Dec 21, 2010

ബ്ലോഗുസ്സിഹാം (ബ്ലോഗ് മാന്ത്രികം)

രണ്ടു മൂന്നു മാസമായി പോസ്റ്റൊന്നും ഇടാന്‍ പറ്റുന്നില്ല. ബൂലോകത്തേക്ക് എങ്ങിനെ തിരിച്ചു വരും എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. കണ്ണില്‍ കണ്ട ബ്ലോഗുകളെല്ലാം വായിച്ചും കമന്റുകളിട്ടും താല്‍ക്കാലിക ആശ്വാസം കണ്ടെത്തി ദിവസങ്ങള്‍ തള്ളി നീക്കിക്കൊണ്ടിരിക്കുമ്പോള്‍ രണ്ടു നാള്‍ മുന്‍പ് ശ്രദ്ധെയന്റെ ബ്ലോഗിലെ അദ്ധേഹത്തിന്റെ ശ്രദ്ധേയമായൊരു പോസ്റ്റ്‌ എന്റെ ശ്രദ്ധയില്‍ പെട്ടു.

മലയാളിയായ ഒരു പാവം ഹൈടെക് അറബി സിദ്ധനെയും അയാളുടെ തരികിടകളെയും കുറിച്ച് വിശദമായി തന്നെ പ്രതിപാധിക്കുന്നുണ്ട്. കാര്യം തട്ടിപ്പൊക്കെ ആണെങ്കിലും ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്നു കരുതി ബ്ലോഗില്‍ നിന്നും കിട്ടിയ സിദ്ധന്റെ വെബ്സൈറ്റ് വായിക്കുകയും വൈകാതെ ഇമെയില്‍ വഴി ഞാന്‍ സിദ്ധനുമായി ബന്തപ്പെട്ടു.

അദ്ധേഹത്തെ എന്റെ ബ്ലോഗു ദുഖങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ മുസ്ല്യാര്‍ അല്പസമയം മൗനത്തിലാണ്ടു - പിന്നെ പറഞ്ഞു തുടങ്ങി "കഴിഞ്ഞ പോസ്റ്റില്‍ ഇമെയില്‍ അയക്കുന്നവരെ തെറി വിളിച്ച വകയിലുള്ള  ശത്രു ദോഷവും ഒപ്പം ആഹാരത്തെ പറ്റി എഴുതിയ വകയിലുള്ള കണ്ണേറും ഒന്നിച്ചു വന്നത് സകല പ്രശ്നങ്ങല്‍ക്കും കാരണമായി" 

ബ്ലോഗര്‍മാര്‍ക്കായി അദ്ധേഹം "ബ്ലോഗുസ്സിഹാം" എന്ന പേരില്‍  ഒരു ഏലസ്സ് "ജാവ സ്ക്രിപ്റ്റ്" രൂപത്തില്‍ തയാരാക്കിയെന്നും അതു ബ്ലോഗിലിട്ടാല്‍ പിന്നെ ഈ ദോഷം മാറുമെന്നു മാത്രമല്ല ബ്ലോഗിന് വച്ചടി ഉയര്‍ച്ചയായിരിക്കുമെന്നും പറഞ്ഞു. ക്രെഡിറ്റ്‌ കാര്‍ഡ് വഴി പണം അയച്ചാല്‍  ഇമെയില്‍ വഴി സ്ക്രിപ്റ്റ് അയക്കാമെന്നു വാക്ക് തന്നു.

"ബ്ലോഗുസ്സിഹാമിന്റെ" ഫലശുദ്ധിയില്‍ എനിക്ക് സംശയം തോന്നിയില്ലെങ്കിലും എന്റെ ചില ചോദ്യങ്ങളില്‍ പന്തികേട്‌ തോന്നിയ അദ്ദേഹം അതിനു തെളിവായി നിരവധി ഉദാഹരണങ്ങള്‍ കാണിച്ചു തന്നു, കണ്ണൂരാന്‍, ഹംസ തുടങ്ങി  എന്തിലധികം പറയുന്നു സാക്ഷാല്‍ ബെര്‍ളി വരെ അദ്ധേഹത്തിന്റെ കസ്റ്റമേഴ്സ് ആണെന്നും, അടുത്തകാലത്തായി വിശാല മനസ്കന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ അധികം വരാത്തത് അദ്ദേഹം കൊടുത്ത ഏലസ്സ് നിരസിച്ച കാരണത്താലാണു - എന്നിവ അതില്‍ ചിലതു മാത്രം.

ഇത്രയുമായപ്പോള്‍ അധികം ആലോചിച്ചില്ല ഞാനും വാങ്ങി ഒരു ഏലസ്സ്. ബ്ലോഗുസ്സിഹാമിന്റെ ജാവാസ്ക്രിപ്റ്റ് എന്റെ ബ്ലോഗില്‍ അപ്-ലോഡ് ചെയ്തു. അതിട്ടപ്പോള്‍ തന്നെ ബ്ലോഗിനൊരു ഉണര്‍വ്വ്... ഇത്രയും തങ്കപ്പെട്ട ആ സിദ്ധനെയല്ലേ ആ ചങ്ങായി കരിനാക്ക് വളച്ചു  കുറ്റം പറഞ്ഞത്.
====
 വായനക്കാര്‍ക്ക് വഴിപോക്കന്റെ ഒരായിരം ക്രിസ്തുമസ്  ആശംസകള്‍ !!!

30 comments:

 1. വായിച്ചു, രസിച്ചു. എന്ത് പറയാന്‍? ഭയമുള്ളിടത്തോളം കാലം ഭയപ്പെടുത്താന്‍ ആളു കാണും... അതല്ലേ ഈ മാന്ത്രികര്‍ ചെയ്യുന്നത്..?

  എന്തായാലും ക്രിസ്തുമസ് ആശംസകള്‍ !!

  ReplyDelete
 2. എലസ്സിന്റെ ഫലം കണ്ടു തുടങ്ങിയോ?! വിപരീത ഫലമായി എന്നാണു തോന്നുന്നത്, ഇതുവരെ രണ്ടാള് മാത്രമാണ് കമന്റിയത്!

  ReplyDelete
 3. കൃസ്തുമസ് ആശംസകള്‍.
  വെറുതെ എന്തിനാ അവിടെയും ഇവിടെയും പോയി ഏലസ്സ് സംഘടിപ്പിക്കാന്‍ നോക്കുന്നത്. ആ നേരം കൊണ്ട് കണ്ട കാര്യങ്ങള്‍ അല്പം മേമ്പൊടിയും ചേര്‍ത്ത്‌ അസ്സല് ഭാഷേല് അങ്ങ്ട് എഴുത്. വായിക്കാന്‍ എല്ലാവരും താനേ വരും.

  ReplyDelete
 4. കൃസ്തുമസ് ആശംസകള്‍,

  ഏലസ് കിട്ടിയതിനാല്‍ ഇനി വെച്ചടി ഉയര്‍ച്ച തന്നെ.സംശയമില്ല.

  ReplyDelete
 5. പി എച് ഡിക്കെതിരെ പോസ്റ്റിട്ടപ്പോള്‍ എന്റെ വിഘ്നങ്ങള്‍ മാറിത്തുടങ്ങി. അഗ്രിയിലൂടെ അല്ലാതെ ഈ ബ്ലോഗടക്കം രണ്ടു വഴിയിലൂടെ പുതിയ പലരും കരിനാക്കില്‍ എത്തിത്തുടങ്ങി. വന്നവരൊക്കെ കമന്റിടാന്‍ ഒന്ന് പേടിച്ചെങ്കിലും ചാറ്റ് റൂമുകളില്‍ കാണുമ്പോള്‍
  അഭിനന്ദിച്ചു. :)

  ReplyDelete
 6. വഴിപോക്കന് തട്ടകം വക ക്രിസ്തുമസ് ആശംസകള്‍ .
  ഫലം കഥ തുടങ്ങിയോ..?

  ReplyDelete
 7. ഞാന്‍ അന്നേ പറഞ്ഞതല്ലെ എന്‍റെ കൂടെ വാ... നിനക്കും രക്ഷപ്പെടാം എന്ന് ഇപ്പോ എന്തായി ?

  ReplyDelete
 8. ഇതുമായി കൂട്ടി വായിക്കാവുന്ന ഒരു പോസ്റ്റ്‌ ദേ ഇവിടെ കിടപ്പുണ്ട്
  പക്ഷെ ഇയാള്‍ തരികിടയാണ് ഏലസ്സ് വേണ്ടവര്‍ നേരിട്ട് ആ പി എച് ഡി മുസ്ല്യാരോട് തന്നെ വാങ്ങിക്കുക
  ശ്രദ്ധേയന്‍ന്റെ ശ്രദ്ധേയമായ ലിങ്കിനു താങ്ക്സ്

  ReplyDelete
 9. തരികിട ഒന്നുമല്ല മാഷെ.. എന്റേതും ഒറിജിനലാ...പിന്നെ അങ്ങേര്‍ക്ക്‌ പി എച് ഡി ഉണ്ട്. ഞാന്‍ എം ടെക് ആണ് എന്ന വ്യതാസമേ ഉള്ളൂ. എന്തായാലും ഇനി പി എച് ഡി എടുത്തിട്ട് തന്നെ ബാക്കി കാര്യം. എന്നാലെ നിങ്ങളൊക്കെ വിലവെക്കൂ
  :)

  ReplyDelete
 10. ഇതുപോളെ ഉഡായിപ്പ് പോസ്റ്റ് എഴുതി ബ്ലോഗില്‍ ആളു വരണം എന്നു കരുതി ഏലസ് കെട്ടിയിട്ടൊന്നും കാര്യമില്ല വല്ലതും നാലക്ഷരം മനുഷ്യനു വായിക്കാന്‍ പറ്റുന്നത് എഴുത് അപ്പോള്‍ ഏലസ്സില്ലാതെ തന്നെ ആള് വരും

  ReplyDelete
 11. നാണമില്ലാത്തവനേ,
  ഏതായാലും അടച്ചിട്ട ബ്ലോഗ് തുരക്കാനായതു തന്നെ ഏലസ്സിന്റെ പുണ്യമല്ലെ...
  സംഷയമുണ്ടെങ്കില്‍ ഹംസാക്കയുടെ കമന്റ് നോക്ക്...

  ReplyDelete
 12. കൊള്ളാം ..ഓരോരോ തരികിടകള്‍ ......


  ക്രിസ്മസ് ആശംസകള്‍ ..

  ReplyDelete
 13. ഏലസ്സ് സമാനതയുള്ള പോസ്റ്റുകള്‍ വേറെയും വായിച്ചു ;)

  ക്രിസ്മസ് ആശംസകള്‍,

  ReplyDelete
 14. @@
  കണ്ണൂരാന്‍ ബ്ലോഗില്‍ പോസ്റ്റുകളിടുന്നത് തീര്‍ച്ചയായും പുണ്യം കിട്ടാന്‍ വേണ്ടിയല്ല. കമന്റുകള്‍ കിട്ടാന്‍ വേണ്ടിമാത്രമാണ്. നാടകത്തിലെ അഭിനേതാക്കള്‍ക്ക് അപ്പപ്പോള്‍ റിസള്‍ട്ട്‌ കിട്ടും. സിനിമയില്‍ അങ്ങനെയല്ല. ആനുകാലികങ്ങളില്‍ എഴുതുന്നവര്‍ക്ക് അഭിപ്രായം കിട്ടണമെന്കില്‍ ആഴ്ചകളോളം കാത്തിരിക്കണം. എന്നാല്‍ ബ്ലോഗിലെഴുതുന്ന ആര്‍ക്കും അടുത്ത നിമിഷം മുതല്‍ താന്‍ എഴുതിയതിന്റെ മറുവശം എന്താണെന്ന് അറിയാന്‍ കഴിയും.

  മറ്റെങ്ങുമില്ലാത്ത സൌഹൃദമാണ് ബ്ലോഗില്‍ നിന്നും കണ്ണൂരാന് ലഭിക്കുന്ന മറ്റൊരു സമ്പാദ്യം. പോസ്ടിടാനും ബ്ലോഗില്‍ തുടരാനും മുടിഞ്ഞ മടി തടസ്സമാകുന്നുണ്ട്. പക്ഷെ ബൂലോകത്തെ 'സ്നേഹം നിറഞ്ഞ അപരിചിതര്‍' നഷ്ട്ടപ്പെടുമോ എന്നോര്‍ത്ത് തുടരുന്നു എന്ന് മാത്രം.

  പ്രിന്റ്‌ മീഡിയയില്‍ നമ്മുടെ എഴുത്തുകള്‍ പരിശോധിക്കാന്‍ എഡിറ്റര്‍ ഉണ്ട്. ബ്ലോഗില്‍ നമ്മള്‍ തന്നെയാണ് താരം. ആത്മാര്‍ഥമായി വായിക്കുന്നവര്‍ നമ്മുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും. ചിലര്‍ ചുമ്മാ സുഖിപ്പിച്ചു പോകും. മറ്റു ചിലര്‍ ഒന്നും പറയാതെ പോകും.

  കണ്ണൂരാനെ സംബന്ധിച്ച് എഴുത്തില്‍ ശ്രദ്ധിക്കുന്നത് വായനക്കാരെ പേടിച്ചിട്ടു തന്നെയാണ്. വായനാ സുഖമില്ലെന്കില്‍ അഭിപ്രായം മോശമാകും. കമന്റുകള്‍ കുറയും. അപ്പോള്‍ അല്‍പ്പം മിനക്കെട്ടാലും എഴുത്ത് നന്നാവണം.

  (പോസ്റ്റ്‌ നന്നായിരിക്കുന്നു യാസിര്‍ ഭായി)

  ReplyDelete
 15. യാസിര്ഭായീ, ഒരു കാര്യം മറന്നു:
  ബ്ലോഗ്‌ നന്നാവണമെന്നും പോസ്റ്റില്‍ കമന്റുകള്‍ കൂടണമെന്നും പറഞ്ഞു കണ്ട വ്യാജ സ്വാമിമാരെയോ കള്ള ശൈഖന്മാരെയോ കാണേണ്ടതില്ല. പകരം മടി മാറ്റൂ. എഴുതാനുള്ള നല്ല കഴിവുണ്ട് നിങ്ങള്ക്ക്.

  (ഇപ്പൊ കുടുംബം കൂടെയുണ്ടല്ലോ. അപ്പൊ മടി കൂടും)
  അനുഭവിക്കു!

  ReplyDelete
 16. കൊള്ളാം..
  അപ്പോ ജാലകം അഗ്രിയില്‍ നിന്നും ഈ പോസ്റ്റ് നോക്കൂ..നോക്കൂന്നെനിക്ക് തോന്നലുണ്ടായതിനു പിറകില്‍ ഈ ബ്ലോഗുസ്സിഹാം ആയിരുന്നല്ലേ.:))

  ReplyDelete
 17. കൊള്ളാല്ലോ മാഷെ!
  ഞാൻ കഴിഞ്ഞ വർഷം (2010) നാട്ടിൽ പോയിരുന്നു.. നമുക്ക്‌ ഒരു ബ്ലോഗ്‌ മീറ്റ്‌ നടത്തണോ? ഇവിടെ വേറെ ബ്ലോഗർമാർ ഉണ്ടെങ്കിൽ അറിയിക്കുമല്ലോ!

  പുതുവത്സരാശംസകൾ!

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. വിശ്വാസമുള്ളവര്‍ക്ക് മാത്രമേ മന്ത്രം ഫല പ്രദം ആകു എന്ന് തോന്നുന്നു, സഞ്ജയന്റെ "രുദ്രാക്ഷ മാഹാത്മ്യം " കഥ ഓര്‍മ വന്നു , ഇതും നോക്കു

  http://aneesaashraf.blogspot.com/2010/11/blog-post_21.html

  ReplyDelete
 22. ബ്ലോഗിലും മാന്ത്രികമോ? നര്‍മം ഇഷ്ടപ്പെട്ടു.

  ReplyDelete
 23. ഇഷ്ട്ടപ്പെട്ടു മാഷെ...!!ആശംസകള്‍...!!!

  ReplyDelete
 24. പണ്ടിതന്മാരെ അപമാനിച്ചാല്‍ ദുഖിക്കേണ്ടി വരും. നല്ലതോ ചീത്തയോ ആവട്ടെ നമ്മളെന്തിനവരെ ദ്രോഹിക്കുന്നു സുഹ്രുത്തെ

  ReplyDelete
 25. hridayam niranja puthu valsra aashamsakal..........

  ReplyDelete

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം