Feb 28, 2011

ബോംബ്‌ വിചാരം - നാദാപുരം എഡിഷന്‍

ഞെട്ടലോടെയാണ് ഇന്നലെ ആ വാര്‍ത്ത വായിച്ചത്  "നാദാപുരത്ത് ബോംബ്‌ നിര്‍മാണത്തിനിടെ സ്ഫോടനം അഞ്ചു പേര്‍ മരിച്ചു".  മരിച്ചവരുടെ ആവറേജ് പ്രായം ഇരുപത്തിയഞ്ചില്‍ താഴെ എന്നതാണ് അതിലെ ഏറ്റവും ദുഖകരമായ വസ്തുത.  ഒരു പക്ഷെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നാദാപുരം പ്രദേശത്തിന്റെ  ബോംബ്‌ നിര്‍മാണ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം എന്ന് തന്നെ വിശേഷിപ്പിക്കാം. (ഒരു നാദാപുരം പ്രവാസിയായ എനിക്ക്  ഈ കാര്യം അറിഞ്ഞില്ലെന്നു നടിക്കാന്‍ പറ്റില്ല).
ബോംബ്‌ നിര്‍മ്മാണം, കൈവശം വെക്കല്‍, ഉപയോഗിക്കല്‍ എന്നീ കാര്യങ്ങള്‍ വലിയൊരു തെറ്റാണെന്ന് അങ്ങനെയങ്ങ് തറപ്പിച്ചു പറയാന്‍ ഒക്കുമോ...? അമേരിക്ക മുതല്‍ അഹിംസ മുഖമുദ്രയാക്കിയ ഇന്ത്യാ മഹാരാജ്യം വരെ അതിശക്തമായ ബോംബ്‌ ഉണ്ടാക്കുകയും പരീക്ഷിക്കുകയും ചെയ്തു എന്നതും, വിശക്കുമ്പോള്‍ പുഴുങ്ങിതിന്നാനല്ല ആവശ്യം വരുമ്പോള്‍ പൊട്ടിച്ചു മനുഷ്യരെ നശിപ്പിക്കാന്‍ തന്നെയാണ് ഇതിന്റെ ഉപയോഗം എന്നത് വെറുമൊരു വാസ്തവമാണ് എന്നിരിക്കെയും  ചിലര്‍ക്ക് മാത്രം അത് പറ്റില്ല എന്ന ന്യായം തീര്‍ത്തും ബൂര്‍ഷ്വാ മനോഭാവം ആണെന്നതില്‍ സംശയമില്ല. 
മേല്‍പ്പറഞ്ഞത്‌ പോലോത്തതും അതിലും വലുതുമായ ന്യായങ്ങള്‍ ലീഗു ചേരിയിലെയും സിപിഎം ചേരിയിലെയും സാമൂഹിക വിരുദ്ദര്‍ക്ക് പറയാന്‍ കാണും, മാത്രമല്ല "അത് ഉണ്ടാക്കരുത്, സൂക്ഷിക്കരുത്, ഉപയോഗിക്കരുത്" എന്ന ഗുരു വാക്യമോന്നും ഇരു പക്ഷവും ചെവിക്കൊള്ളാന്‍ പോകുന്നില്ല. "പ്ലാസ്റ്റിക്ക്  മുക്ത" പഞ്ചായത്തിനു വേണ്ടി കാണിക്കുന്ന ആത്മാര്‍ഥത പോലും "ബോംബ്‌ മുക്ത" പഞ്ചായത്ത് /മേഖല എന്ന ആശയത്തിന് വേണ്ടി  ഇരു കൂട്ടരും കാണിക്കുന്നില്ല എന്നത് വെറും യാതാര്‍ത്ഥ്യം മാത്രം.
ബോംബാക്രമണത്തില്‍ നാദാപുരം മേഖലയില്‍ ഇതുവരെ കൊല്ലപ്പെട്ടതിനേക്കാള്‍ പല മടങ്ങാണ് നിര്‍മ്മാണത്തിനിടയില്‍ നടന്ന  മരണങ്ങള്‍ എന്ന വസ്തുത തെളിയിക്കുന്നത്, ബോംബിന്റെ ഉപയോഗമല്ല, നിര്‍മ്മാണമാണ്  പ്രധാന വില്ലന്‍  എന്നതാണ്. നിര്‍മാതാക്കള്‍ക്കായി തികച്ചും പ്രായോഗികമായ  ചില സജ്ജഷന്‍സ്  താഴെ  കൊടുക്കുന്നു.
 • ബോംബ്‌ നിര്‍മ്മാണം പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുക,  
 • ഇതിനായി പ്രവര്‍ത്തി പരിചയമുള്ള പ്രോഫഷനുകളെ നിയമിക്കുക, 
 • (ധൃതിയില്‍ ഉണ്ടാക്കുന്നതാണ്  മിക്കപ്പോഴും അപകട കാരണം എന്നതിനാല്‍) അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ കരുതല്‍ ശേഖരം ശക്തമാക്കുക, 
 • പോലീസ് പിടിച്ചെടുക്കുന്ന ബോംബുകള്‍ ഒരു വില നിശ്ചയിച്ചു (അല്ലെങ്കില്‍ ലേലത്തിനു) പാര്‍ട്ടിക്കാര്‍ക്ക് നല്‍കുക, 
 • പഞ്ചായത്തിന്റെ നേതൃത്വത്തില്‍  യുവാക്കള്‍ക്ക് ബോംബു നിര്‍മ്മാണ പരിശീലന കളരികള്‍ നടത്തുക, 
 • ബോംബ്‌ നിര്‍മ്മാണം കുടില്‍ വ്യവസായമായി അന്ഗീകരിക്കുക, 
 • ബോംബ്‌ നിര്‍മ്മാണ മേഖലയില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്പ നല്‍കുക, 
 • ബോംബ്‌ നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുക 
ഈ നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം അപഹാസ്യവും അപ്രയോഗികവുമാണോ അതിലും മൂഢത്തരവും  അപഹാസ്യവുമാണ്  രണ്ടു മൂന്നു സര്‍വ കക്ഷി യോഗം വിളിച്ചാല്‍ ഇതിനൊക്കെ ഒരു പരിഹാരമാവും എന്ന് കരുതുന്നത്.  തങ്ങള്‍ സുരക്ഷിതരാണ്‌ എന്ന് സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ തോന്നാത്തിടതോളം കാലം ഈ ഒരു പ്രവണത തുടരുക തന്നെ ചെയ്യും.
"ബോംബുണ്ടാക്കുന്നവന്‍ ബോംബാല്‍..." എന്നത് മനസ്സിലാക്കാനുള്ള പ്രായമായവരല്ല ഈ ദുരന്തത്തില്‍ മരിച്ച മിക്കവരും. പക്ഷെ ഇനിയും ഒരുപാടു ജീവിക്കേണ്ട ജീവനുകള്‍ വല്ല തലതിരിഞ്ഞവന്റെയും  നിര്‍ദ്ദേശപ്രകാരം ഇയ്യാംപാറ്റകളെ പോലെ എരിഞ്ഞടങ്ങുന്നത് കാണുമ്പോള്‍ വിഷമമുണ്ട് സുഹൃത്തെ.
"വേണ്ടാത്ത പണിക്കു പോയിട്ടല്ലേ" എന്ന് പറഞ്ഞു തള്ളാനല്ല തോന്നുന്നത്. അവരുടെ ചിന്താമണ്ഡലത്തിലും  പരിതസ്ഥിതിയിലും നിന്ന് കൊണ്ട് ചിന്തിച്ചു നോക്കിയാല്‍  എന്താണ് അവര്‍ക്ക് ഇതിനൊക്കെ പ്രചോദനം ആകുന്നതെന്ന്  മനസ്സിലാകും. എയിഡ്സ് രോഗം പിടിച്ച വേശ്യയെ "വേണ്ടാത്ത പണിക്കു പോയിട്ടല്ലേ" എന്ന് പറഞ്ഞു കുറ്റപ്പെടുത്താം. അതിനു പകരം അവളെ അതിലേക്കു നയിച്ച പരിതസ്ഥിതികള്‍ എന്തെല്ലാമെന്നു ഒന്ന്  അന്വേഷിച്ചു അതിന്റെ മൂലകാരണം കണ്ടെത്തിയാല്‍  ഒരു പക്ഷെ ഒരു സമൂഹത്തെ തന്നെ എയ്ഡ്സില്‍ നിന്നും രക്ഷപ്പെടുത്താം എന്നത് തന്നെയാണ് ഈ ബോംബ്‌ നിര്‍മ്മാതാക്കളുടെ കാര്യത്തിലും പ്രായോഗികം.  സദാചാരവും അഹിംസയും അച്ചടക്കവും പ്രസംഗിച്ചത് കൊണ്ട് കാര്യമില്ല. അത്  പ്രാവര്ത്തികമാക്കുക  എന്നതാണ്  പരമപ്രധാനം.
"ഒരു മനുഷ്യനെ കൊന്നവന്‍ മനുഷ്യ കുലത്തിനെ മൊത്തം കൊന്നവനു തുല്യമാണെന്നു" പഠിപ്പിച്ച മുഹമ്മദ്‌ നബിയുടെ വാക്കുകള്‍ ഈ ഒരു അവസരത്തില്‍ ശ്രദ്ധേയം. നാദാപുരത്തും കണ്ണൂരിലും നിര്‍മ്മിക്കുന്ന ബോംബുകള്‍ ഇന്ത്യാരാജ്യത്തെ അല്ലെങ്കില്‍ മനുഷ്യ കുലത്തെ മൊത്തം നശിപ്പിക്കാനുള്ള ബോംബായി കണ്ടു വേണം ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍. സര്‍ക്കാരിനെ ചിന്തിപ്പിക്കാന്‍ ഈ ഒരു ദുരന്തം കാരണമാകും എന്ന് പ്രതീക്ഷിക്കാം, ഒപ്പം നാദാപുരത്ത് ഇനി ബോംബിന്റെ ശബ്ദം മുഴങ്ങില്ലെന്നു നമുക്ക് പ്രത്യാശിക്കാം.
 ---
പി.കു: പാര്‍ട്ടിക്കാരുടെ, അറ്റ്‌ലീസ്റ്റ്  പ്രാദേശിക/വാര്‍ഡു തല നെതാക്കളുടെയെങ്കിലും അറിവോടെയും ആശീര്‍വാദതോടെയുമല്ല ഈ കുന്ത്രാണ്ടങ്ങള്‍  ഉണ്ടാക്കുന്നത് എന്ന വാക്ക്  വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരാണോ പൊതു ജനം? 
കേരളം മൊത്തം ബോംബു കൊണ്ട് ഗുണ്ടായിസം നടത്തുന്ന വന്‍കിടക്കാര്‍ക്ക് നാദാപുരത്തു മാത്രം ബോംബുണ്ടാക്കുന്ന ചെറുകിടക്കാരെ  ഗുണദോഷിക്കാന്‍  എന്തവകാശം അല്ലെ ?

42 comments:

 1. നാദാപുരത്തും കണ്ണൂരിലും നിര്‍മ്മിക്കുന്ന ബോംബുകള്‍ ഇന്ത്യാരാജ്യത്തെ അല്ലെങ്കില്‍ മനുഷ്യ കുലത്തെ മൊത്തം നശിപ്പിക്കാനുള്ള ബോംബായി കണ്ടു വേണം നടപടിയെടുക്കാന്‍. സര്‍ക്കാരിനെ ചിന്തിപ്പിക്കാന്‍ ഈ ഒരു ദുരന്തം കാരണമാകും എന്ന് പ്രതീക്ഷിക്കാം, ഒപ്പം നാദാപുരത്ത് ഇനി ബോംബിന്റെ ശബ്ദം മുഴങ്ങില്ലെന്നും നമുക്ക് പ്രത്യാശിക്കാം.

  ReplyDelete
 2. ശാസ്ത്രം ഇത്ര പുരോഗമിച്ചല്ലൊ!!!!നാട്ടിന്‍ പുറത്തുകാര്‍ക്ക് പോലും പടക്കനിര്‍മ്മാണം പോലെയായി ബോംബുണ്ടാക്കല്‍. രാഷ്ടീയവും,മതവൈരാഗ്യവും മനുഷ്യനെ എത്ര ഉന്മത്തരാക്കുന്നു!

  ReplyDelete
 3. നേതാക്കള്‍ക്ക്‌ എന്തും പറയാം. പൊലിയുന്നത് മനുഷ്യ ജീവനാണ്. അനാഥരാവുന്നത് കുട്ടികളാണ്. വിധവകളാവുന്നത് പാവം സ്ത്രീകളാണ്.. പറയുന്നത് ഒന്ന് ചെയ്യുന്നത് വേറെ ഒന്ന്..

  ReplyDelete
 4. ബോംബുണ്ടാക്കുന്നവന്‍ ബോംബാല്‍...

  ReplyDelete
 5. അപ്രയോഗികവുമാണോ അതിലും മൂഡത്തരവും അപഹാസ്യവുമാണ് രണ്ടു മൂന്നു സര്‍വ കക്ഷി യോഗം വിളിച്ചാല്‍ ഇതിനൊക്കെ ഒരു പരിഖാരമാവും എന്ന് കരുതുന്നത്. തങ്ങള്‍ സുരക്ഷിതരാണ്‌ എന്ന് സാദാരനക്കാരായ ജനങ്ങള്‍ക്ക്‌ തോന്നാതിടതോളം കാലം ഈ ഒരു പ്രവണത തുടരുക തന്നെ ചെയ്യും.

  //അതാണ്‌ കാര്യം വഴിപോക്കാ...

  ReplyDelete
 6. രാഷ്ട്രീയക്കാരെ എന്തിനു പഴിക്കണം.സ്വന്തം മക്കളേയും ഭാര്യയേയും മാതാപിതാക്കളേയും കുറിച്ച് ലവലേശം ചിന്തിക്കാതെ വെട്ടാനും കുത്താനും ബോംബെറിയാനും ചാവാനുമൊക്കെ നടക്കുന്ന നശിച്ച ജന്മങ്ങള്‍ ഇതേപോലെ ചിതറിത്തൊലഞ്ഞു തന്നെ തീരണം.നാടിനും വീടിനും ഗുണമില്ലാത്ത ഇതുങ്ങളൊക്കെ ജീവിയ്ക്കുവാന്‍ തന്നെ അര്‍ഹരല്ല.സത്യത്തില്‍ ഇപ്പോള്‍ തോന്നുന്നു നമുക്ക് സ്വാതന്ത്ര്യം കിട്ടേണ്ടായിരുന്നുവെന്നു.

  ReplyDelete
 7. ഒരു സര്‍വ്വകക്ഷി സമാധാന സമ്മേളനത്തില്‍ ഈ പ്രശ്നവും അവസാനിക്കും, ഇനി അടുത്ത ബോംബ്‌ പൊട്ടുന്നത് വരെ ഒരു ചെറിയ ഇടവേള!

  ReplyDelete
 8. അക്ഷരതെറ്റു തിരുത്തിതന്നതിനു ബ്ലോഗര്‍ അലി(പ്രവാസഭൂമി)ക്കു നന്ദി

  ReplyDelete
 9. രാഷ്ട്രീയ നേത്യത്വത്തിന്റെ അപചയം മറച്ച് പിടിക്കാന്‍ അനുയായികളേക്കൊണ്ട് ഒരു കലാപം തന്നെ ഉണ്ടാക്കി വര്‍ഗ്ഗീയ ദ്രുവീകരണമുണ്ടാക്കി ജനശ്രദ്ധ തിരിക്കാന്‍ ഒരു ശ്രമമായിരുന്നു ഇതെന്ന് തിരിച്ചറിയുമ്പോള്‍ ഇതിലും വലിയൊരു വിപത്ത് 5 ജീവനില്‍ അവസാനിച്ചു എന്ന് ആശ്വസിക്കാം! ജനങ്ങള്‍ ഇപ്പോഴും അതിനു ന്യായീകരണവുമായി എത്തുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു ഒരു പ്രതികരണം നോക്കൂ

  “പിറന്ന മണ്ണില്‍ സമാധാനത്തോടെ ജീവിക്കാനുള്ള പോരാട്ടത്തിനിടെ അഞ്ചു രക്തസാക്ഷികള്‍...നിലനില്‍പിനുള്ള പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കും..... 'അല്ലാഹുമ്മഗ്ഫിര്‍ലഹും, വര്‍ഹംഹും“

  ഈ നാട് പിന്നെ എവിടെ നന്നാവാന്‍?

  ReplyDelete
 10. ഓരോ കാര്യത്തിനു പിന്നിലും പല കാരണങ്ങള്‍ കൂടിക്കുഴയുന്നു എന്നാണ്‌ തോന്നിയിട്ടുള്ളത്. പാര്‍ട്ടികള്‍ മാത്രമാണ്‌ കാരണം എന്നും നമുക്ക് കാണാന്‍ കഴിയില്ല. പലപാര്‍ട്ടികല്ളിലെയും ചിലര്‍ ആയിരിക്കും. അവിടെ ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവരുടെ ചിന്തയില്ലായ്മ പൊലെ തന്നെ അവര്‍ക്കാവശ്യമുള്ള പണത്തിനുള്ള എളുപ്പവഴി എന്ന നിലക്കും സംരക്ഷിക്കാന്‍ ഒരു പാര്‍ട്ടിയുടെ തണല്‍ എന്നതും കാരണങ്ങളില്‍ ചിലതാണ്‌.
  എന്തായാലും ലെഖനത്തില്‍ സൂചിപ്പിച്ചത് പൊലെ സാധാരണ ജനങ്ങള്‍ക്ക് സുരക്ഷിതത്വം വേണം എന്ന ചിന്ത അവരവരുടെ മനസ്സില്‍ സ്വയംഉണ്ടാവണം എന്ന തിരിച്ചറിവ് ഇനിയും വരേണ്ടിയിരിക്കുന്നു.

  ReplyDelete
 11. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ശ്രദ്ധെയന്റെ പോസ്റ്റില്‍ കാണാന്‍ സാദ്യതയുണ്ട് സമയം കിട്ടിയാല്‍ അങ്ങോട്ട്‌ പോവാത്തവര്‍ അവിടം വരെയും പോയാല്‍ നന്നായിരിക്കും.

  ReplyDelete
 12. പണ്ടൊരിക്കൽ രാഷ്ട്രീയകൊലപാതകത്തിന് ശേഷം ഞങ്ങളൂടെ നാട്ടിൽ വന്നഭയം നേടിയ നാദാപുരത്തിന്റെ ചില സന്തതികളുടെ വീര്യവും ,ശൌര്യവും കണ്ടിട്ടുണ്ട്...
  മറ്റുള്ളവർക്ക് വേണ്ടി സ്വയം ഇല്ലാതായി കൊല്ലാനും,കൊലക്കിരയാവാനും തയ്യാറാവുന്ന പ്രത്യേക ജനുസ്സിൽ പെട്ട ഇവർക്ക് വേണ്ടത് മാനശാസ്ത്ര ചികിത്സ തന്നെയാണ് !

  കേരളത്തിന്റെ മറ്റുള്ള ദേശക്കാർക്കുള്ളതിനേക്കാൾ കൂടുതലായുള്ള ഈ പ്രവണതകൾ ഇവർക്കെല്ലാം എങ്ങിനെ വന്നു എന്നതിനെ കുറീച്ച്..അല്ലേ വഴിപോക്കാ..

  ReplyDelete
 13. ഒരു സർവ്വകക്ഷിയോഗവും സമാധാന റാലിയും നടത്തുന്നതോടെ നേതാക്കന്മാരുടെ റോൾ പൂർത്തിയാവും. നഷ്ടപ്പെട്ട ജീവനുകളുടെ കുടുംബങ്ങൾക്ക് വരുന്ന തീരാനഷ്ടങ്ങളുടെ കണക്ക് ആരെടുക്കുന്നു. ഈയാം‍പാറ്റകളെ പോലെ തീയിലേക്ക് പാഞ്ഞടുക്കുന്ന യുവാക്കൾ ഇനിയെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ?

  ReplyDelete
 14. "പ്ലാസ്റ്റിക്ക് മുക്ത" പഞ്ചായത്തിനു വേണ്ടി കാണിക്കുന്ന ആത്മാര്‍ഥത പോലും "ബോംബ്‌ മുക്ത" പഞ്ചായത്ത് /മേഖല എന്ന ആശയത്തിന് വേണ്ടി ഇരു കൂട്ടരും കാണിക്കുന്നില്ല

  hathu nyaayam
  leeginte panjayathu prasidandinte gramathilanu ee sambavam nadannad adaayad panchayathinte sahakaranathodeyanu idokke nadakkunnath

  ReplyDelete
 15. സി.പി.എം. തങ്ങളുടെ രാഷ്ട്രീയ
  കുതന്ത്രങ്ങള്‍ തുടര്‍ന്നു. സമീപ ഭൂതത്തില്‍
  പി.ഡി.പി.യിലൂടെയും വര്‍ത്തമാനകാലത്ത് എന്‍.ഡി.എഫിലൂടെയും ലീഗിനെ
  ക്ഷയിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നു.

  Bombintey Baalapadangal Youthinu nalki, Sarkkar Factorikalil bombu nirmichu Kannorilum Nadapurathum adakkam Keralam Muzhuvan Vitharanam nadathi Gundayisavum Theevra vaadha pravarthanavum nadathunna CPM ntey Nalla Pilla chamayal thirichariyathirikkaan Mathram viddikalalla keralathiley janagal.

  ReplyDelete
 16. ഈ വിഷയം മറ്റുള്ളവരെ പോലെ വെറുതെ ചര്‍ച്ച ചെയ്യാനുള്ളതാണോ നമുക്ക് നാദാപുരക്കാര്‍ക്ക് ....ടിബി യില്‍ ഇരുന്നു
  എം ആര്‍ എ യില്‍ നിന്ന് വരുത്തിയ പപ്സും ജൂസും അകത്താക്കി ചിരിച്ചു,കെട്ടിപ്പിടിച്ചു പിരിയുന്ന സര്‍വ കക്ഷി കളും
  ശാന്തി യാത്ര യില്‍ വെയിലേറ്റു കരുവാളിക്കുന്ന സ്കൂള്‍ കുട്ടികളും അവിശ്വാസ ത്തോടെ അയല്‍കാരനെ ഒളിഞ്ഞുനോക്കുന്ന
  ആണും പെണ്ണും, പണം വിലക്കെടുക്കുന്ന കൌമാരങ്ങളും, എല്ലാം ഒരു മറക്കുള്ളില്‍ ഇരുന്നു നിയന്ത്രിക്കുന്ന നിഴല്‍ രൂപങ്ങളും
  നാളത്തെ കേരളത്തിന്‌ മാത്രുകയാവുകയാണോ ഇന്നത്തെ നാദാപുരം
  (ബൂലോകത്ത് കുറേകാലമായി ആര്‍ക്കും പിടി തരാതെ കുതിരകച്ചവടം നടത്തി ഒളിച്ചു നടക്കുന്ന വഴിപോക്കന്‍
  നരിക്കാട്ടെരി ബോംബില്‍ എന്‍റെ മുന്‍പില്‍ വഴുക്കിവീണല്ലോ....)

  ReplyDelete
 17. നാദാപുരത്തെ ആക്രമണങ്ങള്‍ മാര്‍കിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് വരുമാന മാര്‍ഗവും ലീഗുകാര്‍ക്ക് പ്രത്യാക്രമണവുമാണ് ബോംബെറിഞ്ഞ് മുതലാളിമാരായ ലീഗുകാരന്റെ വീട് കൊള്ളയടിക്കല്‍ എന്നതിനപ്പുറം ഇവിടെ രാഷ്ട്രീയമോ വര്‍ഗീയതയോ ഇല്ല ഈ ഇലക്ഷനില്‍ യുഡിഎഫ് അധികാരത്തില്‍ വന്നു പ്രശ്നക്കാരായ എല്ലാ മാര്‍കിസ്റ്റ് ഭീകരന്മാരെയും അകത്തിട്ടു പൂട്ടിയാല്‍ നാദാപുരവും കേരളവും നന്നാവും

  ReplyDelete
 18. പ്രിയ സഖാവെ..
  അവനെ അന്ന് കണ്ടു മുട്ടിയപ്പോള്‍ എന്നെ കെട്ടിപ്പിടിച്ചു കരയുമ്പോള്‍ എന്റെ മുതുകില്‍ പതിഞ്ഞ ആ ചുടു കണ്ണ് നീരിന്റെ കാഠിന്യം ഇന്നും പോയിട്ടില്ല സഖാവെ. എന്നിട്ട് അവന്‍ പറഞ്ഞു ഇനി മുതല്‍ അവന്‍ സ്കൂളിലേക്ക് ഇല്ല എന്നു. ഒരു വിധം സ്കൂളില്‍ വരുത്തിക്കാന്‍ കഴിഞ്ഞുവെങ്കിലും, പത്താം ക്ലസോട് കൂടി അവന്റെ ഭാവി അവന്‍ തീരുമാനിച്ചിരുന്നു. ഈ സംഭവത്തിനു മുന്‍പ്, അധികം ആരോടും സംസാരിക്കാതെ ഒരു സാധാരണ കുട്ടിയായി കഴിഞ്ഞ അവനിലെ മാറ്റം നേരിട്ടരിഞ്ഞവനാണ് സഖാവെ ഞാന്‍ . നിങ്ങളിന്നു നടത്തിയ പ്രസ്താവനയോട് കൂടി ചിലപ്പോള്‍ കേരളത്തിലെ ഭൂരി ഭാഗം ആളുകളെയും നിങ്ങള്ക്ക് പറ്റിക്കാം ആയിരിക്കും.എന്നാലും സഖാവേ എന്നെ പോലുള്ള കുറച്ചു പേരെങ്കിലും ഉണ്ടാകും, ഈ ഒരു സംഭവം ഒരു കേട്ട് കഥയാണെന്ന് പറഞ്ഞു സ്വയം വികൃതമായ നിങ്ങളുടെ ഗതികേട് ഓര്‍ത്തു സങ്കടപ്പെടാന്‍ .


  www.rahimkalathil.blogspot.com

  ReplyDelete
 19. പാമ്പിനെ പേടിയുള്ളവാനാണ് വടിയെടുക്കുന്നത്.പേടിയില്ലാത്ത പട്ടാമ്പിക്കാരന്‍ ഹംസക്ക (പേര് അങ്ങനെതന്നെയാണെന്ന് തോന്നുന്നു.)ഏത് പൊത്തില്‍ കയറിയ വമ്പന്‍ പാമ്പിനെയും വെറും കയ്യ് കൊണ്ട് പിടിക്കും.പൂമാല പോലെ കഴുത്തിലണിഞ്ഞു നടക്കും.പരസ്പരം പേടിയുള്ളവനാണ് കത്തിയും വടി വാളും പിന്നിലൊളിപ്പിച്ചു നടക്കുന്നത്.പേടി വെടിഞ്ഞു ധൈര്യത്തോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ പഠിക്കൂ രാഷ്ട്രീയ സഖാക്കന്മാരെ..

  ReplyDelete
 20. in reply to @Abdul Raheem (after visiting the linked site)

  വര്‍ഷങ്ങളായി നാദാപുരത്ത് മാര്‍ക്കിസ്ടുകാരും ലീഗുകാരും ബോംബ്‌ ഉണ്ടാക്കുന്നു എന്നത് യാതാര്‍ത്ഥ്യം മാത്രം. ആരാണ് ഇതിനു കാരണക്കാര്‍ എന്ന് ചോദിച്ചാല്‍ നമ്മുടെ നാട്ടുകാര്‍ തന്നെ, ലീഗുകാരനായാലും കമ്മ്യൂനിസ്ടുകാരനായാലും. നാദാപുരം നന്നാക്കാന്‍ നമുക്കെ പറ്റൂ...നാടാപുരതുകാര്‍ക്ക് മാത്രം.
  പിണറായിയോ പാണക്കാട് തങ്ങളോ വിചാരിച്ചാല്‍ അതു നടപ്പില്ല.
  കാരണം അക്രമ വാസന എല്ലാവരിലുമുണ്ട്, സിപിഎം കാരന്‍ ലീഗുകാരന്റെ വീടിനുനേരെ ബോംബെറിഞ്ഞു അതിനു പ്രതികാരം ചെയ്യാന്‍ ബോംബ്‌ നിര്‍മ്മിച്ചു എന്നത് നമുക്ക് ഒരു പക്ഷെ ന്യായം എന്ന് തോന്നാം.
  പക്ഷെ നാടാപുരത്തിന്റെ ഫ്രെയിം ഓഫ് രഫരന്സില്‍ നിന്നും മാറി ചിന്തിച്ചാല്‍ രണ്ടുപേരും കുറ്റക്കാര്‍....
  സ്വ രക്ഷക്കായാലും അയല്‍ക്കാരന്റെ രക്ഷക്കായാലും ബോംബ്‌ നിര്‍മ്മിക്കുന്നവര്‍ "ഭീകരന്മാര്‍ തന്നെ"
  ഇരുളിന്റെ മറവില്‍ ഒളിച്ചിരുന്ന് ബോംബ്‌ ഉണ്ടാക്കലല്ല ധീരത
  അതു നാം അന്ഗീകരിക്കാതിടത്തോളം കാലം ഒരു നാടും നന്നാവില്ല.

  ReplyDelete
 21. @ വഴിപോക്കന്‍..
  എനിക്ക് ആളെ ഏകദേശം മനസ്സിലായി.
  അതവിടെ നില്കട്ടെ..
  നിങ്ങളും ഈ നാദാപുരത്ത് തന്നെ ആണ് എന്നാണു എന്റെ അറിവ്..
  ആ അറിവില്‍ ചോദിക്കട്ടെ, ഇവിടെ പ്രശനം ലീഗും കമ്മ്യൂണിസ്റ്റും തമ്മില്‍ ആണോ?
  എങ്കില്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട പാതി മൂന്നു വീടുകളില്‍ രണ്ടെണ്ണം കൊണ്ഗ്രീസ്സുകാരന്റെതായിരുന്നു..എന്ത് കൊണ്ട്..?
  കഴിഞ്ഞ തവണത്തെ പ്രശനത്തില്‍ ആക്രമിക്കപ്പെട്ട വീടുകളില്‍ ജനത ദള്ളുകരന്റെതും ഉണ്ടായിരുന്നു .എന്ത് കൊണ്ട്..?
  പാകിസ്താനില്‍ നിന്നുള്ള ഭീകരന്മാര്‍ നമ്മുടെ മുംബയില്‍ വന്നു ആക്രമണം നടത്തിയപ്പോള്‍, അവരെ ഭീകരന്മാര്‍ എന്നും , നമ്മുടെ രാജ്യത്തെ സംരക്ഷിക്കാം ഇറങ്ങിയ പട്ടാളക്കാരനും പോലീസുകാരനും അല്ലാത്തവരുമായ ഓരോരുത്തരെയും രാജ്യ സ്നേഹികള്‍ എന്നും വിളിക്കുന്നെങ്കില്‍,
  എന്റെ വീടോ, എന്റെ കുടുംബത്തെയോ അക്രമിക്കുന്നവന്‍ ഭാകര്‍ണും, അതിനെ തടുക്കാന്‍ പ്രത്യാക്രമണം നടത്തുന്ന ഞാന്‍ പ്രതിരോധിക്കുന്നവനും ആവില്ലേ?
  ഫലസ്തീനില്‍ സ്വന്തം വീട് സംരക്ഷിക്കാം ഇറങ്ങുന്നവരെ ഭീകരര്‍ എന്നാരും വിളിക്കരില്ലല്ലോ..
  അത് പോലെ തന്നെയാണ്, അവിടെ മരിച്ച ഞങ്ങളുടെ ധീരരുടെ അവസ്ഥയും..
  അങ്ങ് ഇരുട്ടറയില്‍ നിന്ന് വെളിച്ചത്തെ പട്ടി പടിക്കുന്നതിന്നിടയില്‍, വഴി പോക്കന്‍ വല്ലപ്പോഴും വെളിച്ചത് നിന്ന് സ്വന്തം ദേശത്തെ കുറിച്ചും ഒന്ന് ആലോചിക്കുക. അഭിപ്രായം പറയാം, അത് കയ്യടി നേടാനല്ല..
  നമ്മുടെ നാടിന്റെ സത്യം , അത് പറയാന്‍ ആവണം എന്നാ അപേക്ഷയോടെ..
  എഴുത്തില്‍ വല്ല തെറ്റും വന്നെങ്കില്‍ ക്ഷമ ചോദിച്ചു കൊണ്ട്..

  ReplyDelete
 22. @റഹീമിനെക്കാള്‍ രണ്ടു വര്‍ഷം അധികം ഞാനും നാദാപുരത്ത് ജീവിച്ചിട്ടുണ്ട് :)
  താങ്കളുടെ ചൊദ്യം അപഹാസ്യമാവുന്നതു പലസ്തീനും നാദാപുരവും താരതമ്യം ചെയ്യുന്നിടത്താണു...

  പിന്നെ, എന്റെതു അടക്കം നാദാപുരത്തെ സകല ലീഗകാരുടെയും വോട്ടു മാത്രമല്ല അധ്വാനവും കൊണ്ടു ജയിപ്പിച്ച കേന്ത്ര ആഭ്യന്തര സഹമന്ത്രി നമുക്കുണ്ടു, കേന്ത്രത്തില്‍ യോഗ്യനായ ഒരു സഹ മന്ത്രി നമുക്കു സ്വന്തവുമുണ്ട്
  ഒപ്പം നമ്മുടെ എക്കാലത്തെയും വിശ്വസ്തരായ കോണ്‍ഗ്രസ്സ് (സിപീയെം കാരുടെ പിന്തുണയില്ലാതെ) ഇന്ത്യ ഭരിക്കുന്നു
  ഇത്രയും ഭരണത്തില്‍ ഹോള്‍ഡ് ഉള്ള ഒരു സമയം ലീഗഇനു വന്നിട്ടില്ല

  ഈ ഒരു അവസരതില്‍ സ്വന്തം സുരക്ഷക്കു വെണ്ടി നാം ബൊംബ് ഉണ്ടാക്കുക എന്ന അവസ്ത വരുന്നു എങ്കില്‍ ആധ്യം നാം ബോംബിടെണ്ടതു നാദാപുരതെ ലീഗിന്റെ ഒഫീസിനു മേലെ തന്നെയാ...എന്നിട്ടാവാം ബാക്കി

  ഇരുട്ടിലിരുന്നാല്‍ വെളിച്ചത്തെ നന്നായി കാണാം...പക്ഷെ നാം ചെയ്യുന്നതു മാത്രമാണു ശരി എന്ന ധാരണയില്‍ കണ്ണ് കാണാതായിപ്പോയാല്‍ വെളിച്ചത്തെ കാണാന്‍ അല്പം ബുദ്ദി മുട്ടും!

  ReplyDelete
 23. @റഹിം
  കയ്യടി നേടാനായിരുന്നെങ്കില്‍, നാടിന്റെ യതാര്‍ത്ത ചരിത്രമുണ്ട് അതു പറയാമായിരുന്നു
  പക്ഷെ അതു പരസ്യമായി പറയാന്‍ ബുദ്ദിമുട്ടുണ്ട് വേണമെങ്കില്‍ വിശദമായി ഫോണില്‍ പറഞു തരാം...
  ലന്റ് ലൈന്‍ നംബര്‍ തന്നാല്‍ അങോട്ടു വിളിക്കാം
  അല്ലാതെ വെറുതെയങ്ങ് ആവേശം കയറ്റിയതു കൊണ്ട് കാര്യമില്ല

  "പിന്നെ, ഞങ്ങളുടെ ധീരന്മാര്‍ എന്നു പറഞ്ഞ സ്തിതിക്കു പറയാം...ജീവനോടെ വബാക്കിള്ള വല്ല ധീഎരന്മാരെയും ഇനി വിളിക്കുമ്പോള്‍ പറഞ്ഞേക്കണം....ബൊംബ് എങ്ങനെയുണ്ടാക്കാമെന്നു മാര്‍ക്കിസ്റ്റ് പാര്‍ട്ടിക്കാരെ
  കണ്ട് പടിക്കാന്‍.... ലീഗുകാര്‍ ഉണ്ടാക്കുന്നതിന്റെ പല മടങ്ങ് ഉണ്ടാക്കിയിട്ടും അവരുടെതു മിക്കപ്പോഴും സുരക്ഷിതമായ നിര്‍മ്മാണം..പരിചയവും പക്വതയുമുള്ളvaരാണുണ്ടാക്കുന്നതു ...അതുകൊണ്ട് അപകടവും കുറവ്..വെടിമരുന്നു എടുത്തവരൊക്കെ ബോംബ് നിര്‍മ്മാതാവാവുന്നത് ശരിയല്ല."

  ReplyDelete
 24. "ഇരുട്ടിലിരുന്നാല്‍ വെളിച്ചത്തെ നന്നായി കാണാം...പക്ഷെ നാം ചെയ്യുന്നതു മാത്രമാണു ശരി എന്ന ധാരണയില്‍ കണ്ണ് കാണാതായിപ്പോയാല്‍ വെളിച്ചത്തെ കാണാന്‍ അല്പം ബുദ്ദി മുട്ടും!"
  അതെനിക്ക് നല്ലോണം പറ്റി...
  വെളിച്ചത്തിരുന്നു വെളിച്ചം പഠിച്ചാല്‍ പാര്‍ടിക്കകത്ത് നിന്ന് പാര്‍ട്ടിയെ പഠിച്ചത് പോലെയാവും ..
  നേര് കാണാന്‍ പറ്റില്ല.

  ReplyDelete
 25. @വഴിപോക്കന്‍ എന്ന യാസര്‍
  താങ്കള്‍ എന്നേക്കാള്‍ രണ്ടു വര്ഷം ജീവിച്ചു എന്ന് പറയാം.
  എന്റെ ചോദ്യം ഫലസ്തീനും നടാപുരവും അപഹാസ്യമാവുന്നിടതാണ് എന്ന് പറയുന്നല്ലോ.ഞാന്‍ വെറും ഫലസ്തീനുമായി മാത്രമല്ല താരതമ്യം ചെയ്തത്..എവിടെയൊക്കെ അതി ജീവനത്തിന്റെ പ്രതിരോധമുണ്ടോ, അവിടെ ഒക്കെയുമായാണ് ഞാന്‍ അതിനെ താരതമ്യം ചെയ്തത്.നാദാപുരത്തെ പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത ഓരോടത് താമസിക്കുന്ന നിങ്ങള്ക്ക് ചിലപ്പോള്‍ അതറിയാനുള്ള അവസരം ഉണ്ടായി എന്ന് വരില്ല.എന്നാല്‍ ആ അനുഭവിച്ചവരുടെ വാക്കുകള്‍ എന്റെ ബ്ലോഗില്‍ കയറി നോക്കിയാല്‍ കാണാം..
  ലീഗിന്റെ വോട്ടു കൊണ്ട് ജയിച്ചു എന്ന് കരുതി, അങ്ങിനെ ഉള്ളവര്‍ ഇന്ത്യ ഭരിക്കുന്നു എന്ന് കരുതി, കേരളത്തിലെ ഒരു മേഖലയില്‍ നടക്കുന്ന കാര്യത്തിനു അവരെ കുറ്റം പറഞ്ഞു, ഇരുട്ടതിരിക്കാന്‍ എന്തായാലും അവിടെയുള്ള ചുണക്കുട്ടികള്‍ തീരുമാനിച്ചിട്ടില്ല.ഒരിക്കല്‍ കൂടി, നാദാപുരത്ത് രണ്ടു വര്ഷം ജീവിച്ച യസരിനോട്, നാദാപുരത്തെ പ്രശനം ലീഗും സി പി എമ്മും തമ്മില്‍ അല്ല, മരിച്ചു സി പി എമ്മിലെ തീവ്ര വാദികളും, മുസ്ലിം സമുദായവും തമ്മില്‍ ആണ്.
  കുറെ സമയം ഇരുട്ടത്തിരുന്നു വെളിച്ചത്തേക്ക് ഇറങ്ങി വന്നാല്‍ , ഒരു മങ്ങലുണ്ടാവും കണ്ണിനു..നിങ്ങള്ക്ക് ആ മങ്ങലാണ്..അത് തിമിരം ആയി മാറുന്നതിനു മുന്‍പ് ഒന്ന് ചികിത്സിക്കല്‍ നല്ലതാണ്.
  കയ്യടി നേടാനായിരുന്നെങ്കില്‍, നാടിന്റെ യതാര്‍ത്ത ചരിത്രമുണ്ട് അതു പറയാമായിരുന്നു
  പക്ഷെ അതു പരസ്യമായി പറയാന്‍ ബുദ്ദിമുട്ടുണ്ട് വേണമെങ്കില്‍ വിശദമായി ഫോണില്‍ പറഞു തരാം...
  ആരെയാണ് താങ്കള്‍ ഭയക്കുന്നത്..
  പറയേണ്ടത് ധൈര്യമായി പറഞ്ഞോളൂ..
  സ്വന്തം മനസ്സിലുള്ളത് പറയാന്‍ ബുദ്ധിമുട്ടുന്ന നിങ്ങളോട് എനിക്ക് സഹതാപമേ ഉള്ളൂ..
  അതിനു പകരം, എഴുതുന്നഹിനെ ആണ് ഞാന്‍ കയ്യടി നേടാനുള്ള എഴുത്ത് എന്ന് ഉദ്ദേശിച്ചതും..
  ബൊംബ് എങ്ങനെയുണ്ടാക്കാമെന്നു മാര്‍ക്കിസ്റ്റ് പാര്‍ട്ടിക്കാരെ
  കണ്ട് പടിക്കാന്‍.... ലീഗുകാര്‍ ഉണ്ടാക്കുന്നതിന്റെ പല മടങ്ങ് ഉണ്ടാക്കിയിട്ടും അവരുടെതു മിക്കപ്പോഴും സുരക്ഷിതമായ നിര്‍മ്മാണം..പരിചയവും പക്വതയുമുള്ളvaരാണുണ്ടാക്കുന്നതു ...അതുകൊണ്ട് അപകടവും കുറവ്..വെടിമരുന്നു എടുത്തവരൊക്കെ ബോംബ് നിര്‍മ്മാതാവാവുന്നത് ശരിയല്ല."
  താങ്കള്‍ പറഞ്ഞത് ശരിയാണ്.അന്നവിടെ ബോംബുണ്ടാക്കിയവര്‍ പരിചയമുള്ളവര്‍ ആയിരുന്നില്ല.എന്നിട്ടും അവര്‍ അതുണ്ടാക്കാന്‍ ഇറങ്ങേണ്ടി വന്നത്, ഗതികേട് കൊണ്ടാണ് അല്ലെങ്കില്‍ അതിനെക്കാള്‍ അവര്‍ സഹിച്ചത് കൊണ്ടാണ്.അതാണ്‌ ഞാന്‍ പറഞ്ഞതിന്റെ പൊരുളും..

  ReplyDelete
 26. new post
  ഏന്റെ രക്ത സാക്ഷി സഹോദരങ്ങള്‍ക്കു വേണ്ടി, ഇത്രയെങ്കിലും ...!!!???
  www.rahimkalathil.blogspot.com

  ReplyDelete
 27. @റഹീം, ഹോ ഭയങ്കരം തന്നെ.... സമ്മതിച്ചു .... അവിടെയുള്ള ചുണക്കുട്ടികള്‍ ബോംബുകള്‍ ഉണ്ടാക്കിയിരുന്നില്ലെങ്കില്‍ നാദാപുരത്തെ മാപ്പിളമാരെ പണ്ടെന്നോ കാലന്‍ കൊണ്ട് പോയേനെ...രാത്രി മര്യാടിക്ക് ഉറങ്ങുന്നത് തന്നെ ധീരന്മാരായ ഈ ബോംബ്‌ നിര്‍മ്മാതാക്കള്‍ ഉള്ള ധൈര്യത്തിലാണ്.
  ***
  പിന്നെ ഞാന്‍ , അതായത് നാദാപുരത്തെ മുസ്ലിമായ, ലീഗുകാരനായ ഞാന്‍ പരിപൂര്‍ണ്ണമായി സത്യം പറയാന്‍ ഭയക്കുന്നത് നിങ്ങളെ പോലോത്ത ലീഗുകാരില്‍ അകപ്പെട്ട തീവ്രവാദികളെ മാത്രം...
  ഒപ്പം ഈ ഇലക്ഷന്‍ സമയത്ത് സത്യം പറഞ്ഞിട്ടായാലും ചരിത്രം പറഞ്ഞിട്ടായാലും എന്റെ പാര്‍ട്ടിക്ക്, അതേ ലീഗിന് ഒരു വോട്ട് കുറയാന്‍ പാടില്ല എന്ന ആഗ്രഹം കാരണവും...അല്ലാതെ ബ്ലോഗില്‍ കയ്യടി കിട്ടാന്‍ എഴുതുന്നവനാണ് ഞാന്‍ എന്ന് ‌ (ദാ ഇത്) വായിച്ചവര്‍ക്ക് അഭിപ്രായം കാണില്ല.
  ***
  കേരളത്തിലെ സകല സിപിഎം കാരെയും അതിശക്തമായും വെല്ലു വിളിച്ചു കൊണ്ട്ട് കണ്ണോത്ത് അന്ത്രു ഹാജി (മക്കള്‍ സമരം) ഒരു കഷ്ണം ബോംബിന്റെയോ ബോംബ്‌ നിര്‍മ്മാതാക്കലുടെയോ മറ്റോ സഹായമില്ലാതെ, നിയമത്തിന്റെ മാത്രം സംരക്ഷണത്തില്‍ നാദാപുരത്ത് വര്‍ഷങ്ങളോളം ജീവിച്ചു എന്നത് തന്നെ, ഇന്ത്യയില്‍ (കുറഞ്ഞ പക്ഷം കേരളത്തില്‍)ഇന്നും നിയമവും, സുരക്ഷയും നില നില്‍ക്കുന്നു എന്നതിന് തെളിവാണ്...

  അതുള്ള കാലത്തോളം സ്വരക്ഷക്കു ബോംബുന്റാക്കേണ്ട ആവശ്യം ആര്‍ക്കുമില്ല

  ReplyDelete
 28. ഈ പോസ്റ്റ് വായിച്ചു അഭിപ്രായങ്ങള്‍ പങ്ക് വച്ച, എല്ലാവര്‍ക്കും നന്ദി ....

  സസ്നേഹം
  വഴിപോക്കന്‍

  ReplyDelete
 29. my last two post are blocked..

  ReplyDelete
 30. ഒരു അനോണി കമന്റ് ഡെലീറ്റാക്കിയിട്ടുണ്ട്...
  റഹീമിന്റെ കമന്റ്സ് അവിടെ തന്നെ കിടപ്പുണ്ട്...
  ഒന്നു കൂടി ചെക്ക് ചെയ്താല്‍ മേലെ കാണാം...

  ReplyDelete
 31. നിങ്ങള്‍ ജീവിക്കുന്നത് പച്ച തണലില്‍ ആണ്.അത് കൊണ്ട് ചിലപ്പോള്‍ ബമ്പു ഉണ്ടാക്കേണ്ടി വന്നിട്ടില്ലയിരിക്കാം.എന്നാല്‍ നാദാപുരത്തെ എല്ലാവരും അങ്ങിനെ ആണ് എന്ന് കരുതണ്ട.എന്റെ ബ്ലോഗില്‍ പോയാല്‍, വനിമെളിലും വളയതും ഒക്കെ ഗതികേട് കൊണ്ട് ഇത്തരം പ്രശനഗ്ലിലേക്ക് ഇറങ്ങേണ്ടി വന്നവരെ കുറിച്ചും അവരുടെ അനുഭവവും കാണാം.നിങ്ങളുടെ മുകളിലത്തെ അഭിപ്രായം കണ്ടാല്‍ തോന്നും മുഴുവന്‍ സമയവും നാദാപുരത്തെ മുസ്ലിം ചെറുപ്പക്കാര്‍ ബോംബുണ്ടാക്കാന്‍ നടക്കുകയാണെന്ന്.വല്ലപ്പോഴും വെളിച്ചത്തേക്ക് ഒന്ന് വന്നാല്‍ ഉപകാരം.
  ബ്ലോഗില്‍ കയ്യടി കിട്ടാന്‍ വേണ്ടി അല്ല എന്ന് പറയുന്ന താങ്കള്‍ തന്നെ, ലീഗിലുണ്ട് എന്ന് താങ്കള്‍ പറയുന്ന തീവ്ര വാദികളെ പട്ടി പറയില്ല എന്നും പറയുന്നു. എന്ത് കൊണ്ട്.കയ്യടി കിട്ടതിരിക്കണോ, അല്ലെങ്കില്‍ കിട്ടാനോ? ഞങ്ങളുടെ നാട്ടില്‍ തീവ്ര വട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു എന്ന് കണ്ടവനെ ബഹിഷകരിച്ച ചരിത്രം ഉണ്ട്, ആ നാട്ടിലെ എന്നെ, തീവ്ര വാദി ആക്കാന്‍ നിങ്ങള്‍ കാണിക്കുന്ന ഈ വ്യഗ്രത കാണുമ്പോള്‍ ലവ് ജിഹാദിന്റെ കാര്യത്തില്‍ ചില ചനെലുകള്‍ കാട്ടിയ വ്യഗ്രതയാണ് ഓര്‍മ്മ വരുന്നത്.പാവം ഇരുട്ടത്തിരുന്നു, ലോകം മുഴുവന്‍ ഇരുട്ടനെന്നു തോന്നിപ്പോയോ ആവോ..!!
  പിന്നെ അന്ത്രു ഹാജിയുടെ കാര്യം..അവിടെയും അയാളെ ഇത്രയും കസ്ട്ടപ്പെടുതിയത്തില്‍ സി പി എം എന്ത് കൊണ്ട് എന്നത് എന്നതിനു ഞാന്‍ ഉന്നയിച്ച അതെ കാരണം തന്നെ ആണ്.അല്ലെങ്കില്‍ അമുസ്ലിമ്കളുടെ ഇടയില്‍ തന്നെ വിവാഹ മോചിതര്‍ ആയ ആയിരക്കണക്കിന് പേര്‍ ഉള്ളപ്പോള്‍ അദ്ധേഹത്തെ കഷ്ട്ടപ്പെടുതിയത് എന്ത് കൊണ്ട്?
  പിന്നെ പോലീസ് സംരക്ഷണം.ബോംബോ വാളോ ഒന്നുമില്ലാതെ അന്ത്രു ഹാജി ജീവിച്ചു ശരി തന്നെ. എന്നാല്‍ മൂത്രമോഴിക്കുന്നിടത് പോലും പോലീസ് കാവല്‍ വേണ്ടി വന്നില്ലേ..അങ്ങിനെ നാദാപുരത്തെ ഓരോ മാപ്പിള പേരുകാരനും സംരക്ഷണം കൊടുക്കാന്‍ പറ്റുമോ.?എന്നിട്ടോ, അതെ പോലീസുകാരുടെ മുന്നില്‍ വെച്ച് തന്നെ അദ്ധേഹത്തെ വെട്ടി കൊല്ലാന്‍ നോക്കിയത് കല്ലചിയില്‍ വെച്ച് , താങ്കള്‍ ഇരുട്ടതിരിക്കുമ്പോള്‍ ആയിരുന്നോ.നിങ്ങള്‍ ഇരുട്ടതാവും, അത് വെച്ച് എല്ലാവരും അങ്ങിനെ ആണ് എന്ന് കരുതണ്ട..താങ്കള്‍ക്കു വേണ്ടത് മാത്രം എഴുതാതെ, അദ്ധേഹത്തെ പോലീസിന്റെ മുന്നിലിട്ട് കൊല്ലാന്‍ നോക്കിയത് മറച്ചു വെക്കുന്നത് ആരെ പറ്റിക്കാന്‍ ആണ്..

  ReplyDelete
 32. റഹീം,
  നമ്മുടെ നാട്ടിലെ സിപിഎം കാരുടെഅക്രമ രാഷ്ട്രീയം റഹീം മാത്രമല്ല കേരളത്തില്‍ ചിന്താ ശേഷിയുള്ള എല്ലാവരും അങ്ങീകരിക്കുന്ന കാര്യമാണ്...
  അതുപോലെ ഒരു ലാബാല്‍ നമ്മുടെ പാര്‍ട്ടിക്ക് വരുന്നത് അത്ര ഭൂഷണമാണോ?
  അന്ത് ഹാജി മൂത്രമൊഴിക്കുമ്പോള്‍ പോലും പോലീസ് കാവലില്‍ ഇരുന്നിട്ടായാലും,പോലീസിനു മുന്നില്‍ വച്ചു തന്നെ അദ്ദേഹത്തെ വെട്ടിക്കൊല്ലാന്‍ നോക്കിയാലും അദ്ദേഹത്തിന് കോടതി/നിയമ തലത്തില്‍ അത്യാവശ്യം സംരക്ഷണം കിട്ടിയല്ലോ. അല്ലാതെ മാര്‍ക്കിസ്ടുകാര്‍ അധ്ഹേഹത്തെ വെറുതേ വിട്ടു എന്നതല്ല ഞാന്‍ ഉദ്ദേശിച്ചത്, നമ്മുടെ കോടതിയുടെ, നിയമത്തിന്റെ ശക്തിയെയാണ്....അല്ലാതെ സിപിഎമ്മിന് മദ്ഹ് പാടിയതല്ല.

  ചില നേതാക്കള്‍ക്ക് നേരെ ചില കൊടിച്ചിപ്പട്ടികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും, സാംസ്കാരിക, മനുഷ്യാവകാശ നായകരുമൊക്കെ ചിലവാക്കുന്നതിന്റെ ഒരംശമെങ്കിലും സമയം ഈ കാര്യത്തില്‍ ചിലവാക്കിയാല്‍ നാദാപുരത്തെ ഓരോ പൌരനും സമാടാനത്ത്തോടെ അന്തിയുറങ്ങാന്‍ പറ്റുമായിരുന്നു.
  I repeat a part of my post:
  തങ്ങള്‍ സുരക്ഷിതരാണ്‌ എന്ന് സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ തോന്നാത്തിടതോളം കാലം ഈ ഒരു പ്രവണത തുടരുക തന്നെ ചെയ്യും.

  ReplyDelete
 33. Thanks..
  So..
  Let us leave this with your comment..
  ചില നേതാക്കള്‍ക്ക് നേരെ ചില കൊടിച്ചിപ്പട്ടികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും, സാംസ്കാരിക, മനുഷ്യാവകാശ നായകരുമൊക്കെ ചിലവാക്കുന്നതിന്റെ ഒരംശമെങ്കിലും സമയം ഈ കാര്യത്തില്‍ ചിലവാക്കിയാല്‍ നാദാപുരത്തെ ഓരോ പൌരനും സമാടാനത്ത്തോടെ അന്തിയുറങ്ങാന്‍ പറ്റുമായിരുന്നു.
  I repeat a part of my post:
  തങ്ങള്‍ സുരക്ഷിതരാണ്‌ എന്ന് സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ തോന്നാത്തിടതോളം കാലം ഈ ഒരു പ്രവണത തുടരുക തന്നെ ചെയ്യും.

  ReplyDelete
 34. നാദാപുരത്ത് സമാധാനം പുലരാനും സമത്വ സുന്ദര വികസിത കേരളത്തിനും ഐക്യജനാതിപത്യമുന്നണി സ്താനാര്‍ഥികളെ വിജയിപ്പിക്കുക!

  ReplyDelete
 35. അവര്‍ അഞ്ചു പേര്‍ മരിച്ചതില്‍ ദു:ഖം ഉണ്ട്, പക്ഷെ ആ ബോംബുകള്‍ ഉപയോഗിക്കപ്പെട്ടിരുന്നു എങ്കില്‍ കൊല്ലപെടുമായിരുന്നവരെ ഓര്‍ക്കുമ്പോള്‍ ഇവരുടെ മരണത്തില്‍ സന്തോഷിക്കാതെ വയ്യ

  ReplyDelete
 36. One more blogger in NZ.

  http://cheriyalipikal.blogspot.com/

  ReplyDelete
 37. വലിയ ഒച്ചയില്‍ പൊട്ടുന്നതു വരെ മറ്റെല്ലാത്തിനേം പോലെ ബോംബും സയലന്റാണ്......പൊട്ടിക്കഴിഞ്ഞൊന്ന് ഞെട്ടിയാലേ നമ്മളും സയലന്‍സ് വിട്ടിറങ്ങുന്നുള്ളൂ.....ദുരന്തങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ എന്തു കൊണ്ട് നമുക്ക് ദുരന്തങ്ങളുടെ വിത്തുകള്‍ പറിച്ചെറിഞ്ഞുകൂടാ.....ബാക്കി ഞാനെന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്...www.oridath.blogspot.com

  ReplyDelete
 38. മാറ്റതിനൊരു വൊട്ടെന്നതിനു പകരം ലീഗിന്റെ മുദ്രാവാക്യം: ബൊംബിനൊരു വൊട്ട്

  ReplyDelete
 39. ആശംസകള്‍

  http://chemmaran.blogspot.com/

  ReplyDelete
 40. This comment has been removed by a blog administrator.

  ReplyDelete

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം