Oct 31, 2011

കുറ്റം, ശിക്ഷ, വീണ്ടുവിചാരം


ശുദ്ധ വായു തീര്‍ക്കുന്നവന്‍
അന്നം തിന്നു മുടിക്കുന്നവന്‍
വെള്ളം കുടിച്ചു വറ്റിക്കുന്നവന്‍
ഇന്ധനം തീര്‍ക്കുന്നവന്‍
കുറ്റപത്രം നീളുന്നു...
എനിക്കും നിനക്കും
മുഖ്യ ശത്രു അവന്‍ മാത്രം

*******
അവനും ലോകത്തിനുമിടെ
റബറിന്റെ വന്മതില്‍ തീര്‍ക്കാം
പില്‍സ് കൊണ്ട് വെടിയുതിര്‍ക്കാം
ജനിക്കും മുമ്പേ കുത്തിക്കൊല്ലാം
സെപ്റ്റിക് ടാങ്കില്‍ കുഴിമാടമൊരുക്കാം
എനിക്കും നിനക്കും ജീവിക്കണം
അവന്‍ ജനിക്കരുത്, ലോകം കാണരുത്

*******
ഓര്‍ക്കുക, ഒരു ദിനം
വിസ്തരിക്കപ്പെടും അന്ന്‍
കുഴിച്ചു മൂടപ്പെട്ട കുട്ടിയെ
അവ(ള്‍)ന്‍ ചെയ്ത കുറ്റത്തെ
അറിയുക, ഒരു കാര്യം
എന്നെയും നിന്നെയും അവരെയും
തീറ്റുന്നതൊരേ ഒരാള്‍, ദാരിദ്ര്യം അവനന്യം 

 =====================
[പശ്ചാത്തലം: ലോക ജനസംഖ്യ എക്കാലത്തെയും ഉയര്‍ന്ന സംഖ്യയില്‍ എത്തി നില്‍ക്കുമ്പോള്‍ നമ്മുടെ നിലനില്‍പ്പിനു ഭംഗം വരുമെന്ന ഭയത്തില്‍ ജനിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന മനുഷ്യ ബീജങ്ങളെ ഓര്‍ത്ത് എഴുതിയത്. 
പട്ടിണിയെ/സ്ഥലപരിമിതിയെ പെരുപ്പിച്ചു കാട്ടി നാളെ ജനിക്കേണ്ട കുട്ടിയുടെ ജനിക്കാനുള്ള,  ജനിച്ചു പോയാല്‍ നമ്മളെ പോലെ ജീവിക്കാനുള്ള  അവകാശം നിഷേധിക്കുന്ന ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ കമ്മീഷന്‍ പോലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ ശവപ്പെട്ടിക്കു സമൂഹം തറച്ച അവസാനത്തെ ആണിക്ക് ഈ വരികള്‍ സമര്‍പ്പിക്കുന്നു.]

31 comments:

 1. ഇത് കവിതയല്ല, വെട്ടിമുറിച്ചെഴുതിയ ഒരു ചെറിയ ലേഖനം. ലോക ജനസംഖ്യ എഴുനൂറു കോടിയില്‍ എത്തി നില്‍ക്കുമ്പോള്‍ സ്വന്തം നിലനില്‍പ്പ്‌ ഓര്‍ത്ത് വെപ്രാളപ്പെടുന്നവരെ ഓര്‍ത്തു രണ്ടു വാക്ക് എഴുതാനിരുന്നപ്പോള്‍ ഇങ്ങിനെ ആയി. സമയം ലാഭം; എനിക്കും വായിക്കുന്നവര്‍ക്കും.

  ReplyDelete
 2. ഓര്‍ക്കുക, ഒരു ദിനം
  വിസ്തരിക്കപ്പെടും


  സുഹൃത്തിന് ഭാവുകങ്ങള്‍...

  ReplyDelete
 3. യാസൂ,
  ബില്യനായാലും ട്രില്ല്യനായാലും പാവപ്പെട്ടവന് കഞ്ഞിവേണേല്‍ U N തമ്പുരാക്കന്മാര്‍ കനിയണം.
  ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പതിനായിരക്കണക്കിനു കുഞ്ഞുങ്ങളാണ് ദിനംപ്രതി മരിച്ചു വീഴുന്നത്! അപ്പൊഴും പാവപ്പെട്ടവന്റെ നെഞ്ചിലൂടെ പണക്കാരന്‍ 'ആ ഒരു ദിവസത്തെ'ക്കുറിച്ച് ഓര്‍ക്കാതെ ആര്‍ത്തിയോടെ ഓടുന്നു!

  ലാസ്റ്റ്‌ പാരഗ്രാഫ്‌ നമ്മുടെ നെഞ്ചില്‍ തറക്കട്ടെ.

  ReplyDelete
 4. ഈ വരികള്‍ക്ക് ആശംസകള്‍
  തീര്‍ച്ചയായും നാം ഉത്തരം തിരയേണ്ടിയിരിക്കുന്നു, ചോദിക്കപ്പെടും തീര്‍ച്ച

  ReplyDelete
 5. ഒരുമാത്രയെങ്കിലും ചിന്തിപ്പിക്കുന്ന പോസ്റ്റ്..!


  ഒത്തിരിയാശംസകളോടെ..പുലരി

  ReplyDelete
 6. എന്നെയും നിന്നെയും അവരെയും
  തീറ്റുന്നതൊരേ ഒരാള്‍, ദാരിദ്ര്യം അവനന്യം...
  ................................................
  ഭക്ഷണം, വെള്ളം, വായു... ഇതൊക്കെ തികയാതെ വരുമോ? തലകൾ എണ്ണിതിട്ടപ്പെടുത്തിത്തുടങ്ങിയതിനു ശേഷം മനുഷ്യനുണ്ടായ വേവലാധികൾ തീരുന്നില്ല.

  ചിന്തിപ്പിക്കുന്നു ഈ പോസ്റ്റ്
  ആശംസകൾ

  ReplyDelete
 7. ജനിക്കാനുള്ള സ്വതന്ത്രം നിഷേദി ക്ക പെട്ട എല്ലാ മനുഷ്യ ബീജത്തിനും വേണ്ടി സമര്‍പ്പിക്കൂ

  ReplyDelete
 8. ചിന്തിപ്പിക്കുന്ന കവിത.

  ReplyDelete
 9. തിരിച്ചറിയട്ടെ നിത്യസത്യത്തെ. ആത്മാവിലെരിയുന്ന കുറെ ചോദ്യങ്ങളാകുന്നു ഈ കവിത.ആശംസകൾ.....

  ReplyDelete
 10. നന്നായി... 3 Idiots ലെ വൈറസിന്റെ ഡയലോഗ് ലൈഫ് ഈസ്‌ എ റേസ്... വേഗത്തില്‍ ഓടുന്നവന്‍ ജയിക്കും...

  ReplyDelete
 11. നന്നായി കേട്ടോ ...നല്ല ചിന്തകളെ പറഞ്ഞരിയിക്കുന്ന നല്ല വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 12. നന്നായി എന്ന് മാത്രം പറയട്ടെ

  ReplyDelete
 13. ഒന്നും തന്നെ വാരിവലിച്ചെഴുതാതെ തന്നെ
  ഈ ഏഴ് ബില്ല്യന്റെ നേർക്ക് ഒരു കൂരമ്പ് അല്ലെ യാസിൻ

  ജനിപ്പിക്കാത്തവർക്ക് വേണ്ടി ഇത്തിരി കണ്ണുനീർ...

  ReplyDelete
 14. എനിക്കും നിനക്കും ജീവിക്കണം
  അവന്‍ ജനിക്കരുത്, ലോകം കാണരുത്

  ആറ്റിക്കുറുക്കിയ വരികള്‍.. അതിശക്തം.

  ReplyDelete
 15. ശുദ്ധ വായു തീര്‍ക്കുന്നവന്‍
  അന്നം തിന്നു മുടിക്കുന്നവന്‍
  വെള്ളം കുടിച്ചു വറ്റിക്കുന്നവന്‍
  ഇന്ധനം തീര്‍ക്കുന്നവന്‍
  കുറ്റപത്രം നീളുന്നു...

  പക്ഷെ ഈ കുറ്റപത്രം കേൾക്കാൻപോലും സമയം നൽകുന്നില്ല :(

  ReplyDelete
 16. എനിക്കും നിനക്കും ജീവിക്കണം....
  ആറ്റിക്കുറുക്കല്‍ കേമം.

  ReplyDelete
 17. ഇതാ ഈ നിമിഷമാണ് ഈ ബ്ലോഗ്‌ സന്ദര്‍ശിച്ചത്.നല്ല രചനകള്‍ .ആശംസകള്‍

  ReplyDelete
 18. ഈ പോസ്റ്റ്‌ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്‍ക്കും ഒരുപാടു നന്ദി.

  സസ്നേഹം
  വഴിപോക്കന്‍

  ReplyDelete
 19. ഫോണ്ട് ശ്രദ്ധിക്കുക..വായിക്കാന്‍ പ്രയാസം ഉണ്ടാക്കുന്നു...
  സസ്നേഹം..

  ReplyDelete
  Replies
  1. സജഷന് ഒരുപാട് നന്ദി, ഫോണ്ട് പ്രശ്നം ശരിയാക്കി.

   Delete
 20. ശുദ്ധ വായു തീര്‍ക്കുന്നവന്‍
  അന്നം തിന്നു മുടിക്കുന്നവന്‍
  വെള്ളം കുടിച്ചു വറ്റിക്കുന്നവന്‍
  ഇന്ധനം തീര്‍ക്കുന്നവന്‍
  കുറ്റപത്രം നീളുന്നു...
  എനിക്കും നിനക്കും
  മുഖ്യ ശത്രു അവന്‍ മാത്രം

  നന്നായിരിക്കുന്നു
  എന്റെ നാടുകാരന് എല്ലാവിധ ആശംസകളും

  ReplyDelete
 21. ഇഷ്ടപ്പെട്ടു. ഇത് എല്ലാവരുടെയും നെഞ്ചില്‍ തറക്കട്ടെ

  'എനിക്കും നിനക്കും ജീവിക്കണം
  അവന്‍ ജനിക്കരുത്, ലോകം കാണരുത്'

  ReplyDelete
 22. ശക്തമായ രചന.ചിലരാണ് എല്ലാവരുടെയും ജീവിതം എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് എന്ന് വന്നിരിക്കുന്നു.

  ReplyDelete
 23. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം