May 4, 2011

അന്ധകാരത്തിലേക്ക് റോകറ്റ് വിടുന്ന ഐ എസ് ആര്‍ ഒ

Click to expand the news
ഏപ്രില്‍ ഇരുപതിന് വിജയകരമായി വിക്ഷേപിച്ചു എന്ന് നാം അഭിമാനപൂര്‍വ്വം പറയുന്ന ഇന്ത്യന്‍ സ്പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്റെ  പി.എസ്.എല്.വി-സി16 ദൌത്യത്തിന്റെ പിന്നാമ്പുറ കഥകള്‍ അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങുന്നത് എന്ന് വ്യക്തമാക്കുന്നു. പ്രപഞ്ചത്തെയും, നമ്മുടെ അന്തരീക്ഷത്തെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്ന റഷ്യയുടെ സഹായത്തോടെ നിര്‍മിച്ച  യൂസാറ്റും, സിംഗപൂരിന്റെ എക്സ്-സാറ്റും നമ്മുടെ സ്വന്തം റിസോഴ്സ്സാറ്റ്-2 വും വഹിച്ചായിരുന്നു പോളാര്‍ സറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍  (PSLV)-C16-ന്റെ യാത്ര. ഉപഗ്രഹങ്ങളെല്ലാം ഗ്രഹപ്പിഴയോ ഗ്രഹണിയോ കൂടാതെ എത്തേണ്ടിടത് എത്തി എന്നത് ഏതൊരിന്ത്യക്കാരനും അത്യധികം സന്തോഷം നല്‍കുന്ന കാര്യം തന്നെ. 
റിസോഴ്സ്സാറ്റ്-2 വിന്റെ പ്രധാന ദൌത്യം വനനശീകരണം മോണിടര്‍ ചെയ്യുക, കാലാവസ്ഥാ പ്രവചനം, ജലസ്രോതസ്സു കണ്ടെത്തുക, ജല സംഭരണികളിലെയും തടാകങ്ങളിലെയും ജലനിരപ്പ്‌ കണ്ടെത്തുക, കാട്ടുതീ കണ്ടെത്തുക, തുടങ്ങിയവയാണ്. പക്ഷെ മൂന്നു ഉപഗ്രഹങ്ങളെ കൂടാതെ  അത്യന്തം വിനാശകരമായ ചീഞ്ഞളിഞ്ഞ അന്ധവിശ്വാസവും കൂടി ചുമന്നായിരുന്നു PSLV-C16-ന്റെ യാത്ര എന്നത് ആത്മാഭിമാനമുള്ള ഏതൊരിന്ത്യാക്കാരനും അപമാനകരം തന്നെയാണ്.  
ISRO-യിലെ ഉന്നത ഉധ്യോഗസ്ഥന്‍ ഉപഗ്രഹ വാഹിനിയുടെയും മൂന്നു ഉപഗ്രഹങ്ങളുടെയും മാതൃകകള്‍ തിരുപ്പതി ക്ഷേത്രത്തില്‍  കൊണ്ട് പോയി (ഔദ്യോഗികമായി) പൂജിച്ചു അതിനെ കുറ്റവിമുക്തമാക്കി എന്ന വാര്‍ത്ത  കൂടുതല്‍ ചര്‍ച്ച ചെയ്യാതെ പോയതും, യുക്തിവാദികള്‍ പോലും  ഈ വിഷയത്തില്‍  ഒരക്ഷരം മിണ്ടിയില്ല എന്നതും ആശങ്കാജനകം തന്നെ.   
ഉപഗ്രഹ മാതൃകയും കിടുതാപ്പുകളും പൂജിച്ചു  കുറ്റവിമുക്തവും ഐശ്വര്യപൂര്‍ണവുമാക്കുന്നതിനു തിരുപ്പതിക്കു പോയ  ISRO-യിലെ ഉണ്ണാക്കന്മാരോടായി  (ഊണ്  കഴിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്)  ഒരു  ചോദ്യം,  ഇങ്ങനെ ഒരു ഉപഗ്രഹ ദൌത്യത്തിനായി തിളങ്ങുന്ന ഇന്ത്യയുടെ 250 കോടി രൂപ ചിലവാക്കേണ്ട വല്ല ആവശ്യവുമുണ്ടോ?   ISRO-യില്‍ കവടി നിരത്താന്‍  രണ്ടു കണിയാന്മാരെയും  കുറച്ചു മഷിനോട്ടക്കരെയും ഏര്‍പ്പെടുത്തിയാല്‍ അവര്‍ നേരാനേരം ഈ പറഞ്ഞ കാലാവസ്ഥയും, ജലനിരപ്പും, കാട്ടുതീയുമൊക്കെ  ഇതിലും ഭംഗിയായി പറഞ്ഞു തരില്ലേ?  നിങ്ങളെ പോലോത്ത എഭ്യന്മാരെക്കാള്‍ വിവരവും ആത്മാഭിമാനവും ഈ പറഞ്ഞ കണിയാന്മാര്‍ക്കും മഷി നോട്ടക്കാര്‍ക്കും കാണും. കുറഞ്ഞ പക്ഷം അവര്‍ ചെയ്യുന്ന ജോലിയിലും അവരുടെ കഴിവിലും അവര്‍ക്ക് വിശ്വാസമുണ്ടല്ലോ. 
നമ്മുടെ  ഗവേഷകര്‍ക്കിടയില്‍ ഇത്തരമൊരു  ചീഞ്ഞളിഞ്ഞ ആചാരം കുറേ കാലമായി തുടരുന്നതാണെന്നു ക്ഷേത്ര ഭാരവാഹികളുടെ വാക്കുകളില്‍  നിന്നും വ്യക്തമാവുന്നു. വിദ്യാഭ്യാസം നല്ലോണമുള്ള ഇത്തരം വിവരം കെട്ടവരെ വിളിക്കാന്‍ പറ്റിയ പേര് "ആകാശത്തേക്ക് വാണം വിടുന്നവര്‍ " ആണെന്ന് വിയെസ് കുറേ നാള്‍ മുന്നേ സൂചിപ്പിച്ചിരുന്നല്ലോ.  ഇത്തരം ഉണ്ണാക്കന്മാരെ  ശാസ്ത്രഞ്ജന്മാര്‍ എന്ന് വിളിച്ചാല്‍  ഇന്ത്യയുടെ അഭിമാനമായ മഹാന്മാരായ  സര്‍ സിവി രാമന്‍, സത്യേന്ദ്രനാഥ് ബോസ്, രാമാനുജന്‍, ചന്ദ്രശേഖര്‍,... തുടങ്ങിയ ശാസ്ത്ര പ്രതിഭകളുടെ  ആത്മാക്കള്‍ പോലും നമ്മോടു പൊറുക്കില്ല.  
-**-
അന്നെക്സ്: ഈ റോകറ്റ് പൂജ ചെയ്തത്  അന്ധവിശ്വാസത്തിന്റെ തലസ്ഥാനമായ അജ്മീര്‍ ദര്‍ഗയിലായാലും, വേളാംകണ്ണിയിലായാലും, എന്റെ അയല്‍പക്കത്തെ നാദാപുരം കുളശ്ശേരി ശിവ ക്ഷേത്രത്തിലായാലും എന്റെ സ്റ്റാന്റ് ഇത് തന്നെ. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് രാഷ്ട്രത്തിന് ആപത്തു എന്നപോലെ തന്നെ അന്ധവിശ്വാസവും ശാസ്ത്രീയ ഗവേഷണവും  കൂട്ടിക്കുഴക്കുന്നത് ശാസ്ത്രത്തിനും ആപത്തു തന്നെ. 

52 comments:

 1. ഉപഗ്രഹ മാതൃകയും കിടുതാപ്പുകളും പൂജിച്ചു കുറ്റവിമുക്തവും ഐശ്വര്യപൂര്‍ണവും ആക്കുന്നതിനു പോയ ISRO-യിലെ ഉണ്ണാക്കന്മാരോടായി (ഊണ് കഴിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്) ഒരു ചോദ്യം, ഇങ്ങനെ ഒരു ഉപഗ്രഹ ദൌത്യത്തിനായി തിളങ്ങുന്ന ഇന്ത്യയുടെ 250 കോടി രൂപ ചിലവാക്കേണ്ട വല്ല ആവശ്യവുമുണ്ടോ? ISRO-യില്‍ കവടി നിരത്താന്‍ രണ്ടു കണിയാന്മാരെയും കുറച്ചു മഷിനോട്ടക്കരെയും ഏര്‍പ്പെടുത്തിയാല്‍ അവര്‍ നേരാനേരം ഈ പറഞ്ഞ കാലാവസ്ഥയും, ജലനിരപ്പും, കാട്ടുതീയുമൊക്കെ ഇതിലും ഭംഗിയായി പറഞ്ഞു തരില്ലേ?

  ReplyDelete
 2. ISRO-യില്‍ കവടി നിരത്താന്‍ രണ്ടു കണിയാന്മാരെയും കുറച്ചു മഷിനോട്ടക്കരെയും ഏര്‍പ്പെടുത്തിയാല്‍ അവര്‍ നേരാനേരം ഈ പറഞ്ഞ കാലാവസ്ഥയും, ജലനിരപ്പും, കാട്ടുതീയുമൊക്കെ ഇതിലും ഭംഗിയായി പറഞ്ഞു തരില്ലേ?

  ആര്‍ജവമുള്ള വാക്കുകള്‍. നമ്മുടെ പല ശാസ്ത്രപ്രഭുക്കളും ആള്‍ദൈവങ്ങളുടെ അടിമകള് ‍ആണെന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.

  ReplyDelete
 3. അന്ധകാരത്തിന്റെ കൂരിരുട്ടില്‍ എന്ന് കേട്ടിട്ടില്ലേ..
  ഇതും അത് തന്നെ.
  വിശ്വാസം. അതല്ലേ എല്ലാം!

  ReplyDelete
 4. ISRO-യിലെ സാറമ്മാരേ...
  അക്ഷയ തൃതീയ വരുന്നു. അന്ന് വാണം വിട്ടാൽ വർഷം മുഴുവൻ വാണം വിടുന്ന ഫലം ചെയ്യും!

  ReplyDelete
 5. ഇന്ത്യ ഒരു മതേതരരാഷ്ട്രമാനെന്നാണ്‌ വെപ്പ് എങ്കിലും ഇതപര്യന്തം നമുക്കിവിടെ ദര്ശിക്കാനാവുക ഇത്തരം ആചാര അനുഷ്ടാനങ്ങള്‍ തന്നെ.
  കേരളത്തിലെ ചില റെയില്‍വേ സ്റേഷനുകളിലും മറ്റു ചില ഗവര്‍മെന്റ് ഓഫീസുകളിലും ഒരു പ്രത്യകമതത്തിന്റെ ദൈവങ്ങളെ ചിത്രങ്ങള്‍ വച്ച് താഴെ ചന്ദനത്തിരി കത്തിച്ചു വച്ചതു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്താല്‍ അത് തീവ്രവാദമായി മുദ്രകുത്തപ്പെടുകയും മറ്റൊരു മദനിയായി ഉള്ളില്‍ കിടക്കേണ്ടിയും വരുമെന്ന് ഉറപ്പ്‌. അതിനാല്‍ മനസ്സ്കൊണ്ട് ഇതിനെ വെറുക്കുകയോ അല്ലെങ്കില്‍ ഇത് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമെന്നു കരുതി ആഹ്ലാദിക്കുകയോ വേണം.

  ഇന്ന് ശരിയായ മതേതരത്വം കാത്തുസൂക്ഷിക്കുന്നത് പ്രൈവറ്റ് ബസ്സുകള്‍ മാത്രമാണ്.
  (കണ്ടിട്ടില്ലേ ഡ്രൈവറുടെ മുന്നില്‍ കുരിശു-ദേവീ-കഅബ ഒറ്റ ഫ്രെയിമില്‍? )

  ReplyDelete
 6. "Research" starts when "search" fails

  ReplyDelete
 7. ശാസ്ത്രം പുരോഗതിയുടെ ഉത്തുംഗതിയിലെത്തിയാലും അന്ധത മനുഷ്യനെ ഇരുട്ടിലേക്ക് നയിക്കുന്നു .. കാലാവസ്ഥ പ്രവചനത്തിനു ഒരു കണിയാനെ അയച്ചാൽ മതിയായിരുന്നു എന്തിനു വെറുതെ കാശുകളഞ്ഞു.. ശ്രദ്ധേയന്റെ വാക്കുകൾ തന്നെ എനിക്കും ISRO-യില്‍ കവടി നിരത്താന്‍ രണ്ടു കണിയാന്മാരെയും കുറച്ചു മഷിനോട്ടക്കരെയും ഏര്‍പ്പെടുത്തിയാല്‍ അവര്‍ നേരാനേരം ഈ പറഞ്ഞ കാലാവസ്ഥയും, ജലനിരപ്പും, കാട്ടുതീയുമൊക്കെ ഇതിലും ഭംഗിയായി പറഞ്ഞു തരില്ലേ?

  ആര്‍ജവമുള്ള വാക്കുകള്‍. നമ്മുടെ പല ശാസ്ത്രപ്രഭുക്കളും ആള്‍ദൈവങ്ങളുടെ അടിമകള് ‍ആണെന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.

  ReplyDelete
 8. ശാസ്ത്രത്തെയും ആത്മീയതയെയും സമന്വയിപ്പിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ മാധവന്‍ നായര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇങ്ങനെയൊക്കെയാവും സമന്വയിപ്പിക്കുന്നത്. ഗണപതിക്ക് തേങ്ങ ഉടച്ച് വിടുന്ന എത്രയോ റോക്കറ്റുകള്‍ ലക്ഷ്യം തെറ്റിപ്പോയിരിക്കുന്നു.എങ്കിലും ഇനിയും തേങ്ങയുടച്ചേ റോക്കറ്റ് വിക്ഷേപിക്കൂ. നമ്മള്‍ സാധാരണക്കാര്‍ക്ക് മാത്രം ഇതൊന്നും മനസ്സിലാകുന്നില്ല.

  ReplyDelete
 9. അന്ധവിശ്വാസവും ശാസ്ത്രീയ ഗവേഷണവും കൂട്ടിക്കുഴക്കുന്നത് ശാസ്ത്രത്തിനും ആപത്തു തന്നെ...!

  ശാസ്ത്രവും അന്ധവിശ്വാസവും വിപരീതദിശയിലുള്ള രണ്ട് സംഗതികളാണല്ലോ...

  പിന്നെ ഭാരതത്തിൽ നിന്നുമ്മറ്റും വന്ന ഉണ്ണാക്കന്മാരുടെ തലകളും,കൈകളും ഉപയോഗിച്ച് തന്നെയാണ് ‘നാസ’യടക്കം പല പാശ്ചാത്യവാണകമ്പനികളും അവരുടെ വാണങ്ങൾ വിട്ടുകൊണ്ടിരിക്കുന്നത് കേട്ടൊ ഭായ്

  ReplyDelete
 10. >>ഇങ്ങനെ ഒരു ഉപഗ്രഹ ദൌത്യത്തിനായി തിളങ്ങുന്ന ഇന്ത്യയുടെ
  250 കോടി രൂപ ചിലവാക്കേണ്ട വല്ല ആവശ്യവുമുണ്ടോ?
  ISRO-യില്‍ കവടി നിരത്താന്‍ രണ്ടു കണിയാന്മാരെയും കുറച്ചു മഷിനോട്ടക്കരെയും ഏര്‍പ്പെടുത്തിയാല്‍ അവര്‍ നേരാനേരം
  ഈ പറഞ്ഞ കാലാവസ്ഥയും, ജലനിരപ്പും, കാട്ടുതീയുമൊക്കെ
  ഇതിലും ഭംഗിയായി പറഞ്ഞു തരില്ലേ? << ഹി ഹി നല്ല ചോദ്യം.

  ReplyDelete
 11. ലിപി രൺജുവിന്‌ മാർക്ക്.

  ഉഷ്ണം ഉഷ്ണേന ശാന്തി.

  ReplyDelete
 12. ഇനി ശാസ്ത്രത്തിന്റെ സഹായമില്ലതെ വെറുംപൂജയും മറ്റുംകൊണ്ട് നമുക്ക് വാണം വിടാം

  ReplyDelete
 13. ശ്രീനിവാസന്‍ ഒരു സിനിമയില്‍ പറയുന്നുണ്ട് “മനുഷ്യന്‍ ബഹിരാകാശത്ത് പോയി വരാന്‍ തുടങ്ങി എന്നിട്ടും ഈ അന്ധവിശ്വാസവും കൊണ്ട് നടക്കുവാണോ എന്ന് ( കൂടോത്രം ചെയ്യാന്‍ ഒരുങ്ങുന്ന ഒരു സീനിലാണ് ഈ വാക്കുകള്‍ ) ബഹിരാകാശത്തേക്ക് പോവുന്നവരും ഈ ഏര്‍പ്പടൊക്കെ കഴിഞ്ഞാണ് പോവുന്നത് അല്ലെ...

  ReplyDelete
 14. ആത്മവിശ്വാസം കുറയുന്നതാണ് ഇത്തരം പ്രവൃത്തികള്‍ കൂടാന്‍ കാരാണം. ഒരു നിയമപ്രകാരം ചെയ്യുന്നതല്ലെങ്കിലും അതിനെ നിയമം കൊണ്ട് നിരോധിച്ചാല്‍ ഇവിടെ എന്തൊക്കെ സംഭവിച്ചുകൂടാ? ലേഖനത്തില്‍ സൂചിപ്പിച്ച പോലെ ഇത്തരം ചില ഉണ്നാക്കാന്മാരാണു പ്രശ്നക്കാര്‍.

  ReplyDelete
 15. മിക്കവരും ഈ ഒരു പ്രവര്‍ത്തിയെ അനുകൂലിക്കാത്ത സ്തിതിക്ക് നമുക്ക് ഇനിയും പ്രതീക്ഷക്കു വകയുണ്ട്. വായനക്കാര്‍ക്കു നന്ദി.

  ഇവിടെ ഞാന്‍ ഇന്ത്യന്‍ ശാസ്ത്രഞ്ഞന്മാരെ വില കുറച്ചു കാണിച്ചിട്ടില്ല, അവരുടെ വിശ്വാസത്തെയും വില കുറച്ചു കാണിച്ചിട്ടില്ല. ഐ എസ് ആര്‍ ഓയില്‍ ചില എഭ്യന്മാര്‍ കാട്ടിക്കൂട്ടുന്ന തോന്നിവാസത്തെ തുറന്നു കാണിച്ചു അത്രയേയുള്ളൂ. പ്രാര്‍ഥനയും പൂജയും വിശ്വാസവുമെല്ലാം വ്യക്തികളുടെ ഇഷ്‌ടം അതിനു ഇന്ത്യയില്‍ സ്വാതന്ത്ര്യവുമുണ്ട് പക്ഷെ അത് വീട്ടിലും അമ്പലത്തിലും പള്ളിയിലും ഒക്കെ മതി ഐ എസ് ആര്‍ ഓയില്‍ വേണ്ട. പള്ളി വേറെ പള്ളിക്കൂടം വേറെ!

  @മുരളീമുകുന്ദൻ, നാസ-ക്കിട്ട പേരു എനിക്കിഷ്റ്റായി. പാശ്ചാത്യവാണകമ്പനി!

  ReplyDelete
 16. അന്ധവിശ്വാസം ഏത് തലത്തിലും കാണാം.പക്ഷെ ഇത് കുറച്ച് കടന്ന കൈ ആയി.

  ReplyDelete
 17. jyoji paranjathu thanneyanu karyam..... aashamsakal.......

  ReplyDelete
 18. ഇന്ന്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ചും അന്ധവിശ്വാസ പരിപാടികള്‍ നടത്തി കൊണ്ടിരിക്കുന്നു.

  മതേതര മൂല്യങ്ങള്‍ നശിക്കാതിരിക്കട്ടെ.

  ReplyDelete
 19. yes...you said right thing.....

  ReplyDelete
 20. ഇരുട്ടത്തിരുന്നു വെളിച്ചത്തെ പറ്റി ഗവേഷിക്കുന്നു........:)
  വെളിച്ചത്തിരുന്നു ഇരുട്ടിനെ ഗവേഷിച്ച പോസ്റ്റ്... നന്നായി...

  ReplyDelete
 21. ഇത്രയും ഉയർന്ന വിദ്യാഭാസം നേടിയിട്ടും മനുഷ്യൻ അന്ധവിശ്വാസത്തിന്റെ പടുകുഴിയിലേക്ക് കൂടുതൽ വീണുകൊണ്ടിരിക്കുന്നു. അതിപ്പോൾ ഏതു മതത്തിലായാലും. ദൈവങ്ങളൊക്കെ മതങ്ങളുടെ അടിമകളായിപ്പോയിരിക്കുന്നു.
  മതങ്ങൾ രാഷ്ട്രീയപ്പാർട്ടികളുടെ നിലവാരത്തേക്കാൾ താഴ്ന്നുപോകുന്നു- അതിനു ചുക്കാൻ പിടിക്കാനും ഊറ്റം കൊള്ളാനും കുറേ പുരോഹിതന്മാരും 'വിശ്വാസി'കളും. ഇനിയും നമുക്ക് നാണക്കേട് തോന്നാത്തത് കഷ്ടം തന്നെ.


  നന്നായി എഴുതി. ആ മനസ്സിനൊരു സല്യൂട്ട്.
  എല്ലാ ആശംസകളും.
  satheeshharipad.blogspot.com

  ReplyDelete
 22. ഇതൊക്കെ വിശ്വാസമല്ലേ...അതിലെന്താണു തറ്റ്‌ ?വിശ്വാസത്തിന്റെ മേലെ ഒരു റോക്കറ്റും പറക്കില്ലലോ ?പാക്കിസ്താനും,സൗദിയുമൊക്കെ വിക്ഷേപണത്തിനു മുൻപു പ്രാർത്തികുകയും,മറ്റും ചെയാറുണ്ട്‌.ഇതും അതു പോലെ കണ്ടൂടെ ?പിന്നെ എൻപത്‌ ശതമാനവും ഹിന്ദുക്കൾ ഉള്ള നാട്ടിലെ ഗവ :സ്ഥാപനങ്ങളിൽ ഹിന്ദു ദൈവങ്ങളുടെ ഫോട്ടൊ വെച്ചതുകൊണ്ടു ഗവർമന്റിന്റെ മതേത്തരത്വം ഇടിഞ്ഞു വീഴുമോ ? [ വഴിപോക്കനും,മറ്റു കമന്റു വിട്ടവെരൊക്കെ നിരീശ്വരവാദികളാണങ്ങിൽ എന്റെ കമന്റിനു അടിസ്താനില്ല ]

  ReplyDelete
 23. ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആണ്. മതേതരത്വം എന്നാല്‍ എല്ലാ മതങ്ങള്‍ക്കും തുല്യമായ അവകാശം ഉള്ളത് എന്നല്ല, ഒരു മതത്തിനും, വിശ്വാസത്തിനും പ്രത്യേകമായ ഒരു പ്രാധാന്യവും ഇല്ലാത്തത് എന്നാണ്. ഭരണ ഘടനയില്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കാര്യങ്ങള്‍ ആരീതിയില്‍ ഒന്നും അല്ല മുന്നോട്ട് പോകുന്നത് എന്ന് പലതും കാണുമ്പൊള്‍ മനസ്സിലാക്കാം. ഭൂരിപക്ഷ മത വിശ്വാസവുമായി ബന്ധപ്പെട്ട് തന്നെയാണ് നമ്മുടെ രാജ്യത്തെ പല കാര്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകളില്‍ വരെ പൂജയും, ആരാധനയും നടത്തുന്നതും, കീഴ്ജാതിയില്‍ പെട്ട പഞ്ചായത്ത് പ്രസിഡണ്ട്‌ ഇരുന്ന സീറ്റ്‌ പുണ്യാഹം തളിച്ച് ശുദ്ധിയാക്കി, പുതുതായി വരുന്ന മേല്‍ജാതിക്കാരന് സൗകര്യം ചെയ്തു കൊടുക്കുന്നതും, മുഖ്യമന്ത്രിമാരുടെ ഓഫിസുകള്‍ വരെ ഗോശാലകള്‍ ആകുന്നതും, കൈനോട്ടക്കാരുടെയും, മഷി നോട്ടക്കാരുടെയും ഇംഗിതത്തിനു അനുസരിച്ച് ഭരണ ചക്രം തിരിക്കുന്നതും, മത മേലദ്ധ്യക്ഷന്‍മാര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി മതേതര ഭരണ ഘടനയെ വെല്ലുവിളിക്കുന്നതും, സായിബാവയെയും, അമൃതാനന്ദമയിയെയും, രവിശങ്കരിനെയും പോലുള്ള മാന്ത്രികരെ പ്രസിഡന്റും, പ്രധാനമന്ത്രിയും എല്ലാം ചേര്‍ന്ന് ആരതി ഉഴിഞ്ഞ് എതിരേല്‍ക്കുന്നതും... അങ്ങനെ നിരവധി... മത/രാഷ്ട്രീയ സംഘനകള്‍ തന്നെയാണ് മതേതരത്വത്തില്‍ വെള്ളം ചെര്‍ക്കുന്നവര്‍. മതത്തെയും, വിശ്വാസത്തെയും വിറ്റ് കാശാക്കുന്നവര്‍.. മതേതരമായ ഒരു വികാസത്തെയും അവര്‍ അനുകൂലിക്കുകയും ഇല്ല. അങ്ങനെ നോക്കുമ്പോള്‍ സങ്കുചിതവും അസഹിഷ്ണുതയോടെ ഉള്ളതും ആയ മത ചിന്തകള്‍ മതേതരത്വത്തിന് ഭീഷണിയാകുന്നു.. അവിടെ ഇത്തരം അന്ധവിശ്വാസങ്ങള്‍ (വിശ്വാസം എല്ലാം അന്ധം തന്നെ) മുളപൊട്ടുന്നു.. !!!

  ReplyDelete
 24. ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഈ പോസ്റ്റ്‌ എന്തായാലും ഷെയര്‍ ചെയ്യുന്നു.. !

  ReplyDelete
 25. @Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി
  Thanks for sharing as it can convey the message to a wider community.

  ReplyDelete
 26. ശ്രിജിത്തെ,ഞാൻ പറഞ്ഞത്‌ ശരിക്കും ഉൾക്കൊണ്ടില്ലാന്നു തോന്നുന്നു.ഇതൊക്കെ ഭക്തി വിശ്വാസമാണു സുഹ്രുത്തെ.ഞാനൊന്നു ചോദിച്ചോട്ടെ,താങ്കളൊരു ഹിന്ദു മത വിശ്വാസിയാണങ്ങിൽ,താങ്കൾ ഒരു പുതിയ വീടു വെച്ചു എന്നിരിക്കട്ടെ ആ പുതുഭവനത്തിൽ വെറുതെ കേറി താമസിക്കുമോ ? സ്വാഭാവികമായും പൂജാ കർമ്മങ്ങൾക്കു ശേഷമെ താമസികുകയുള്ളു അതു പോലെ ക്രൈസ്തവനാണങ്ങിൽ വീടു വെ ഞ്ചരിക്കും,മുസ്ലിം വിശ്വാസിയാണങ്ങിൽ അവരുടെ കർമ്മങ്ങൾ ചെയ്യും.ഇനി സിനിമാ വ്യവസായമാണങ്കിലോ ഷൂട്ടിംഗ്‌ തുടങ്ങുന്നതിനു മുൻപ്‌ പൂജാ കർമ്മങ്ങൾ ചെയ്യും. അതിൽ എല്ലാ മതവിശ്വാസികളും പങ്ക്‌ ടുക്കും അങ്ങനെ പുതിയതായി എന്തു തുടങ്ങിയാലും അതിന്റേതായ ആചാരങ്ങളും ഉണ്ടാവും. വഴിപോക്കന്റെ ഭാഷയിൽ ഇതൊക്കെ അന്ധവിശ്വാസമല്ലേ...........? തുടരും............

  ReplyDelete
 27. @PUNNAKAADAN, thanks for the feedback.
  I believe the issue we discussed here is totally different from housewarming, or similar kind of personal or private business matters. Those are built or operated by own interest and money.

  Since ISRO is run not just by a person or a group but the nation, these kind of utter nonsense attitude of ISRO officials are totally unacceptable.

  ReplyDelete
 28. പിന്നെ മതേതരത്വം എന്താണു മാഷെ അതിനൊരു കുറവ്‌ ? ഞാനൊന്നു ചോദിച്ചോട്ടെ, പാകിസ്താനിൽ എന്താണു സ്തിതി അവിടുത്തെ ഹിന്ദുക്കളുടേയും,ക്രിസ്ത്യാനികളുടേയും അവസ്ത ഇയാൾ മനസിലാക്കിയട്ടുണ്ടൊ ? ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ത അറിയാമോ ? അറബി നാടുകളിൽ പലർക്കും പല തിക്ത്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌ എന്തിനധികം എനിക്കു സൗദിയിൽ മുഖത്തു തുപ്പിയതു മുതൽ അടി വരെ കിട്ടിയട്ടുണ്ട്‌.അന്യനാട്ടിലുള്ള സുഡാനികൾമുതൽ മിശ്രികൾവരെ ഇൻഡ്യാക്കാരെ പരിഹസ്സിക്കുന്നത്‌ പല തവണ അനുഭവമുണ്ട്‌. ഓസ്റ്റ്രേലിയായിലും,അമേരിക്കയിലും മറ്റും ഇൻഡ്യാക്കാരെ ചിലർ രണ്ടാംതരം ആളുകളായി കാണാറുണ്ട്‌. ഇതൊക്കെ വെച്ചു നോക്കുമ്പൊൾ മതേതര കാഴ്ച്ച പ്പാടു വളരെ വലുതാണു. പിന്നെ ശ്രിജിത്ത്‌ പറഞ്ഞ ചില അന്ധവിശ്വാസങ്ങൾ, അതു യധാർത്ത വിശ്വാസത്തിന്റെ മറുഭാഗമാണു.അവ എതിർക്കപ്പെടേണ്ടതു തന്നെ.

  ReplyDelete
 29. @ പുന്നക്കാടന്‍...

  താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. വിശ്വാസവും, അവിശ്വാസവും തീര്‍ത്തും വ്യക്ത്യാധിഷ്ഠിതമാണ്. ഇന്ത്യയുടെ ഭരണഘടന ജനങ്ങള്‍ക്ക്‌ മതപരമായ വിശ്വാസ സ്വാതന്ത്രം അനുവദിക്കുന്നു. വ്യക്തിജീവിതത്തില്‍ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. വിശ്വാസത്തിന്റെ ഭാഗമായി വരുന്ന ചടങ്ങുകള്‍ അനുഷ്ഠിക്കാനും വിശ്വാസികള്‍ക്ക്‌ കഴിയും. എന്നാല്‍ ഈ ഈ പോസ്റ്റ്‌ ചര്‍ച്ച ചെയ്യുന്ന വിഷയം ഇതല്ലല്ലോ.! മത ഇതര രാജ്യമായ ഇന്ത്യയുടെ പൊതുഖജനാവില്‍ നിന്നുള്ള പണം എടുത്ത് ഒരു പ്രത്യേക മതവിശ്വാസത്തിന്റെ പേരില്‍ ഉള്ള കര്‍മ്മങ്ങള്‍ നടത്തുന്നത്, അതിനായി കോടികള്‍ ചെലവാകുന്നത്, സര്‍ക്കാര്‍ ഏജെന്‍സികളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഇത്തരം ചെയ്തികള്‍ ഒരിക്കലും മതേതരത്വ സങ്കല്‍പ്പത്തിന് യോജിച്ചതല്ല. ഇനി ഒരു മതത്തിന്റെ മാത്രം അല്ല, ഇത്തരം അവസരങ്ങളില്‍ ഇന്ത്യയിലെ എല്ലാ മതങ്ങളുടെയും വിശ്വാസപ്രകാരമുള്ള ചടങ്ങുകള്‍ ഒരേ സമയം തന്നെ ചെയ്യുന്നു എങ്കില്‍ അതും നീതീകരിക്കാന്‍ കഴിയാത്ത ഒന്നാണ്. കാരണം ഇന്ത്യ ഒരു മത രാജ്യം അല്ല. ഇന്ത്യയിലെ ഒരു മതത്തിനും പ്രത്യേകമായി ഒരു പരിഗണനയും ഇല്ല. മതേതരത്വം ആണ് ഇന്ത്യയുടെ മുഖമുദ്ര. സൌദിയെ പോലെയോ, പസ്കിസ്ഥാനെ പോലെയോ, അഫ്ഗാനിസ്ഥാനെ പോലെയോ ഒന്നും അല്ല ഇന്ത്യ. ഇവര്‍ ചെയ്യുന്നതൊന്നും പിന്‍പറ്റെണ്ട ദുര്‍ഗതി ഇന്ത്യക്ക്‌ ഉണ്ടാവാന്‍ പാടില്ല. അങ്ങനെനോക്കുമ്പോള്‍ തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ ആയ ഗൃഹപ്രവേശവും ഇതുപോലുള്ള ആചാരങ്ങളും ഓരോ ഭാരതീയനും അനുഷ്ഠിക്കാം . സിനിമാ നിര്‍മ്മാതാവിന് താല്പര്യം ഉണ്ടെങ്കില്‍, അയാള്‍ സ്വന്തം പണം മുടക്കി പൂജയോ, മന്ത്രമോ ചെയ്യുന്നതിലും തെറ്റില്ല. എന്നാല്‍ സര്‍ക്കാരിന്റെ കാര്യങ്ങളില്‍, പൊതു ഖജനാവിലെ പണം എടുത്ത് ഒരു വിശ്വാസവും, ആചാരവും സംരക്ഷിക്കേണ്ട കാര്യം ഇല്ല. പിന്നെ വിശ്വാസങ്ങള്‍ എല്ലാം അന്ധം ആണ് എന്നുതന്നെയാണ് എന്റെയും അഭിപ്രായം.

  ReplyDelete
 30. ഇനി മതേതരത്വത്തെ പറ്റി. പ്രിയ സുഹൃത്തേ.. ഞാന്‍ മുകളില്‍ പറഞ്ഞപോലെ വളരെ അധികം പ്രത്യേകതകള്‍ ഉള്ള, പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന ഇന്ത്യ എന്ന മതേതരത്വ/ജനാധിപത്യ രാജ്യത്തെ എന്തിനാണ് നമ്മള്‍ മത രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത്. അത് വളരെ വലിയ പാതകം ആണ്. ഞാന്‍ ഒരു ഒരു മുസ്ലീം രാജ്യത്താണ് താമസിക്കുന്നത്. ഞാന്‍ ആത്മാര്‍ഥമായി പറയട്ടെ. എനിക്ക് താങ്കള്‍ പറയുന്നപോലെ ഒരു ദുരനുഭവവും ഇവിടെനിന്ന് ഉണ്ടായിട്ടിട്ടില്ല. യു.എ.ഇ-യെ പറ്റി പറഞ്ഞാല്‍ എനിക്ക് തോന്നിയത് ഇന്ത്യയെക്കാള്‍ കൂടുതല്‍ "മതേതരത്വം" അതിന്റെ പൂര്‍ണാര്‍ഥത്തില്‍ സംരക്ഷിക്കുന്ന ഒരു രാജ്യമാണ് എന്നാണ്.ഇവിടെ എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ ഉണ്ട്. വിശ്വാസികളും, അവിശ്വാസികളും ആയി നിരവധി വിദേശികള്‍ ജോലിചെയ്യുന്നു. സൗദിയിലെ അവസ്ഥയെകുറിച്ച് എനിക്ക് ബോധ്യം ഇല്ല. കേട്ട വിവരങ്ങള്‍ അല്ലാതെ. സുഹൃത്തേ ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷത്തിന്റെ മേല്‍ അധീശത്വം സ്ഥാപിക്കുന്ന, പീഡിപ്പിക്കുന്ന ഒരു സ്ഥിതി വിശേഷം പലരാജ്യങ്ങളിലും കണ്ടുവരുന്നു. അതില്‍ മത രാജ്യങ്ങള്‍ ആയ പാകിസ്ഥാനും, ബംഗ്ലാദേശും, (മതേതര)ഇന്ത്യയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടും. ആ സത്യം ഞാനും അംഗീകരിക്കുന്നു. പാകിസ്ഥാനെയും, ബംഗ്ലാദേശിനെയും എല്ലാം ഇന്ത്യയുമായി താരതമ്യം ചെയ്തതേ തെറ്റ്. ഇവിടങ്ങളില്‍ നടക്കുന്ന പോലെ ഒരിക്കലും ഇന്ത്യയില്‍ നടക്കാന്‍ പാടില്ല. കാരണം മുകളില്‍ വിശദീകരിച്ചു. ഞാന്‍ പറഞ്ഞുവന്നത് "ഇന്ത്യ" എന്നത് ഏതെന്കിലും ഒരു മതത്തിന്റെയോ, വിശ്വാസതിന്റെയോ പൊതു സ്വത്ത്‌ അല്ല. ഇന്ത്യയിലെ 121 കോടി ജനങ്ങള്‍ക്കും തുല്യ അവകാശം ആണ്, അവന്‍ വിശ്വാസി ആയാലും, അവിശ്വാസി ആയാലും.. !

  ReplyDelete
 31. @ശ്രീജിത്ത്
  നന്നായി പറഞ്ഞു ഒരു പക്ഷെ ഈ ഒരു പോസ്ടിനെക്കാള്‍ ശ്രദ്ധേയമായ കമന്റ്.

  മതേതരത്വം എന്നതിന്റെ യഥാര്‍ത്ഥ അര്‍ഥം എന്താണെന്ന് ഒരു പിടിയുമില്ല.

  അറിഞ്ഞിടത്തോളം ശ്രീജിത്ത് സൂചിപ്പിച്ച പോലെ "ഒരു മതത്തിനും പ്രത്യേക പരിഗണനയില്ലാത്ത " ആണെന്നാണ്...

  പക്ഷെ, ഓരോ മതങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം പരിഗണന കൊടുക്കുന്ന സ്ഥിതിക്ക് ഇന്ത്യയില്‍ മതേതരത്വം എന്ന വാക്കിന്റെ നിര്‍വചനം അങ്ങനെ ആവാന്‍ വഴിയില്ല!

  ReplyDelete
 32. അല്ല മാഷേ ഒരു സംശയം .....
  സയന്‍സിന് എല്ലാ കാര്യങ്ങളും വിശദീകരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മനസമാധാനത്തിനു പൂജ ചെയ്യുന്ന ശാസ്ത്രജ്ഞരെ
  വിമര്‍ശിക്കേണ്ട കാര്യമുണ്ടോ?
  അവര്‍ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നെങ്കില്‍ അത് വിമര്‍ശിക്കപ്പെടെണ്ടതാണ്......

  ReplyDelete
 33. അന്ദത മനുഷ്യന് കൂടിവരുന്നു എന്നെ പരയാനോള്ളൂ

  ReplyDelete
 34. ഒരാൾക്ക് തന്റെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാം.. എന്നാൽ ഔദ്യോഗിക രംഗങ്ങളിൽ മതേതരമൂല്ല്യം സംരക്ഷിക്കപെടണം.

  ReplyDelete
 35. This comment has been removed by a blog administrator.

  ReplyDelete
 36. നിരീശ്വരവാദ ചർച്ചയ്ക്ക് രാഹു കാലം നോക്കുന്നത് പോലെ.

  ReplyDelete
 37. എന്ത് പറയാന്‍..ഇതു പോലെ നാം കുറെ കാണുന്നതല്ലേ നിത്യവും...
  കോടികള്‍ സ്വര്‍ണം പൂശി, രക്നവും പതിച്ചു ദൈവത്തിനു സമര്‍പ്പിച്ചിട്ടു വല്ല കാര്യവും ഉണ്ടോ?
  പട്ടിണി പാവങ്ങള്‍ക്ക് അതിന്റെ ഈ കോടികളുടെ ഒരു അംശം കൊടുത്താല്‍ അവരുടെ വിശപ്പും മാറും ദൈവത്തിന്റെ കാരുന്ന്യവും കിട്ടും. ഇതൊന്നും ഇങ്ങനെ ഉള്ള ഉണ്നാക്കന്മാര്‍ക്ക് മനസിലാവില്ല.
  വിദ്യ അഭ്യാസം ചെയ്തിട്ടുണ്ട്..പക്ഷെ ബുദ്ധി ഇല്ല.. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍..
  നല്ല തന്റെടമുള്ള വിലയിരുത്തല്‍..അഭിനന്ദനങ്ങള്‍ അനിയാ...
  ഭാവുകങ്ങള്‍ നേരുന്നു കൊണ്ടു...സസ്നേഹം..

  www.ettavattam.blogspot.com

  ReplyDelete
 38. സംഗതി ഒക്കെ കൊള്ളാം.
  ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം തന്നെ പ്രധാനം.

  പക്ഷെ കോടിക്കണക്കിനു ജനങ്ങളുള്ള ഇന്ത്യയെ പ്രധിനിതീകരിക്കുന്ന ഐ. എസ് ആര്‍. ഓ. പൂജ മാത്രം ചെയ്തതെന്തേ?
  മുസ്ലിം പള്ളിയിലും, ക്രിസ്ത്യന്‍ പള്ളിയിലും കൂടെ കൊണ്ട് പോവേണ്ടിയിരുന്നു. അപ്പോഴേ മതേതരത്വം നീതീകരിക്കപ്പെടൂ.

  അതല്ലാതെ, തലപ്പതിരിക്കുന്നവന്മാരുടെ തലതിരിഞ്ഞ വിശ്വാസത്തിനു മാത്രം കൂട്ട് നിന്നത് ശരിയായില്ല.
  അതുമല്ലെങ്കില്‍ ഇതൊന്നും ചെയ്തു കൂടായിരുന്നു.

  തികഞ്ഞ മത വാദത്തിന്റെ തെളിവ്‌. എനിക്കത്രയെ പറയാനുള്ളൂ.

  ReplyDelete
 39. u r injected person... വിമര്‍ശകന്റെ അത്മരോഷമല്ല ഞാന്‍ എവിടെ കണ്ടത്... മോശമായി പോയി... വാക്കുകള്‍

  ReplyDelete
 40. ഞാന്‍ ജാതി മത വ്യവസ്ഥകളില്‍ വിശ്വസിക്കുന്നവനോ ഏതെങ്കിലും ബിംബത്തിന്‍റെ വക്താവോ അല്ല. ഇത് മറ്റുള്ളവരോ പോലെ വാക്കില്ലല്ല ജീവിതത്തിലും പ്രവര്‍ത്തിയിലും അത് സംരക്ഷിക്കുന്നവനാണ്. ജലം എന്നതിന് വാട്ടര്‍ എന്ന് ഇംഗ്ലീഷിലും തണ്ണിയെന്ന് തമിഴിലും പാനിയെന്ന് ഹിന്ദിയിലും ജുര്‍ എന്ന് അര്‍മേനിയായിലും പറയുന്നതൊക്കെയും ജലത്തെ തന്നെയാണ്. ദേശങ്ങള്‍ മാറുന്നതിനനുസരിച്ച് അതിന്‍റെ പേര് മാറുന്നു രൂപവും ഗുണവും ഒക്കെ ഒന്ന് തന്നെ. അത് പോലെ തന്നെയാണ് ദൈവങ്ങളും മതങ്ങളും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും ഒക്കെ. ഇത് മനസ്സിലാക്കാതെയാണ് നീ ഹിന്ദുവെന്നും അവന്‍ മുസല്‍മാനെന്നും മറ്റവന്‍ ക്രിസ്ത്യാനിയെന്നും നമ്മള്‍ നമ്മള്‍ നമ്മെ വേര്‍തിരിക്കുന്നത്. അപ്പോള്‍ ISRO ക്കാര്‍ ഏതു ദൈവത്തിന്‍റെയടുത്തു പോയി പ്രാര്‍ഥിചാലും അതൊക്കെ ഒന്ന് തന്നെ എന്ന് കരുതുവാന്‍ വേണ്ട വിശാല മനസ്സ് ലേഖകന്‍ കാണിക്കേണ്ടതായിരുന്നു. പിന്നെ കണിയാന്‍മാരെയും ജ്യോല്‍ത്സ്യന്മാരെയും അവരുടെ പ്രവര്‍ത്തികളും ഒക്കെ ലേഖകന്‍ കുറേക്കൂടി നന്നായിട്ട് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  ഒന്നേ പറയുന്നുള്ളൂ...നിങ്ങളില്‍ മത വിശ്വാസികള്‍ അല്ലാത്തവര്‍ കല്ലെറിയട്ടെ...

  ReplyDelete
 41. "..കുറഞ്ഞ പക്ഷം അവര്‍ ചെയ്യുന്ന ജോലിയിലും അവരുടെ കഴിവിലും അവര്‍ക്ക് വിശ്വാസമുണ്ടല്ലോ" - i think this is the essence of the issue.

  ReplyDelete
 42. Indiayude bhooripakshathinteyum mathamaaya hindumathathe othukki mattu newna paksha mathangalumayi thulyatha varuthuka ennathaano mathetharathwam? Newnapaksha vidyabhyasa sthapanangalkkum mattum nalkunna pariganana kandal angane thonnum. Samoohathil prathishtithamaaya hindumathathe vyakthikalilekku othukki.. kurachu vyakthikalilo cheriya koottangalilo othungiyirunna mathangale samoohathilekku padarthi India mathetharathwam nadappaakkunnu. Votu bankukalkku vendiyum sanghatithathwathinte gunaphalangalkku vendiyum oru samskaarathe mathamennu vilichu pathiye pathiya swaasam muttikkunnu. Samskaaramenna nilayil ninnu verum oru mathamayi thaazhthi kettumbol ellavarum orkkuka. Avanavante parambaryathe yanu nashippikkunnathu.

  ReplyDelete
 43. This comment has been removed by the author.

  ReplyDelete
 44. ISRO Scientists have all the rights to go and offer pooja at Tirupati with the satellite models. It is never against our secularism. One can question only if public money is wasted on behalf of pooja etc. But it is evident that the author has more concern about going to temple than wasting money on that. If that prayer helps any scientist or official on his confidence-level why should we bother? Why do we make it as a chance to criticise all Indian ( you can call Hindu also) traditions like astrology etc.?

  Secularism in India offers all religions to flurish (by conversion?) . Why do non-hindu religions complain on Hindu traditions ? Why cant they live with them? Nobody is compelling them to go to Tirupati.

  ReplyDelete
  Replies
  1. That was a splendid reply. If he is so scientific and do not believe in blind faiths, then why believe in Science in Koran.

   Delete

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം