസ്ത്യന്‍ എന്ന് അദ്ദേഹം പറഞ്ഞില്ല. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ആഹാരം കഴിക്കുന്നവന്‍ എന്റെ അനുയായി അല്ല എന്ന് മുഹമ്മദ്‌ നബി പറഞ്ഞപ്പോള്‍ അയല്‍ക്കാരനായ മുസ്ലിം എന്ന് പറഞ്ഞിട്ടില്ല. അതായത് എല്ലാ മതങ്ങളും പഠിപ്പിച്ചത് മനുഷ്യ സൗഹാര്‍ദ്ദം തന്നെയാണ്. 
ഇസ്ലാമും ബിംബാരാധനയും: ഇസ്ലാം മതത്തിന്റെ അടിത്തറ തന്നെ "ആരാധന ദൈവത്തിനു മാത്രം" എന്നതില്‍ തുടങ്ങുന്നതാണ്.  മുസ്ലിംകള്‍ ഏറ്റവും ബഹുമാനിക്കുന്ന പ്രവാചകന്‍ മുഹമ്മദ്‌ നബിയെ പോലും വണങ്ങാന്‍ പാടില്ലെന്ന് പഠിപ്പിച്ച മതമാണ്‌ ഇസ്ലാം. ആ കാര്യം മുസ്ലിംകളെ പോലെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതും അന്ഗീകരിച്ചതുമാണ്.  ഡോ. ജലീല്‍ പറഞ്ഞ പോലെ വിശ്വാസമില്ലാതെ ഒരാള്‍ നിലവിളക്ക് കത്തിക്കുകയും ആരാധനാപൂര്‍വ്വമല്ലാതെ  ഒരാളെയോ ഒരു സ്തൂപതെയോ വണങ്ങിയാലും  ഇസ്ലാമികമായി തെറ്റില്ല എന്ന വസ്തുത അറിയാത്ത ഒരു മുസ്ലിമും ഉണ്ടാവില്ല. ഈ കാര്യത്തില്‍ ജലീലിന്റെ ഫത്‌വ ലീഗുകാര്‍ക്ക് ആവശ്യമില്ല  കാരണം ഏതൊരു പ്രവര്‍ത്തിയും സാധുവാകണമെങ്കില്‍ കരുതല്‍/നിയ്യത്ത്  നിര്‍ബന്ധമാണ്‌ എന്നാണു ഇസ്ലാമിന്റെ  എല്ലാ ഗ്രന്ഥങ്ങളിലും പഠിപ്പിക്കുന്നത്‌.    
 എങ്കില്‍ പിന്നെ എന്തു കൊണ്ട് മലബാറിലെ മുസ്ലിംകള്‍ നിലവിളക്ക് കൊളുത്തുന്നില്ല? എന്തുകൊണ്ട് അവര്‍ വണങ്ങുന്നില്ല? ന്യായമായ ചോദ്യം, അവിടെയാണ് സുഹൃത്തേ മലബാറിന്റെ മക്കളുടെ മനസ്സിന്റെ നിര്‍മലത, അതിന്റെ സൗന്ദര്യം, അതിന്റെ ആത്മാര്‍ഥത താങ്കള്‍ അറിയാതെ പോയത്.  മലബാറിലെ ജനങ്ങള്‍, ഏതു മതക്കാരനായാലും, മറ്റുള്ള നാട്ടുകാരെ അപേക്ഷിച്ച് ആത്മാര്‍ഥത കൂടുതല്‍ ഉള്ളവരാണ്.  ഹിന്ദു മതത്തിലെ മഹത്തായ ഒരു ചിഹ്നത്തെ വെറുമൊരു "വെളിച്ചെണ്ണ വിളക്ക്" എന്ന് മനസ്സില്‍ പരിഹസിച്ചു അതില്‍ തീ കൊളുത്തി ചുറ്റുമുള്ള ഹിന്ദുവിനെ/സമൂഹത്തെ  വഞ്ചിക്കാന്‍ മലബാറിലെ മുസ്ലിമിന് അറിയില്ല ഞങ്ങള്‍ നിലവിളക്ക് കൊളുത്തുന്നു എങ്കില്‍ മനസ്സറിഞ്ഞു അഗ്നി ദേവനെ മനസ്സില്‍ ധ്യാനിച്ച്‌  മാത്രമേ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയൂ, ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന ഹിന്ദു സുഹൃത്തിന്റെ ഒരു മത ചിഹ്നത്തെ മനസ്സ് കൊണ്ടെങ്കിലും "ഒരു നാടന്‍ വിളക്കെന്നു പറഞ്ഞു" അപമാനിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഞങ്ങള്‍ക്ക് നിലവിളക്ക് കൊളുത്താന്‍ കഴിയാത്തത്, കാരണം ഞങ്ങള്‍ ബഹുമാനിക്കുന്ന മതമാണ്‌ ഹിന്ദു മതം, വ്യക്തി നിയമവും -സിവില്‍ കോഡും- ഭരണഘടനയും ഒക്കെ  വരുന്നതിനു നൂറ്റാണ്ടുകള്‍ മുന്‍പേ മുതല്‍ തന്നെ മുസ്ലിമിന് ഇവിടെ ജീവിക്കാന്‍ എല്ലാ വിധ സൌകര്യവും  ചെയ്തു  ഇസ്ലാമിനെ ആദരിച്ചവരാണ് ഹിന്ദുക്കള്‍. ഒപ്പം ഞങ്ങളുടെ വിശ്വാസവും അതിന്റെ പവിത്രതയോടെ കാത്തു സൂക്ഷിക്കണം. പ്രവാചകന്‍ മുഹമ്മദ്‌ നബി ഞങ്ങളെ പഠിപ്പിച്ച ഒരു കാര്യമുണ്ട് "നിങ്ങള്‍ എന്തു ചെയ്യുകയാണെങ്കിലും അതു ഭംഗിയായും, ആത്മാര്ത്തതയോടെയും ചെയ്യുക" എന്ന്.  ഞങ്ങള്‍ വണങ്ങുന്നു എങ്കില്‍ അതു ദൈവികമായ വണക്കം തന്നെയാണ്. കാരണം ഞങ്ങള്‍ നിഷ്കളങ്കരാണ്. കപടമായ എന്തും മലബാരുകാരന് അന്യമാണ്, മുസ്ലിമിനത് നിഷിദ്ധവുമാണ്‌. നിലവിളക്ക് കൊളുത്താനും കൊളുത്താതിരിക്കാനും, ഒരാളെ വണങ്ങാനും വണങ്ങാതിരിക്കാനും അവകാശമുള്ള ഇന്ത്യയില്‍ കപടമായി ഒരു വണക്കവും  വിളക്ക്  കൊളുത്തലും ആവശ്യമുണ്ടെന്നു ഒരാളും  വാശി പിടിക്കില്ല.
മലബാറിലെ മത സൗഹാര്‍ദ്ദം: മലബാറില്‍ ജനിച്ചു വളരുകയും, പഠനത്തിന്റെ ഭാഗമായി മദ്രാസിലെയും ബാംഗളൂരിലെയും ജീവിതം, ഗവേഷണത്തിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങള്‍, ന്യൂസിലാന്ഡ്, ആസ്ത്രേലിയ എന്നിവിടങ്ങളിലെ അനുഭവം തുടങ്ങിയവയില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഞാന്‍ കണ്ട ഈ ചെറിയ ലോകത്തില്‍ മത സൗഹാര്‍ദ്ദം അതായത് മനുഷ്യ സൗഹാര്‍ദ്ദം ആത്മാര്‍ഥമായും ആഴത്തില്‍ വേരൂന്നിയും കണ്ടത് (though exceptions are there) മലബാരുകാര്‍ക്കിടയില്‍ മാത്രമാണ്. മലബാറിലെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും മത സൌഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാണ്.  
 ഒരനുഭവം: ഐ ഐ ടി മദ്രാസില്‍ പഠിക്കാന്‍ ചെന്നപ്പോള്‍ ആദ്യ വര്‍ഷം എന്റെ റൂമില്‍ ഞാനടക്കം മൂന്നു പേര്‍: ഒരു ബംഗാളി, ഒരു ബീഹാരി പിന്നെ ഞാനും. എനിക്ക് ഹിന്ദി അറിയില്ലെന്ന് കണ്ടപ്പോഴേ ബീഹാരിക്ക് എന്നെ പകുതി മടുത്തു, റൂമില്‍ നിസ്കരിക്കുന്നത് കണ്ടപ്പോള്‍ അവനു കൂടുതല്‍ കലി കയറി. മുസ്ലിമായ കാരണത്താല്‍ അനുഭവപ്പെട്ട ആ പ്രശ്നത്തില്‍ ഞാന്‍ സഹായം ചോദിച്ചതും എന്നെ സഹായിക്കാന്‍ ഉണ്ടായിരുന്നതും  രാഘവന്‍, സുജിന്‍, നിജില്‍, പ്രദീപ്‌ തുടങ്ങിയ മലബാരുകാരായ ഹിന്ദു സുഹൃത്തുക്കളും, ക്രിസ്ത്യാനി/യുക്തിവാദി യായിരുന്ന ദിലീപുമാണ്. അങ്ങനെ ഒരു സംഭവം നടന്നത് അവിടത്തെ ഒരു മുസ്ലിമും അറിഞ്ഞിട്ടില്ല. അതായത് മുസ്ലിം എന്ന നിലയില്‍ എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ഞാന്‍ സഹായം ചോദിച്ചതും എന്നെ സഹായിച്ചതും മുസ്ലിമല്ല മലബാറിലെ ഹിന്ദുക്കളും ക്രിസ്ത്യാനിയും ആണ്. അന്ന് ഉപദ്രവിച്ച രണ്ടു പേരും പിന്നീട് എന്റെ നല്ല സുഹൃത്തുക്കളായി മാറി എന്നതും മധുരിക്കുന്ന അനുഭവമാണ്. 
 ഒരു മുസ്ലിം എങ്ങനെയായിരിക്കണം എന്ന്  ആഗ്രഹിക്കാന്‍ ഒരു ഹിന്ദുവിനും ക്രിസ്ത്യാനിക്കും യുക്തി വാദിക്കും ഇന്ത്യയില്‍ അവകാശമുണ്ട്‌. പക്ഷെ ഒരു മുസ്ലിം ആ മതം സ്വീകരിച്ചത് അവന്‍ അതില്‍ തൃപ്തനാണ് എന്നതിനാലാണ്. മതപരമായ കാര്യങ്ങളില്‍ ആധികാരികമായി പ്രസ്താവന ഇറക്കാനുള്ള അവകാശം കിട്ടാന്‍ തലയില്‍ വെളുത്ത തുണി കൊണ്ടുള്ള കെട്ടു വേണമെന്ന് എനിക്ക് വാശിയില്ല പക്ഷെ അഭിപ്രായം പറയുന്നവന് മതത്തെ പറ്റി അറിവില്ലെങ്കില്‍ പോകട്ടെ അറിവുള്ളവര്‍ കുളിച്ച കുളത്തിലെങ്കിലും ഒന്ന് കുളിച്ചവനാവണം എന്ന് മാത്രം ആഗ്രഹിക്കുന്നു. ഡോ. ജലീല്‍, അറിവില്ലാഴ്മ ഒരു കുറ്റമല്ല, പക്ഷെ അറിവില്ല എന്ന കാര്യം മനസ്സിലായിട്ടും അംഗീകരിക്കാതിരിക്കുന്നത്  ഒരു സാമൂഹിക തിന്മയാണ്.
 സ്വാതന്ത്ര സമരക്കാലത്ത് എം പി നാരായണ മേനോനെ തിരൂരങ്ങാടി പള്ളിയുടെ പരിശുദ്ധമായ പ്രസംഗ പീഠത്തില്‍ നിര്‍ത്തി രാജ്യത്തിന് വേണ്ടി പ്രസംഗിപ്പിച്ച ആലിമുസ്ല്യാരുടെ അനുയായികളായ മലബാര്‍ മുസ്ലിംകള്‍ക്ക് രാജ്യസ്നേഹവും മത സൌഹാര്‍ദ്ദവും മനസ്സിലാക്കാന്‍  ജലീലിന്റെ ഫത്‌വയുടെ ആവശ്യമില്ല. ജലീലിന്റെ  ലേഖനം ലീഗിനെ വിമര്‍ശിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി എഴുതിയതാണ് എങ്കിലും അദ്ധേഹത്തിന്റ വിമര്‍ശനം മലബാറിന്റെ സംസ്കാരത്തിന് നേരെയുള്ള കാര്‍ക്കിച്ചു തുപ്പലാണ്. മലര്‍ന്നു കിടന്നു തുപ്പുമ്പോള്‍ അല്പം വൈകിയാണെങ്കിലും അതു സ്വന്തം മുഖത്ത് തന്നെ വീഴുമെന്ന കാര്യം മനസ്സിലാക്കിയാല്‍ ജലീലിനു നല്ലത്.   When fighting an enemy remember not to become  the enemy you are fighting is the advice I wanted to give Dr. Jaleel with all due respect to him.
-----
ജലീലിന്റെ ലേഖനം ഇവിടെ ക്ലിക്കി  വായിക്കാം:
http://www.mathrubhumi.com/story.php?id=298005

55 comments:

 1. വളരേ നല്ല മറുപടി. മാന്യമായ ഭാഷ. 
  എം.എല്.ഏ ജലീല് സാഹിബ് ഇതു വായിച്ചു മനസ്സിലാക്കട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 2. സ്വന്തം നാട്റെള്ളില്ലായ്മ തെളിയിക്കുന്ന ഡോ. ജലീലിന്റെ ലേഖനത്തിന്, മലബാര്‍ മുസല്‍മാന്റെ ഒന്നാം തരം മറുപടി. WELL DONE BROTHER...

  ReplyDelete
 3. jaleel arkko vendi malannu kidannu thupparuth

  ReplyDelete
 4. നന്നായിട്ടുണ്ട്

  ReplyDelete
 5. പ്രിയ വഴിപോക്കാ.... അഭിനന്ദനങ്ങൾ.. ഇത്രയും നല്ലോരു മറുപടി..... പബ്ലിഷ് ചെയ്യപെടേണ്ട ഒന്നാന്തരം ലേഖനം

  ReplyDelete
 6. മറുപടി ഒക്കെ നന്നായി വഴിപോക്കാ. നില വിലക്ക് കത്തിക്കുന്നതും കത്തിക്കാതെ ഇരിക്കുന്നതും ഒരാളുടെ വ്യക്തിപരമായ കാര്യം ആണ്. അത് വിവാദം ആക്കേണ്ട ഒരു കാര്യവും ഇല്ല.അത് കത്തിക്കാതെ ഇരിക്കുന്നതിനു ഒരു വിസദീകരണം ആരും കൊടുക്കേണ്ട കാര്യവും ഇല്ല. അതെ സമയം അത് കത്തിക്കാന്‍ ലീഗുകാര്‍ വിസമ്മതിക്കുന്നത് അത് അനിസ്ലാമികം ആണ് എന്നാ വിശ്വാസം കൊണ്ട് മാത്രം ആണ് എന്ന് ഏതു പൊട്ടനും അറിയാം. അല്ലാതെ ഹിന്ദു മതത്തോടുള്ള ബഹുമാനം കൊണ്ടൊന്നും അല്ല. അത് പല നേതാക്കളും തുറന്നു പറഞ്ഞിട്ടും ഉണ്ട്. താങ്ങള്‍ക്ക്‌ ആ പറഞ്ഞ ബഹുമാനം ഉണ്ട് എന്നറിയുന്നതില്‍ വളരെ സന്തോഷം.

  ReplyDelete
  Replies
  1. Mr. Vazhipokan, When you were studying at a Hostel and offering prayers, nobody was against it but what would have happened if an Hindu student had performed Pooja in an Hostel where the room is shared by more than Muslim students than Hindus. Similar case was there when a Muslim friend came to our house he offered his prayers on our bed, we did not say anything but we have doubt if we had gone to his home and had offered Morning prayers, he would have allowed it.

   Delete
 7. ഇത്രയും ബുധിമുട്ടി ആരും നിലവിളക്ക് കത്തിക്കണം എന്നില്ല. ഹിന്ദുവായാലും മുസ്ലിമായാലും ഒരു തരത്തില്‍ എലാവരും വിഗ്രഹം ആരധിക്കുനവരാന്. ഉദാഹരണത്തിന് കാബയിലെ കറുത്ത കല്ലിനെ അവര്‍ ചുംബിക്കുനില്ലേ? എല്ലാ വിഗ്രഹങ്ങളും തകര്‍ത്തപ്പോള്‍ എന്ത് കൊണ്ട് ആ കറുത്ത കല്ല്‌ മാത്രം വെറുതെ വിട്ടു. ചുംബനം ഒരു ആരാധനയല്ലേ, ഉള്ളില്‍ നിന്നും വരുന്നൊരു വികാരമാണ് ചുംബനം, അത് പല വിധത്തിലും ആവാം, എന്നാല്‍ ഇവിടെ ഒരു കല്ലിനെ ചുംബിക്കുമ്പോള്‍ അത് തീര്‍ച്ചയായും ഒരു വിഗ്രഹ ആരാധന തന്നെ ആണ്.

  ReplyDelete
  Replies
  1. ഡിയര്‍ keralahunk, ആ കറുത്തകല്ല്‌ ഒരു ബിംബമല്ല, ആരും അതിനെ ഒരു ദൈവത്തിന്റെ പ്രതീകമായി കാണുന്നില്ല. ദൈവം ഏകനാണ് , അവന്റെ രൂപം നിശ്ചയിക്കാന്‍ മനുസ്യനു ആവില്ല. പിന്നെ ലോകമുസ്ലിമ്ഗളുടെ നേതാവ് മുഹമ്മദു നബി അങ്ങിനെ ചെയ്തു എന്നത് കൊണ്ട് മാത്രമാണ് ഇന്നും മുസ്ലിംകള്‍ അത് ചെയ്തു കൊണ്ടിരിക്കുന്നത്. ചുരുക്കിപ്പരഞ്ഞാല്‍, ആ കല്ലിനു അഭൌദികമായ ഒരു ശക്തിയും ഉണ്ടെന്നു ഒരു മുസ്ലിം വിശ്വസിക്കുന്നില്ല.

   Delete
  2. Dear Chandalabikshuki,
   Maybe these will refute and clear all your doubts.
   Argument 6. We Muslims don’t bow to Kaba, we only bow to Allah.

   a. Zakir Naik says that Muslims actually bow to Allah, but for unity they bow in one direction. But as we know, Allah is on seventh heaven, should not then Muslims face upwards which is the actual direction of Allah instead of facing Kaba, which is a mere stone?

   b. Every idol worshipper says that he bows to his God only, but for the sake of physical representation, he bows before idol. Why then Zakir Naik sees Shirk in the idols of others but “Tauheed” in bowing, kissing, circumambulation of a stone called Kaba?Argument 6. We Muslims don’t bow to Kaba, we only bow to Allah.

   a. Zakir Naik says that Muslims actually bow to Allah, but for unity they bow in one direction. But as we know, Allah is on seventh heaven, should not then Muslims face upwards which is the actual direction of Allah instead of facing Kaba, which is a mere stone?

   b. Every idol worshipper says that he bows to his God only, but for the sake of physical representation, he bows before idol. Why then Zakir Naik sees Shirk in the idols of others but “Tauheed” in bowing, kissing, circumambulation of a stone called Kaba?

   Delete
 8. വിശ്വാസം തന്നെ എല്ലാത്തിനും ആധാരം, ന്യായീകരിക്കാനും എതിര്‍ക്കാനും.

  ReplyDelete
 9. ജലീല്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാം...
  നല്ല ഭാഷയിലുള്ള മറുപടിക്ക് ആശംസകള്‍ ...

  ReplyDelete
 10. ബ്ലോഗുകാരന്റെ നിഗമനങ്ങളും,വാദങ്ങളും തീർത്തും ബാലിശമാണെന്നു പറയാതെ വയ്യ.

  ReplyDelete
 11. ക്ഷേത്രങ്ങളില്‍ നോമ്പ് തുറയും പള്ളികളില്‍ അയ്യപ്പ ഭക്തര്‍ക്ക് വിശ്രമ സൌകര്യമോരുക്കുകയും ചെയ്യുന്ന മഹത്തായ സംസ്കാരം നിലവിലുള്ള പ്രദേശമാണ് മലബാര്‍.. മതപരമായ ആചാരങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നു, അതിനു വേണ്ട സഹായം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ വിശ്വാസാധിഷ്ടിധമായ കാര്യങ്ങളില്‍ മത പരമായ വിലക്കുകള്‍ക്ക് വിശ്വാസി പ്രാധാന്യം കൊടുക്കുന്നു. മുസ്ലിം സ്ഥാപനങ്ങളില്‍ ഒഴികെ എവിടെയും സൂറത്തുല്‍ ഫാത്തിഹ ( വിശുദ്ധ ഖുറാനിലെ പ്രഥമ അദ്ധ്യായം) പാരായണം ചെയ്തു പൊതു പരിപാടോകള്‍ക്ക് തുടക്കം കുറിക്കാറില്ല. മുസ്ലിങ്ങള്‍ അങ്ങനെ ചെയ്യുന്നത് കൊണ്ട് ഇതര മതസ്ഥര്‍ അങ്ങനെ ചെയ്യണമെന്നു ആരും വാശി പിടിക്കാരുമില്ല. പിന്നെ രാഷ്ട്രീയ വ്യതിയാനങ്ങളുടെ പേരില്‍ മത സൌഹാര്ധാതെ തകര്‍ക്കാന്‍ നടത്തുന്ന നീചമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാന്യമായ മറുപടി നല്‍കിയ പ്രിയ സുഹൃത്തിനു നന്ദി....

  ReplyDelete
 12. മാന്യമായ എഴുത്ത്!! താങ്കള്‍ മനസ്സ് തുറന്ന് പറഞ്ഞു,എന്റെ മനസ്സിലുള്ളതും!!

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. ലേഖനം ചിന്തനീയമാണ്. ഉള്ളിൽത്തട്ടി മാത്രമേ മലബാറിലെ മുസ്ലിങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യൂ എന്നുണ്ടെങ്കിൽ നല്ലതുതന്നെ. പക്ഷെ അപ്പോൾ മലബാറിനു പുറത്തുള്ള മുസ്ലിങ്ങളെല്ലാം കാപട്യക്കാരാണെന്നുള്ള ഒരു ധ്വനി താങ്കളുടെ ലേഖനത്തിലുണ്ടല്ലോ. മുസ്ലിം ഒന്നല്ലേയുള്ളൂ. അതിൽ പിന്നെ മലബാറിലെ മുസ്ലിം തിരുവിതാം കൂറിലെ മുസ്ലിം ഉത്തരേന്ത്യയിലെ മുസ്ലിം എന്നൊക്കെയുണ്ടോ? ജലീ‍ൽ പറഞ്ഞതിൽ അങ്ങനെ ഒരു തരംതിരിവ് ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല. ഇനി ലീഗുകാരെ പറ്റിയാണെങ്കിൽ മലബാറിലെ ലീഗുകാരും തെക്കോട്ടുള്ള ലീഗുകാരും തമ്മിൽ എന്തെങ്കിലും വ്യത്യാസവും കാണാൻ കഴിയുന്നില്ല. അപ്പോൾ പിന്നെ മലബാറിലെ മുസ്ലിങ്ങളെ മാത്രമായോ അവിടുത്തെ ലീഗുകാരെ മാത്രമായോ ജലീൽ ആക്ഷേപിച്ചുവെന്നു കരുതാനാകില്ല. നിലവിളക്ക് കത്തിക്കുന്ന പള്ളികളുണ്ടെന്ന് ജലീൽ പറയുന്നു. അവിടെയൊക്കെ ആത്മാർത്ഥമായി ഉള്ളിൽത്തട്ടി തന്നെയായിരിക്കുമോ നിലവിളക്ക് കത്തിച്ച് ആരാധന നടത്തുന്നത്? മുസ്ലിങ്ങൾക്കിടയിൽ തന്നെ പലയിടത്തും വിശ്വാസങ്ങളിലും ആരാധനാ രീതികളിലും വൈവിദ്ധ്യങ്ങൾ കാണുന്നു. ഏതാണ് ശരിക്കും ശരിയായ ഇസ്ലാമിക വിശ്വാസം? അത് ആധികാരികമായി ആർക്കാണു പറയാൻ കഴിയുക? ജലീൽ ലീഗിനെ വിമർശിക്കുവാൻ വേണ്ടിയാണ് ആ ലേഖനം എഴുതിയതെന്ന താങ്കളുടെ അഭിപ്രായം വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ ജലീൽ ഇസ്ലാം മതത്തെ സംബന്ധിച്ച അ അത്ര അറിവില്ലാത്തവനാണെന്ന താങ്കളുടെ അഭിപ്രായം ശരിയാണോ? അതോ ഇസ്ലാം മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നത് ലീഗുകാരായ മുസ്ലിങ്ങൾ തന്നെ ആയിരിക്കണമെന്നുണ്ടോ? ജലീലും ഇസ്ലാമിനെ പിൻപറ്റുന്ന ഒരാൾ അല്ലേ? മത പണ്ഡിതനൊന്നുമല്ലെങ്കിലും അതേ പറ്റി കുറച്ചെങ്കിലും പഠിച്ചിട്ടുള്ള ആളല്ലേ? മറ്റൊന്ന് എല്ലാ വിശ്വാസികളെയും പറ്റി നല്ല വാക്കുക്മൾ ത്രം പറയുന്ന താങ്കളെ ഞാൻ അഭിനന്ദിക്കുന്നു. യുക്തിവാദികളെക്കുറിച്ചു പോലും നല്ല വാക്കു പറയാൻ താങ്കൾ സന്നദ്ധത കാട്ടിയതിലും സന്തോഷം. (സാധാരണ വിശ്വാസികൾ നല്ലൊരു പങ്കും അന്യമതങ്ങളൊട് കാട്ടുന്ന സഹിഷ്ണുത പക്ഷെ യുക്തിവാദികളോടും നിരീശ്വര വാദികളോടും കാണിക്കാറില്ല.). മറ്റൊന്നു കൂടി ചോദിക്കട്ടെ. ചില യുക്തിവാദികൾ പൊതുയോഗങ്ങളിൽ പ്രാർത്ഥനാ സമയത്ത് അവർക്കതിൽ വിശ്വാസമില്ലെങ്കിലും എഴുന്നേറ്റു നിന്ന് വിട്ടുവീഴ്ച ചെയ്യും. എന്നാൽ ചില യുക്തിവാദികൾ ഉള്ളീൽത്തട്ടി ചെയ്യാൻ കഴിയാത്തതിനാൽ പ്രാർത്ഥനാ സമയത്ത് എഴുന്നേറ്റു നിൽക്കില്ല. ഇക്കാര്യത്തിലും താങ്കളുടെ നിലപാട് ഉള്ളിൽ തട്ടിയല്ലെങ്കിൽ ചെയ്യരുതെന്നു തന്നെ ആയിരിക്കുമെന്നു കരുതുന്നു. താങ്കളുടെ ബ്ലോഗിലേയ്ക്ക് ലിങ്ക് നൽകിയതിനും ഈ പോസ്റ്റ് വായിക്കാൻ കഴിഞ്ഞതിനും ഇവിടെ കമന്റ് എഴുതാൻ കഴിഞ്ഞതിനും താങ്കളോടുള്ള നന്ദിയും സന്തോഷവും അറിയിക്കുന്നു.

  ReplyDelete
 15. സീതി സാഹിബും,സി.എച്ച് മുഹമ്മദ് കോയയും,സുലൈമാൻ സേട്ടുവും,പി.എം. അബൂബക്കറുമൊക്കെ കൊളുത്തിയ നിലവിളക്ക് എന്നു മുതലാണു ആധുനിക ലീഗ് തമ്പുരാക്കന്മാർക്ക് ഹറാമായിത്തുടങ്ങിയതെന്നു മനസ്സിലാക്കാൻ കൊണ്ടോട്ടി ഉറൂസിനു ചന്ദനം നേർച്ച നേരേണ്ട ആവശ്യമൊന്നുമില്ല.
  ഐസ്ക്രീം വിവാദം കൊടുമ്പിരികൊള്ളുന്ന കാലത്ത് കുഞ്ഞാലിക്കുട്ടി കണ്ടുപിടിച്ച ഒരു ഉപായമാണിത് . യാഥാസ്ഥിക മുസ്ലിം വിഭാഗത്തിന്റെ പിന്തുണയും സഹതാപവും ഇതിലൂടെ കുഞ്ഞാലിക്കുട്ടിക്ക് ലഭ്യമാവുകയും ചെയ്തു. അവരുടെ കണ്ണിൽ കുഞ്ഞാലിക്കുട്ടി നിഷ്കളങ്കനും,വലിയ മതഭക്തനുമായി.
  തുടർന്ന് മറ്റു ലീഗ് മന്ത്രിമാർക്കും,എം.എൽ.എമാർക്കും നിവർത്തികേട് കൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ പാത പിന്തുടരേണ്ടി വന്നു. മുമ്പ് പല ചടങ്ങുകളിലും നിലവിളക്ക് കൊളുത്തിയിരുന്ന എം.കെ മുനീർ പിന്നീടിങ്ങോട്ട് പലരും നിലവിളക്ക് കൊളുത്തുമ്പോൾ വേദിയിൽ നിസ്സാഹയനായി നോക്കി നിൽക്കുന്ന കാഴ്ചയാണു കണ്ടത്.
  മന്ത്രി ഇബ്രാഹിം കുഞ്ഞ്,മലപ്പുറം ജില്ലയിലെ ഒരു ലീഗ് പഞ്ചായത്ത് വനിതാ പ്രതിനിധി തുടങ്ങിയ ചില നേതാക്കൾ ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തി ഇക്കാര്യത്തിലുള്ള തങ്ങളുടെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

  ReplyDelete
 16. ഒട്ടു ആര്‍ജ്ജവമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു ലേഖനമാണിത്. ജലീല്‍ എന്ന മുസ്ലിമും മലബാറില്‍ ജീവിക്കുന്ന ആളാണ്. അദ്ദേഹം സ്വന്തം അനുഭവത്തില്‍ നിന്നും എഴുതി വയ്ക്കുന്നു. ആ പറഞ്ഞത് നൂറു ശതമാനം ശരിയും.

  കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയ ലഹള നടന്നിട്ടുള്ളത് മലബാറിലാണ്. മത സൌഹാര്‍ദ്ദം വഴിഞ്ഞുഴുകുന്ന സ്ഥലത്തേതായാലും വര്‍ഗ്ഗീയ ലഹള ഉണ്ടാകില്ല. മലപ്പുറം ജില്ലയില്‍ പലയിടത്തും റമദാന്‍ മാസത്തില്‍  പകല്‍ മറ്റ് മത വിശ്വസികളുടെ ഭക്ഷണ ശാലകള്‍ തുറന്നു വയ്ക്കാന്‍ അനുവദിക്കാറില്ല. അത് മതസഹിഷ്ണുതയുടെ ലക്ഷണമല്ല.

  നിലവിളക്ക് മുസ്ലിങ്ങളില്‍ ചിലര്‍ കൊളുത്താത്തതിനൊരു കാരണമേ ഉള്ളു. അത് അനിസ്ലാമികം ആണ്. അതിനെ ഏത് രീതിയില്‍ ദുര്‍വ്യാഖ്യാനിച്ചാലും കാര്യമില്ല. അതിനെ വക്രീകരിച്ച് വളച്ചൊടിച്ച് താങ്കള്‍ എന്താണു നേടാന്‍ ശ്രമിക്കുന്നത്?

  നിലവിളക്ക് ഹിന്ദുകളുടെ ആരാധന വസ്തുവാണെന്നത് താങ്കളുടെ അജ്ഞ്തയും. ഹിന്ദുക്കള്‍ ആരാധിക്കുന്നത് അഗ്നിയേയാണ്. അതുകത്തിക്കുന്ന വിളക്കിനെയല്ല.

  നിലവിളക്ക് ഹിന്ദുക്കളുടെ മതവിശ്വസമാണെന്നും പറഞ്ഞ് അതിനെ ബഹുമാനിക്കുന്ന മുസ്ലിമായ താങ്കളോടൊരു ചോദ്യം. ഹിന്ദുക്കളുടെ എല്ലാ വിശ്വാസങ്ങളെയും താങ്കളിതുപോലെ ബഹുമാനിച്ച് അതില്‍ നിന്നും മാറിനില്‍ക്കുമോ? അയോദ്ധ്യ ഹിന്ദുക്കളുടെ ദൈവമായ രാമന്റെ ജന്മ സ്ഥലമാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതിനെയും ബഹുമാനിച്ച് അയോദ്ധ്യ അവര്‍ക്ക് വിട്ടു നല്‍കുമോ?

  ReplyDelete
  Replies
  1. kaalidaasan സാറിനു ഇതിനു ദിവസക്കൂലിയോ അതോ മാസക്കൂലിയോ

   Delete
  2. എത്ര നല്ല മറുപടി, മലപ്പുറം ജിലയില്‍ വേറെ മതത്തില്‍ പെട്ടവരുടെ ഭക്ഷണ ശാലകള്‍ തുറക്കാന്‍ അനുവദിക്കാരില്ലെന്നോ, ഇത് കേരളം തന്നെ അല്ലെ? ഇതിനൊന്നും ചോദിക്കാന്‍ ആരും ഇല്ലേ? ഇതിനു ഒരു അറുതി വരുത്തിയെ മഹിയാവൂ.

   Delete
  3. ഇവിടത്തെ ഹിന്ദു രാജാക്കന്മാര്‍ മുസ്ലിംകളെ സഹായിച്ചു എന്നതാണോ,മുസ്ലിമും ഹിന്ദു വും ഒന്നിച്ചു നിന്ന് രാജ്യത്തിന് വേണ്ടി പൊരുതി എന്നതാനോ,ലേഖകനെ മുസ്ലിം എന്ന വേര്‍തിരിവ് കാണിക്കാതെ ഇതര മതക്കാരും മതമില്ലതവരുമായ സുഹൃത്തുക്കള്‍ സഹായിച്ചു എന്നതാണോ ഏതാണ് കാളിദാസാ ഇതിലെ തെറ്റിദ്ധരിപ്പിക്കുന്ന ഭാഗം?

   thanikku ആര്ജ്ജവമുന്ടെങ്കില്‍ മുസ്ലിംകള്‍ മലപ്പുറം ജില്ലയില്‍ അടപ്പിച്ചു എന്ന് പറയുന്ന ഹോട്ടലിന്റെ പേര് പറയണം
   അനാവശ്യമായി സമൂഹത്തില്‍ സ്പര്‍ദ്ദ വളര്‍ത്തരുത്

   Delete
  4. മുസ്ലിങ്ങള്‍ നിലവിളക്കിനെ ബഹുമാനിക്കുന്നതുകൊണ്ടാണ്, അത് കത്തിച്ച് അവഹേളിക്കാത്തതെന്ന പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. അങ്ങനെ അല്ല എന്നത് എല്ലാവര്‍ക്കും അറിവുള്ള സംഗതിയും.

   നിലവിളക്കു കത്തിച്ചാല്‍ വിളക്കിനെയോ ഹിന്ദുവിന്റെ ഏതെങ്കിലും വിശ്വസത്തെയോ അവഹേളിക്കുന്നതാണെന്ന് ഇന്നു വരെ ഒരു ഹിന്ദുവും പറഞ്ഞിട്ടില്ല. ഇല്ലാത്ത ഒരു സംഗതി പ്രചരിപ്പിക്കുന്നതിനെയാണു തെറ്റിദ്ധരിപ്പിക്കലെന്നു പറയുന്നത്.

   Delete
  5. >>>>>kaalidaasan സാറിനു ഇതിനു ദിവസക്കൂലിയോ അതോ മാസക്കൂലിയോ<<<<<

   എനിക്ക് ദിവസക്കൂലിയോ മാസക്കൂലിയോ അല്ല. മണിക്കൂറിനാണു കൂലി. കൂലി വാങ്ങാതെ അന്ധവിശ്വാസങ്ങളുടെ ചാവേറായി ജീവിക്കുന്ന താങ്കളോടൊരു ചോദ്യം?

   താങ്കള്‍ സ്കൂളില്‍ കാണാതെ പഠിച്ച ഇന്‍ഡ്യന്‍ ദേശീയ ഗാനത്തിന്റെ അര്‍ത്ഥം അറിയമോ?

   ജന ഗണ മന അധിനായക ജയഹേ
   തവ ശുഭ ആശിഷ് മാഹേ
   ഗാഹേ തവ ജയ ഗാഥ.

   ഇതൊന്നും ആള്ളാനെ പുകഴ്ത്തുന്ന വരികളല്ല. ജനങ്ങളുടെയും ഗണങ്ങളുടെയും മനങ്ങളുടെയും അധിനായകനായ മറ്റൊരാളെ ആരാധിക്കുന്ന വരികളാണ്.

   Delete
 17. ജലീലിന്റെ ലേഖനം 100 ശതമാനം ശരിയാണെന്ന് കാളിദാസൻ പറഞ്ഞ സ്ഥിതിക്ക് ഇനി അതിന്റെ ലിങ്കിൽ കുത്തിനോവിച്ച് അത് വായിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ജലീലിന്റെ ലേഖനം 100 ശതമാനവും തെറ്റാവാനാണ് സാധ്യത.

  ReplyDelete
  Replies
  1. വേണ്ട വായിക്കേണ്ട. വെളിച്ചം ദുഖമാണു കുളം. തമസല്ലോ സുഖ പ്രദം.

   Delete
 18. ഓഫ് ടോപ്പിക്ക്:
  “ഇന്ത്യയില്‍ ക്രിസ്തു മതവും ഇസ്ലാം മതവും പ്രചരിച്ചത് ഇവിടത്തെ ഓരോ ഹിന്ദുവിന്റെയും കൂടി വിജയമാണ്.“

  ബീഹാറിക്ക് എന്ത് കൊണ്ട് കലി വന്നു എന്നതിന്റെ ചരിത്രം ചോദിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിൽ മുകളിലെ വരികൾ എഴുതുമായിരുന്നില്ല :(

  കേരളത്തിലെ പോലെ സൌഹാർദ്ദപരമായ ഒരു മതപ്രവർത്തനമല്ല കേരളത്തിനു വെളിയിൽ പണ്ട് സംഭവിച്ചത് എന്ന ചരിത്രം മനപൂർവ്വം മറക്കുന്നത് നല്ലതു തന്നെയാണു... പക്ഷേ ആ പുതുതലമുറ ബീഹാറിക്ക് അത് പോലെ ആകുമോ എന്ന് തീർച്ചയില്ല....

  മലബാർ മുസ്ലീമുകളുടെ സഹായം തേടാതെ മലബാർ ഹിന്ദുക്കളുടെ സഹായം തേടിയത് കൊണ്ട് ഐ.ഐ.റ്റി. പഠനം പൂർത്തിയാക്കി... ;)

  ReplyDelete
  Replies
  1. തന്നെ പോലുള്ള വിദ്യാഭ്യാസമുള്ള സാമൂഹിക ദ്രോഹികളാണ് ഇന്ത്യയില്‍ സ്പര്‍ദ്ധയും ഭിന്നിപ്പും ഉണ്ടാക്കുന്നത് ഉണ്ടാക്കുന്നത്

   Delete
 19. ബിംബമോ, ചിഹ്നമോ ആരാധിക്കാത്ത ഒരാള്‍ മറ്റു മതസ്ഥരുടെ ആരാധനയുടെ ഭാഗമായ നിലവിളക്കിന് തിരി തെളിയിക്കാന്‍ ക്ഷണിച്ചപ്പോള്‍ സ്‌നേഹത്തോടെ തള്ളിയതില്‍ ആരും കാണാത്ത തീവ്രവാദവും,വര്‍ഗീയതയും ഏതോ മഞ കണ്ണടവച്ചവന്മാര്‍ കണ്ടു പിടിച്ചു.! ഇന്ത്യ എന്ന മാഹാ രാജ്യത്ത് എല്ലാ പൌരനും എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ട് കത്തിക്കാനും കത്തിക്കാതിരിക്കാനും. കത്തിച്ചേ തീരൂ എന്ന് ആക്രോഷിക്കുന്നവരും, കത്തിച്ചാലെന്തെ ആദര്‍ശം കത്തിപ്പോകുമോ എന്നും പിറുപിറുക്കന്നവര്‍ കഥയറിയാതെ ആട്ടം കാണുന്ന കാണികളെ പോലെമാത്രമായിരിക്കും.

  Read more: http://boolokam.com/archives/49019

  ReplyDelete
  Replies
  1. കൂടുതല്‍ വായിച്ച ലിങ്കിലെ ഒരഭിപ്രായം മാത്രം ഇവിടെ പകര്‍ത്തുന്നു.


   ഗംഗാനദി ശിവൻറെ ശിരസിൽ നിന്നും ഒഴുകുന്നതായതുകൊണ്ട് ഹിന്ദുമതവിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നു പറയുന്ന പടന്നക്കാരാ ഒന്നു മറുപടി പറയുമോ?
   ഈ അബ്ദുറബ്ബ് എന്നമാന്യൻ നമ്മുടെ ദേശീയഗാനം എങ്ങിനെ
   പാടും?
   ...........വിന്ധ്യ ഹിമാചല യമുനാ ഗ്രേസേ എന്നോ?
   ഇവനേയൊക്കേ പണ്ടേ പാകിസ്ഥാനിലേക്കു വിടേണ്ടതായിരുന്നു. 1965 ലെ ഇന്ത്യാ പാക്ക് യുദ്ധത്തിനിടക്ക് കൊച്ചിയിൽ ബോംബിട്ടു എന്നു റേഡിയോ വാർത്ത വന്നപ്പോൾ ലഢു വിളമ്പിയവനുണ്ടായതല്ലേ ഇവനൊക്കെ.

   Delete
  2. നിലവിളക്കിനെ ആരാധിക്കാന്‍ മുസ്ലിങ്ങളോടാരും പറഞ്ഞില്ലല്ലോ. നിങ്ങളൊക്കെ വിളക്ക് കത്തിച്ചാല്‍ ഉടനെ അത് ആരാധനയാകുമോ? അത് കൊള്ളാമല്ലോ. വീടുകളില്‍ വിളക്ക് കത്തിക്കുന്ന എല്ലാ മുസ്ലിങ്ങളും അപ്പോള്‍ ബിംബാരാധന നടത്തുന്നുണ്ടോ?

   ഹിന്ദുക്കള്‍ അമ്പലത്തിനു ചുറ്റും വലം വയ്ക്കുന്നതും അവരുടെ ആരാധനയണ്. അവര്‍ ആരാധിക്കുന്നത് അമ്പലത്തിനുള്ളില്‍ ഇരിക്കുന്ന വിഗ്രഹത്തെയും. ഹജ്ജിനു പോകുന്ന മുസ്ലിങ്ങളൊക്കെ കബക്ക് ചുറ്റും ഏഴു പ്രാവശ്യം വലം വയ്ക്കുന്നു. അവിടെ ഇരിക്കുന്ന കല്ലിനെ ചുംബിക്കുന്നു. ഹിന്ദുക്കളുടെ ഈ ആചാരത്തെ അപ്പാടെ പകര്‍ത്തുന്ന മുസ്ലിങ്ങളും അപ്പോള്‍ കബയിലെ കല്ലിനെ

   Delete
  3. @കാളിദാസന്‍ അണ്ണന് മാസം മൂന്നായിട്ടും കലിപ്പ് മാറീട്ടില്ല

   Delete

  4. Read more: http://boolokam.com/archives/49019

   ഈ ലിങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലണ്, അബ്ദു റബിന്റെ വീടിന്റെ പേരു കൊടുത്തിരിക്കുന്നത്. ലേഖകന്‍ പറയുമ്പോലെ Grace എന്നല്ല.Thejas എന്നാണു റബ് മന്ത്രി വീടിനു പേരിട്ടിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ അങ്ങനെയാണ്.

   അതില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ.


   Minister for Education

   SHRI. P.K. ABDU RABB

   Office ........................2323633,2335366
   Mobile ..................... 9495355500
   Fax ........................ 0471- 2326677
   Email ......minister-education@kerala.gov.in
   Website ..... www.kerala.gov.in
   Residence ........... 2350235, 2350236

   Office: Room 501 C,Annexe Building,
   Govt. Secretariat

   Residence: Thejas, VNRA 37, Vivekananda Nagar
   Edapazhanji, Pangode, Thiruvananthapuram.

   തേജസ് എന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെ പേരാണ്. പകല്‍ മുസ്ലിം ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും എന്നതാണിപ്പോള്‍ മുസ്ലിം ലീഗിലെ നാട്ടു നടപ്പ്.

   Delete
  5. തെറ്റിദ്ധരിപ്പിക്കരുത് Kaalidasan
   കൈപുസ്തകത്തിലെ വിലാസം ഗ്രെസിലേക്ക് മാറുന്നതിനു മുന്‍പുള്ള അനന്തപുരിയിലെ ഔദ്യോഗിക വിലാസം
   ബൂലോകം ഒന്ലൈനില്‍ കൊടുത്തത് മലപ്പുറത്തെ സ്ഥിര മേല്‍വിലാസം . കാളിദാസന് ഇംഗ്ലീഷ് അറിയില്ലേ

   Delete
  6. കാളിദാസന്, ഇംഗ്ളീഷ് അറിയാവുന്നതുകൊണ്ടാണ്, റബ്ബു മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര്, താങ്കളൊക്കെ തെറ്റിദ്ധരിപ്പിക്കുന്നതുപോലെ Grace അല്ല, Thejas ആണെന്നു മനസിലാക്കാനാകുന്നത്. അതാരെങ്കിലും പടച്ചുവിടുന്ന നുണയുമല്ല. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയിലുള്ളവയാണ്.

   ഗംഗയും നിളയും കാവേരിയും ഒരേ സമയത്ത് പണുത മന്ത്രി മന്ദിരങ്ങളുടെ പേരുകളാണ്. മറ്റ് രണ്ടു മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ പേരുകള്‍ ഇങ്ങനെ. അതേ പുസ്തകത്തിലുള്ളത്.


   Minister for Excise and Ports
   SHRI. K. BABU
   Office .... 2326772,2327135 Ext-300
   Mobile .. 9447048418, 9495066600
   Fax ........................... 2330019
   Email ....... ministerkbabu@gmail.com,
   ....... minister-excise-ports@kerala.gov.in
   Website ..www.minister-excise-ports.kerala.gov.in
   Residence ..... 0484-2777616
   Office: Room No. 648, Third Floor, South Block,
   Govt. Secretariat, Thiruvananthapuram.
   Residence:
   ‘Kaveri’, No.6, Eastern Side of Cantonment House,
   Thiruvananthapuram.


   Minister for Welfare of Sheduled Tribes,
   Youth Affairs, Museum and Zoos
   KUMARI P.K. JAYALAKSHMI
   Office ... 2518204, 2333091
   Mobile 495366600, 9947484252
   Fax .......... 2333775
   Email .... minister-wst-ya@kerala.gov.in
   Website ...www.minister-wst-ya.kerala.gov.in
   Residence ..... 2323256
   Office: Room No. 647, Second Floor,
   South Block, Govt. Secretariat,
   Thiruvananthapuram- 695 003
   Residence: ‘Nila’, Cantonment Premises,
   Vikas Bhavan P.O,
   Thiruvananthapuram.

   ഈ മുസ്ലിം മന്ത്രി എങ്ങനെ ഇന്‍ഡ്യയുടെ ദേശീയ ദേശീയ ഗാനം പാടും? ദേശീയ ഗാനം പാടുമ്പോള്‍ എഴുന്നേറ്റ് നിന്നു ബഹുമാനിക്കണം, ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ അതിനെ സല്യൂട്ട് ചെയ്യണം എനൊക്കെ ഇന്‍ഡ്യന്‍ ഭരണ ഘടന നിര്‍ദ്ദേശിക്കുന്നുണ്ട്. വിളക്ക് കത്തിച്ചാല്‍ ആരാധനയാകുമെന്നു പറയുന്ന മുസ്ലിങ്ങളൊക്കെ വിശദീകരിച്ചേ? സല്യൂട്ട് ചെയ്യുന്നത് ഏത് വകുപ്പില്‍ വരും? മറ്റ് മതങ്ങളുടെ ചിഹ്നത്തെ മാത്രം ആരാധിക്കരുത്, അല്ലാത്ത ഏതിനെയും ആരാധിക്കാം എന്നാണോ താങ്കളുടെ മതം പഠിപ്പിക്കുന്നത്? താങ്കളൊന്ന് വിശദീകരിച്ചേ?

   താങ്കള്‍ വിന്ധ്യ ഹിമാചല യമുന ഗംഗ എന്ന് എങ്ങനെ പാടും. ഗംഗ എന്ന പേരുച്ചരിച്ച് അതിനെ അവഹേളിക്കില്ല എന്നു പറഞ്ഞ് മിണ്ടാതിരിക്കുമോ?

   ഇതുപോലെ മതാന്ധത ബാധിച്ചവര്‍ ഒരു മതേതര ജനാധിപത്യ രാജ്യത്തല്ല ജീവിക്കേണ്ടത്. ഏതെങ്കിലും ഇസ്ലാമിക രാജ്യത്താണ്. ഇവര്‍ക്കൊക്കെ വേണ്ടിയണു പണ്ട് പാകിസ്താന്‍ ഉണ്ടാക്കിയത്.

   Delete
  7. ഇങ്ങനെയും തെട്ടിധരിപ്പിക്കാം.
   നമ്മുടെ വിദ്യാഭ്യാസ മന്ത്രി അബ്ദുരബ്ബിന്റെ വെബ്സൈറ്റ് നോക്കൂ http://www.minister-education.kerala.gov.in
   എന്തിനാടോ കാളിദാസന്‍ എന്ന് പേരുള്ള ഊരും പേരും ഇല്ലാത്ത ജാര സന്തതീ താന്‍ പൊതുജനത്തെ തെറ്റിധരിപ്പിക്കുന്നത്
   ആര്‍ക്കു വേണമെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ വെബ്സൈറ്റ് ഒന്ന് നോക്കാവുന്നതല്ലേ ഉള്ളൂ
   താന്‍ പറഞ്ഞ പോലോത്ത ഒരു സാദനം എവിടെയാണുള്ളത് http://www.minister-education.kerala.gov.in

   Delete
  8. പോരെങ്കില്‍ സര്‍ക്കാര്‍ വേം സൈറ്റിലെ വിലാസവും നോക്കൂ http://www.kerala.gov.in/index.php?option=com_content&view=article&id=3870&Itemid=3069

   Delete
 20. >>>>മത സൗഹാര്‍ദ്ദം എന്നത് മനുഷ്യ സൗഹാര്‍ദ്ദം എന്ന വാക്കിന്റെ ഒരു അപരിഷ്കൃത രൂപമാണ്<<<

  ശുദ്ധ അസംബന്ധം. മതങ്ങളുണ്ടാകുന്നതിനു മുന്നേ ഇവിടെ മനുഷ്യനും മനുഷ്യ സൌഹാര്‍ദ്ദവുമുണ്ടായിരുന്നു.

  ReplyDelete
 21. ബ്ലോഗിങ് എന്റെ തൊഴിലോ വിനോദമോ അല്ലാത്തതിനാല്‍ കാളിദാസന്റെ കമന്റുകള്‍ നോക്കി മറുപടി പറയാന്‍ എനിക്ക് നേരമില്ല.
  അദ്ധേഹത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ വഞ്ചിതരാവരുതെന്നു മാത്രം അപേക്ഷിക്കുന്നു.
  തീവ്രമായ ഇസ്ലാമോഫോബിയ ബാധിച്ച കാളിദാസന്റെ സ്വഭാവം മനസ്സിലാക്കാന്‍ "വള്ളിക്കുന്ന് " ബ്ലോഗില്‍ പോയി കാളിദാസന്റെ കമന്റുകളും അദ്ദേഹത്തിന് വിവരമുള്ളവര്‍ കൊടുത്ത മറുപടിയും വായിച്ചാല്‍ മതി.

  സസ്നേഹം
  വഴിപോക്കന്‍

  ReplyDelete
  Replies
  1. ബ്ളോഗിംഗ് തൊഴിലോ വിനോദമോ എന്നതൊക്കെ താങ്കളുടെ വ്യക്തിപരമായ വിഷയമല്ലേ? ആരും അതിവിടെ ചോദിച്ചില്ലല്ലോ. ഈ പോസ്റ്റില്‍ താങ്കള്‍ എഴുതി വച്ച തിനേപ്പറ്റി എന്റെ അഭിപ്രായമെഴുതി.

   കാളിദാസന്റെ സ്വഭാവം മനസിലാക്കാന്‍ വള്ളിക്കുന്നിന്റെ ബ്ളോഗ് വരെ പോകേണ്ട ആവശ്യമില്ല. അദ്ദേഹം തന്നെ അതിവിടെ വന്ന് എഴുതിയിട്ടുണ്ട്.

   നിലവിളക്ക് കത്തിക്കുന്നതിനെ ദീപാരാധനയുമായി ബന്ധിപ്പിക്കുമ്പോഴുള്ള ഒരു പ്രശ്നമായിട്ടാണ് എനിക്കീ വിവാദത്തെ കാണാന്‍ പറ്റുന്നത്. നാട മുറിക്കുന്നത് പോലെ, തറക്കല്ലിടുന്നത് പോലെ ഒരു ചടങ്ങ് മാത്രമായി വിളക്ക് കൊളുത്തുന്നതിനെയും കണ്ടാല്‍ പോരെ. ദീപത്തെ തൊഴുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുമ്പോഴല്ലേ അതിനു ആരാധനയുടെ രൂപം വരുന്നത്.

   Delete
 22. താങ്കള്‍ക്ക് പറയാനുള്ളത് മാന്യമായ ശൈലിയില്‍ അവതരിപ്പിച്ചു. ഈ വിഷയകമായി അക്ബര്‍ ചാലിയാര്‍ എഴുതിയ പോസ്റ്റില്‍ ഞാന്‍ എഴുതിയ കമന്റ് ഇവിടെയും പകര്‍ത്തട്ടെ. നിലവിളക്ക് കത്തിക്കുന്നതിനെ ദീപാരാധനയുമായി ബന്ധിപ്പിക്കുമ്പോഴുള്ള ഒരു പ്രശ്നമായിട്ടാണ് എനിക്കീ വിവാദത്തെ കാണാന്‍ പറ്റുന്നത്. നാട മുറിക്കുന്നത് പോലെ, തറക്കല്ലിടുന്നത് പോലെ ഒരു ചടങ്ങ് മാത്രമായി വിളക്ക് കൊളുത്തുന്നതിനെയും കണ്ടാല്‍ പോരെ. ദീപത്തെ തൊഴുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുമ്പോഴല്ലേ അതിനു ആരാധനയുടെ രൂപം വരുന്നത്. അതേ സമയം, ദീപം കത്തിച്ചു മാത്രമേ ഉദ്ഘാടനം ആകാവൂ എന്ന സമീപനത്തോടും യോജിക്കാന്‍ കഴിയുന്നില്ല.

  ReplyDelete
  Replies
  1. വള്ളിക്കുന്ന് പറഞ്ഞത് ന്യായം, പ്രത്യേകിച്ചും (എനിക്ക് തോന്നാറുള്ളത്) നാട മുറിക്കുന്ന ബോറന്‍ പരിപാടിയേക്കാള്‍ കാണാന്‍ ഐശ്വര്യമുള്ള ഒരു ചടങ്ങാണ് നിലവിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനം. താങ്കള്‍ പറഞ്ഞ പോലെ നിലവിളക്ക് കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും ശരിയാണ്. അതുകൊണ്ട് തന്നെ കത്തിക്കുന്നവരെയോ കത്തിക്കാതിരിക്കുന്നവരെയോ എതിര്‍ക്കുന്നത് തെറ്റുമാണ്. അതായതു, രണ്ടു ശരികളില്‍ ഒരു ശരിയെ വിമര്‍ശിച്ച ജലീലിനേക്കാള്‍ രണ്ടു ശരികളില്‍ ഒന്ന് തിരഞ്ഞെടുത്ത അബ്ദു റബ്ബ് ചെയ്തത് തന്നെ ന്യായം.
   അബ്ദുറബ്ബ് നിലവിളക്ക് കതിച്ചിരുന്നെങ്കില്‍ ജലീല്‍ അതിനെ എതിര്‍ത്ത് ഇപ്പോള്‍ എഴുതിയതിനേക്കാള്‍ വലിയ ലേഖനം എഴുതുമായിരുന്നു എന്നത് ജലീലിനെ അറിയാവുന്നവര്‍ക്കെങ്കിലും ഊഹിക്കാവുന്ന കാര്യവുമാണല്ലോ...
   ഒപ്പം ഇന്ത്യയില്‍ ഒരു വീടിനു ഇടാന്‍ കഴിയുന്നതില്‍ വച്ചു ഏറ്റവും സുന്ദരമായ പേരുകളില്‍ ഒന്നായ ഗംഗ എന്ന പേര് വേണ്ടെന്നു വച്ച അബ്ദുരബ്ബിന്റെ മണ്ടത്തരം ഓര്‍ത്തു ലജ്ജിക്കുന്നു.

   Delete
  2. ആശ്ചര്യകരമായിരിക്കുന്നല്ലോ. ഇത്ര പെട്ടെന്ന് ബോധമുണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല.

   ഹിന്ദു മതത്തിലെ മഹത്തായ ഒരു ചിഹ്നത്തെ വെറുമൊരു "വെളിച്ചെണ്ണ വിളക്ക്" എന്ന് മനസ്സില്‍ പരിഹസിച്ചു അതില്‍ തീ കൊളുത്തി ചുറ്റുമുള്ള ഹിന്ദുവിനെ/സമൂഹത്തെ വഞ്ചിക്കാന്‍ മലബാറിലെ മുസ്ലിമിന് അറിയില്ല. ഞങ്ങള്‍ നിലവിളക്ക് കൊളുത്തുന്നു എങ്കില്‍ മനസ്സറിഞ്ഞു അഗ്നി ദേവനെ മനസ്സില്‍ ധ്യാനിച്ച്‌ മാത്രമേ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയൂ, ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന ഹിന്ദു സുഹൃത്തിന്റെ ഒരു മത ചിഹ്നത്തെ മനസ്സ് കൊണ്ടെങ്കിലും "ഒരു നാടന്‍ വിളക്കെന്നു പറഞ്ഞു" അപമാനിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഞങ്ങള്‍ക്ക് നിലവിളക്ക് കൊളുത്താന്‍ കഴിയാത്തത്.

   എന്നൊക്കെ എഴുതി വച്ചിട്ട്, ഇപ്പോള്‍ പറയുന്നു അങ്ങനെ അപമാനിക്കുന്നതും ശരിയെന്ന്. ഇസ്ലാമിലെ ശരിയും തെറ്റും കാണുമ്പോള്‍ ചിലപ്പോള്‍ ബോധം കെട്ടു പോകാറുണ്ട്.

   Delete
  3. കാളിദാസന്‍ എന്ന പര നാറി ഇവിടേം വന്നോ

   Delete
 23. പള്ളിയില്‍ കയറിയാല്‍, ഖബര്‍സ്ഥാന്‍ വണങ്ങിയാല്‍ അല്ലെങ്കില്‍ ക്രിസ്തുമസും ഓണവും പെരുന്നാളും ആഗോഷിച്ചാല്‍ അല്ലെങ്കില്‍ നില വിലക്ക് കത്തിച്ചാല്‍ എന്റെ മതവിശ്വാസം പോകുമെങ്കില്‍ ഇതങ്ങു പോയ്ക്കോട്ടു എന്ന് ഞാന്‍ വയ്ക്കും ...തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് തുമ്മി തെറിക്കുന്നതു തന്നെ നല്ലത്..ആത്മ വിശ്വാസ രാഹിത്യത്തെ യാണ് വിലക്ക് വിവാദം കാണിക്കുന്നത്..മതം പുറംപൂച്ച്‌ ആയിമാറിയ കാലത്തിന്റെ ദുര്യോഗം

  ReplyDelete
 24. ഹി ഹി നന്നായിരിക്കുന്നു

  ReplyDelete
 25. പോസ്റ്റ്‌ നന്നായി .. ഓര്‍ക്കേണ്ട കാര്യം- ഒരാള്‍ നല്ലവന്‍ ആയാല്‍ ആ സമൂഹം മുഴുവന്‍ നല്ലത് എന്ന് കരുതരുത് . തിരിച്ചും.
  വ്യക്തികള്‍ ചേരുന്നതാണ് സമൂഹം എങ്കിലും ഓരോ വ്യക്തിയും പ്രവര്‍ത്തന തലത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കും . ആചാരങ്ങള്‍ വ്യക്തിപരം ആകുന്നത് ആയിരിക്കും നല്ലത്
  മനുഷ്യന്‍ പുരോഗമിക്കും തോറും അഭിപ്രായങ്ങള്‍ ഭിന്നിച്ചു വരും. ഒരുപക്ഷെ മനുഷ്യരാശിയുടെ ഒരു ശാപം ആകും അത് .
  സൌഹാര്‍ദ്ദം എന്നത് മനസ്സില്‍ നിന്നും വരേണ്ട ഒരു കാര്യമാണ്. പലപ്പോഴും അത് അഭിനയിച്ചു കാണിക്കുന്ന കാഴ്ച കാണാം .

  ReplyDelete
 26. നന്നായിട്ടുണ്ട്

  Author: http://pschunt.blogspot.in

  ReplyDelete
 27. ടിപ്പു സുൽത്താൻ നിർബധിച് മുറിച്ചില്ലായിരുന്നെഗിൽ ഇതു ഹിന്ദു തീവ്രതയാകുമായിരുന്നു ഒന്നല്ല ഒൻപതു വിളക്കു കൊളുത്തിയെനെ

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. വിളക്ക് കൊളുത്താത് ഹിന്ദു ആജാരങ്ങളെ ബഹുമാനികുന്നത് കൊണ്ടാണ് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ആവില്ല .ഒന്നങ്കില്‍ ഇസ്ലാം വിലക്കിയത് കൊണ്ടോ അല്ലെങ്കില്‍ മുസ്ലിം ലീഗിലെ പ്രബല മത സമുതായ സംഘടനയുടെ നേതാക്കളെ പേടിച്ചോ ആണ്. (പണ്ട് ചെര്‍ക്കളം അബ്ദുള ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ അവിടയുള്ള ഭക്തര്‍ കുറി തൊട്ടത്തിന് ഒരു തങ്ങള്‍ പറഞ്ഞത് കലിമ ചെല്ലാതെ പള്ളിയില്‍ കയറ്റരുത് എന്ന്നാണ് ) അദ്ദേഹം കുറി തൊട്ടതു വിശ്വാസത്തിന്റെ ഭാഗമായിട്ടല്ല .അവിടയുള്ള ഹൈന്ദവ സുഹ്ര്തുകളുടെ സ്നേഹത്തിന്റെ ഭാഗമായിട്ടാണ് എന്നത് ഓര്‍ക്കണം .അപ്പോള്‍ സമുതായ നേതാക്കളുടെ ഭീഷണി ഭയന്നാണ് ലീഗ് നേതാക്കള്‍ വിളക്ക് കൊളുത്തത് എന്ന് വേണം മനസ്സിലാക്കാന്‍ .
  ശരിക്കും വിളക് ഉദ്ഘാടന വേളകളില്‍ വിളക്ക് കൊളുതന്നതിന്റെ ഉദ്ദേശം ഇരുട്ടില്‍ നിന്നും മാറി വെളിച്ച്ചതിലെക്ക് വരട്ടെ എന്നത്തിന്റെ പ്രതീകമാണ്‌ വിളക്ക് .വെളിച്ചം മുന്നോട്ട് ഉള്ള യാത്രക്ക് പ്രതീക്ഷ ആണ് . ഇതൊക്കെ ഹിന്ദു ആജാരം മാത്രമാണ് അത് ചെയ്താല്‍ മുസ്ലാമന്റെ വിശ്വാസം ഇടിഞ്ഞു പൊളിയും എന്നോകെ പറയുന്നത് മോശമല്ലേ ? കൂടാതെ ഇതൊക്കെ കേരളീയ പൊതു സംസകരത്തിന്റെ ഭാഗമാണ് ഇതിലൊന്നും മതം കലര്തുന്നത് നന്നല്ല. ലേഖകന്‍ പറയും പോലെ വിശാല മന്സകതയില്‍ എടുക്കാന്‍ മാത്രം മനസുള്ളവര്‍ അല്ല നമ്മുടെ നാട് ഇസ്ലാമില്‍ തന്നെ സമുതായ സംഘടനകള്‍ ചെറിയ ആജാര അനുഷടനങ്ങളുടെ പേരില്‍ അങ്ങാടിയില്‍ തമ്മില്‍ തള്ളുന്നത് നിത്യ കാഴ്ചയാണ്

  ReplyDelete

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം