Aug 9, 2010

മംഗോളിയയിലെ ഉച്ചഭക്ഷണം

കേരളത്തോട്, കേരളീയ ഭക്ഷണത്തോടും  സ്നേഹം തോന്നണമെങ്കില്‍ നാം കേരളത്തിന്‌ പുറത്തു പോകണം. ലോകത്ത് (കേരളത്തിനു പുറത്തു) എവിടെയായിരുന്നാലും ഭക്ഷണക്കാര്യത്തില്‍ മലയാളിയുടെ പ്രഥമ പ്രിഫറന്‍സ് ഇന്ത്യന്‍ ഭക്ഷണം തന്നെ.  ദശാബ്ദങ്ങള്‍ വിദേശത്ത് താമസിച്ചാലും ഇന്ത്യന്‍ (അല്ലെങ്കില്‍ ഇന്ത്യക്കാര്‍ ഉണ്ടാക്കിയ) വിഭവങ്ങളല്ലാതെ തദ്ദേശീയ ഭക്ഷണമോ, അല്ലെങ്കില്‍ ദുബായ്, ലണ്ടന്‍ പോലോത്ത ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചിട്ടും വിവിധ നാട്ടുകാര്‍ ഉണ്ടാക്കുന്ന അവരുടെ തദ്ദേശീയ ഭക്ഷണം  വല്ലപ്പോഴും ഒന്ന് പരീക്ഷിക്കാനോ നമ്മള്‍ മലയാളികള്‍ പൊതുവേ  ശ്രമിക്കാറില്ല. 

വിദേശത്ത് ഇങ്ങിനെയൊക്കെ ആണെങ്കിലും നാട്ടിലെത്തിയാല്‍  പിസ, ഷവര്‍മ, ബര്‍ഗര്‍, കബാബ്, പൈ, പാസ്ത, സൂഷി എന്നിവയോട് വല്ലാത്തൊരു അഭിനിവേശം നമ്മള്‍ പലര്‍ക്കും തോന്നും. പക്ഷെ അതെല്ലാം - ഇന്ത്യന്‍ ആക്സെന്റില്‍ പറയുന്ന ഇംഗ്ലീഷ്  പോലെ - ഇന്ത്യന്‍ രുചിയില്‍ ഉണ്ടാക്കിയ മേല്‍പ്പറഞ്ഞവയോട് സാമ്യതയുള്ളവ മാത്രം എന്നതല്ലേ ശരി?

വിദേശങ്ങളില്‍ താമസിക്കുമ്പോഴും ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ പലതാണ്, ഉദാഹരണത്തിന്  ചൈനീസ് തായ്‌ ഭക്ഷണങ്ങളുടെ ഒടുക്കത്തെ എരിവും സ്മെല്ലും, യൂറോപ്യന്‍ ഭക്ഷണ നിര്‍മാതാക്കള്‍ ഉപ്പ്, എരിവു തുടങ്ങിയവയോട് കാണിക്കുന്ന ശക്തമായ വിരോധം, കൊറിയക്കാര്‍ പട്ടിയെ തിന്നും  (പണ്ട് ദേശാഭിമാനി എഴുതിയത് പോലെ അല്ല) എന്ന അന്ധവിശ്വാസവും പിന്നെ ഇവരും വിയട്നാം, ജപ്പാന്‍ എന്നിവിടങ്ങളിലെ ആള്‍ക്കാരും കഴിക്കുംപോലെ രണ്ടു  കമ്പുകള്‍ (chopsticks) കൊണ്ട്  ഭക്ഷണം കഴിക്കാനുള്ള അറപ്പും ഒക്കെ അവയില്‍ ചിലത് മാത്രം.

കമ്പ് കാണുമ്പോഴുള്ള അറപ്പിന്റെ കാരണം എന്റെ ഒരു കൊറിയന്‍ സുഹൃത്ത്‌ വിവരിച്ചു തന്ന കമ്പിന്റെ ചരിത്രമാണ്: പണ്ടുകാലത്ത് ഇന്ന് കമ്പ് ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നവര്‍ മഹാ ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിഞ്ഞപ്പോള്‍ ജീവിക്കാന്‍ വേണ്ടി -നമ്മുടെ നാട്ടില്‍ കുറുക്കന്‍ ഞണ്ടിനെ പിടിക്കുമ്പോലെ- ചെറിയ കമ്പ് ഞണ്ട്, ഉറുമ്പ്‌, മറ്റു പ്രാണികള്‍ എന്നിവയുടെ മാളത്തില്‍ ഇട്ടു അവറ്റകളെ കബളിപ്പിച്ച്  പിടിച്ചു തിന്ന കാലം ഉണ്ടായിരുന്നു. പിന്നെ കാശും പെരുമയുമൊക്കെ ആയപ്പോഴും ഈ സ്പൂണൊക്കെ എന്നാ ഉണ്ടായേ.... നമ്മള്‍ വന്നവഴി മറക്കരുത്... എന്നൊക്കെ പറഞ്ഞു അതൊരു ജീവിതരീതി ആയി മാറി എന്നൊക്കെയാണ്. അതോടെ എനിക്ക് കമ്പ് കാണുമ്പോള്‍ പ്രാണികളെ തിന്നുന്ന രംഗം മനസ്സില്‍ വരും, അതോടെ എല്ലാ രസവും പോകും.

ഭക്ഷണം കഴിക്കുമ്പോള്‍ പലര്‍ക്കും തോന്നുന്ന ചില വിചാരങ്ങളാണ്:  "ഇതില്‍ അല്പം പുളി കൂടിപ്പോയി,  കുറച്ചു ഏലക്കാ ചേര്‍ക്കണമായിരുന്നു,  ആവശ്യമായ ഉപ്പു പാചകത്തിന് മുന്‍പേ ചെര്‍ക്കനമായിരുന്നു, അല്പം ഇഞ്ചി കൂടി  ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നു (അങ്ങനെ കണ്ണാടിയില്‍ ഇഞ്ചി തിന്ന കുരങ്ങിനെ കാണാന്‍ ഒരു അവസരവും കിട്ടും), ഇതു ഒലിവ് ഓയിലില്‍ ഉണ്ടാക്കിയാല്‍ പെര്‍ഫെക്റ്റ്‌ ആയിരിക്കും,  കറപ്പത്തോല്‍  ഇട്ടിരുന്നെങ്കില്‍ ഈ കറി സൂപ്പര്‍ ആയിരുന്നു,"  ഇങ്ങിനെ  ഇങ്ങിനെ ഒരുപാട് വിചാരങ്ങള്‍.

വീട്ടില്‍ നിന്നും സാദാരണ ഇത്തരം വിചാരങ്ങള്‍ വികാരങ്ങള്‍ക്ക് വഴിമാറി  പറക്കുംതളിക പോലോത്ത പലതും പ്രത്യക്ഷപ്പെട്ടെന്നിരിക്കും.  പക്ഷെ പുറത്തു നിന്ന് കഴിക്കുമ്പോള്‍ സ്വാഭാവികമായി ഇത്തരം  വിചാരങ്ങള്‍ വിവേകത്തിനു വഴിമാറും. വല്ലതും എറിഞ്ഞു പൊളിച്ചാല്‍ നമ്മള്‍ തന്നെ കാശ് കൊടുക്കനമെന്നേ... നമ്മുടെ തടി, കീശ എന്നിവ  കേടാകാതെ നമ്മള്‍ തന്നെ നോക്കുന്നതാണല്ലോ  അതിന്റെയൊരു ഭംഗി.

ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു ഒറ്റമൂലി  ഇന്നലെ കാണാന്‍ ഇടയായി അതു  വായനക്കാരുമായി പങ്കു വെക്കാം എന്ന് കരുതിയാണ്  ഇത് പോസ്റ്റുന്നത്‌.  ഒക്ലാന്റിലേക്ക് സ്ഥലം മാറിപ്പോകുന്ന ഞങ്ങളുടെ ഒരു സുഹൃത്തിനു യാത്രയപ്പ് നല്‍കാന്‍ ഞങ്ങളുടെ സുഹൃത്തും സമൂഹ്യപ്രവര്‍ത്തകനും ആയ ചെറിയാന്‍ അങ്കിള്‍ സെലക്ട്‌  ചെയ്തത്   "ഗിന്ജിസ്-GINJIS" എന്ന് പേരുള്ള ഒരു പരമ്പരാഗത മംഗോളിയന്‍ രെസ്ടോരന്റ്. 

മംഗോളിയ എന്ന് കേട്ടപ്പോള്‍, ജെങ്കിസ് ഖാന്‍ മണ്ണാങ്കട്ട എന്നൊക്കെയായി മുന്‍പ് ചരിത്ര പുസ്തകങ്ങളില്‍ കണ്ടതും, തിരശ്ചീന എഴുത്തില്‍ നിന്നും വിഭിന്നമായി മുകളില്‍ നിന്നും താഴോട്ടാണ് അവന്മാര്‍ എഴുതുക എന്ന് പണ്ടാരോ പറഞ്ഞു  കേട്ടതും എന്റെ മനസ്സില്‍ മിന്നി മറഞ്ഞു. ഇന്ന് മംഗോളിയ എന്ന പേര് ഭൂപടത്തില്‍ അല്ലാതെ സ്വാഭാവികമായി എവിടെയും ഞാന്‍ കാണാറില്ല , അവരെ പറ്റി എന്തെങ്കിലും പരദൂഷണം കണ്ടു പിടിക്കാം എന്നതും എന്നില്‍ GINJIS രെസ്ടോരന്റ് കൌതുകം ഉണര്‍ത്തി.

അധികം വാചകമടിക്കാതെ നമുക്ക് വെല്ലിംഗ്ടനിലെ ഗിന്ജിസ്ന്റെ അകത്തേക്ക് കടക്കാം, ആ ഒറ്റമൂലി കാണണ്ടേ.

വെജ്, മീറ്റ്‌, സീഫൂഡ് ഇങ്ങിനെയുള്ള സെക്ഷനുകളിലായി  നൂറു കൂട്ടം അസംസ്കൃത വിഭവങ്ങള്‍ ശീതീകരിച്ച അറകളില്‍  നിരത്തിയിരിക്കുന്നു. അതിനടുതതായി ഒട്ടനവധി സ്പൈസ് ഐടംസ്, പിന്നെ പലതരം സോസ് ഒപ്പം അര വേവില്‍ രണ്ടുമൂന്നു തരം റൈസ് കൂടാതെ ഡിസ്സേര്‍ട്ട്  ഉണ്ടാക്കാന്‍ വേണ്ട മറ്റീരിയല്‍സ്, അങ്ങിനെ നീണ്ടു കിടക്കുന്ന  ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ട അസംസ്കൃത വസ്തുക്കളുടെ ഒരു നിര തന്നെ.

കുറച്ചു മാറി, ഒരു ഹലാകിന്റെ നരകത്തിനു മേലെ ഒന്നുരണ്ടു മീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള ഇരുമ്പു കല്ല്‌.  രണ്ടു വന്‍ ഫോര്‍ക്കുകളുമായി അതിനു ചുറ്റും റോന്തു ചുറ്റുന്ന ഒരു മംഗോളിയന്‍ ഭീകരന്‍ (പാചകക്കാരന്‍ )

നമ്മള്‍ ചെയ്യേണ്ടത് അസംസ്കൃത വസ്തുക്കളില്‍ നിന്നും എന്തൊക്കെ വേണം എങ്ങിനെയൊക്കെ മിക്സ് ചെയ്യണം എന്ന്  സ്വയം അങ്ങ് തീരുമാനിക്കുക. തീരുമാനം അത്ര പെട്ടെന്ന് വേണമെന്നില്ല ഒരു തീരുമാനം എടുക്കുവോളം വിശപ്പിനെ പിടിച്ചു നിര്‍ത്താന്‍  അവിടെ പലതരം സൂപ്പുകളുണ്ട്‌ അതിനു കൂട്ടാന്‍ ബ്രഡും. വിശന്നു കൊണ്ട് നല്ലൊരു തീരുമാനം എടുക്കാന്‍ പ്രയാസമാണെന്ന് മങ്കോളിയക്കാരന്  പോലും അറിയാമെന്നു ചുരുക്കം.

നമുക്ക് വേണ്ട പച്ചക്കറി, മത്സ്യ, മാംസാദികള്‍, എണ്ണ, സ്പൈസ്, ഉപ്പ്, സോസ്, കുന്തം, കുടച്ചക്രം തുടങ്ങി റൈസ് വരെ ആവശ്യമുള്ളത്ര എടുത്തു കപ്പുകളില്‍ നിറച്ച ശേഷം അതുമെടുത്ത്  ആ നരകത്തിനു അടുത്തിരിക്കുന്ന ഭീകരന് കൊടുക്കുക. അയാള്‍ നമുക്കാവശ്യമായ വേവില്‍ ഇവയൊക്കെ പാകം ചെയ്തു തരും. കഴിച്ച ശേഷം കൊള്ളാം  ഇനിയും വേണമെന്ന് തോന്നിയാല്‍ വീണ്ടു സെലക്ട്‌ ചെയ്തു  കഴിക്കാം അല്ലെങ്കില്‍ വേറെ കോമ്പിനേഷന്‍ ശ്രമിക്കാം. എന്ത് തിന്നുന്നു എന്നതോ എത്ര തിന്നുന്നു എന്നതോ ഇവിടെ പ്രസക്തമല്ല.

ഇനി അതിനൊപ്പം വേണ്ട പാനീയങ്ങള്‍  സെലക്ട്‌ ചെയ്യാം അതിനു മാത്രം വില വേറെ കൊടുക്കണം. മൂക്ക് മുട്ടെ തിന്ന ശേഷം വായില്‍ രണ്ടു വിരലിടാന്‍ സ്ഥലം ബാക്കിയുണ്ടെങ്കില്‍ അതു ഫില്‍ ചെയ്യാന്‍ ഇഷ്ടപ്പെട്ട ഡിസ്സേര്‍ട്ട് ഉണ്ടാക്കേണ്ട വസ്തുക്കള്‍  സെലക്ട്‌ ചെയ്തു  കൊടുത്താല്‍ അതും ആ നരകത്തിനു മേലെ വച്ചു ഉണ്ടാക്കി തരും. അതിനു കൂട്ടാന്‍ പലതരം സ്വീറ്റ് സോസുകള്‍ വേറെ. പിന്നേം സ്ഥലം ബാക്കിയുണ്ടെങ്കില്‍ അതു ഫില്‍ ആക്കാന്‍ അഞ്ചു പത്ത് തരം  ഐസ്ക്രീം.

ഈ പറഞ്ഞ ഐറ്റംസ് ഒക്കെ കഴിച്ചു കയിഞ്ഞപ്പോള്‍  ബില്ല് ആകാശം മുട്ടുമെന്നൊക്കെ പേടിയുണ്ടായിരുന്നു, പക്ഷെ വില വെറും ഇരുപതു ഡോളര്‍ മാത്രം. വിവരമുള്ള പാചകക്കാരന്‍ വേണ്ട, മെനു വേണ്ട വിളംബാന്‍ ആള് വേണ്ട  ഇതൊക്കെയാവാം വിലക്കുറവിനു കാരണം. 

ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രിന്റെഡ്‌ മെനുവിലെ ഭക്ഷണം എന്നതില്‍ നിന്നും വിഭിന്നമായി നാം തന്നെ സെലക്ട്‌ ചെയ്ത നാം തന്നെ ഡിസൈന്‍ ചെയ്ത  ഭക്ഷണം കഴിച്ച സംതൃപ്തി, നമുക്കും കുക്ക് ചെയ്യാമെന്ന ആത്മവിശ്വാസം ഇങ്ങിനെ എന്തൊക്കെ മെച്ചങ്ങള്‍. എല്ലാറ്റിനും ഉപരിയായി പോക്കറ്റ് കാലിയായില്ല എന്നൊരു  സമാധാനവും. 
PSTD09AUG2010YK2117NZDT

27 comments:

 1. ഈ പോസ്റ്റ്‌ ഒക്ലാന്റിലേക്ക് പുതിയ ജോലിക്ക് വേണ്ടി പോകുന്ന എന്റെ സുഹൃത്ത്‌ ദിലീപ് മത്യൂവിനു ഡെഡിക്കേറ്റ് ചെയ്യുന്നു.

  ReplyDelete
 2. കേരളം വിടുന്ന മലയാളികളുടെ ഭക്ഷണ രീതി പോസ്റ്റില്‍ പറഞ്ഞത്‌ പോലെ തന്നെ. എപ്പോഴും സ്വന്തം ഭക്ഷണത്തിനു തന്നെയാണ് മുന്‍ഗണന. ചിലപ്പോള്‍ മറ്റേതെങ്കിലും ഭക്ഷണം കഴിക്കേണ്ട സാഹചര്യം വന്നു പെട്ടാല്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുകയും ചെയ്യാറുണ്ട്.
  സ്വന്തമായി ഉണ്ടാക്കിക്കഴിക്കുന്നത് തന്നെയാണ് അഭികാമ്യം.

  ReplyDelete
 3. ഇതൊക്കെ തിന്നുന്ന നിങ്ങളാണോ കഴിഞ്ഞ പോസ്റ്റ്‌ പടച്ചു വിട്ടത്!
  ന്റെ റബ്ബേ..!

  ReplyDelete
 4. ഈ ബ്ലോഗ്‌ ഒരു AKCPBA കൊപ്പി-അനോ ണി-വ്യാജ ഉസ്താദിന്റെതാണെന്ന് വ്യക്തം .
  സ്വന്തമായി എഴുതുമ്പോള്‍ പത്തു പോസ്റ്റ്‌ പതിനൊന്നു തരമാവില്ല . ഇതിലെ പോസ്റ്റുകള്‍ വായിക്കുന്ന ഏതൊരാള്‍ക്കുമത് മനസ്സിലാക്കാവുന്നതേയുള്ളൂ. കോപ്പിയടിക്കുന്ന ബ്ലോഗിനനുസരിച്ചു പല പോസ്റ്റുകളിലും രാജ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതും ശ്രദ്ധേയം. ദുബൈയില്‍ എവിടെയോ ജോലി ചെയ്യുന്ന പക്ഷെ സ്വന്തം വ്യക്തിത്വം മറച്ചു പിടിക്കുന്ന ഒരാളാണ് ഈ വ്യാജന്‍ .ദുബായില്‍ ജോലി ചെയ്യുന്നവന്‍ എങ്ങിനെയാണ് നൂസിലാന്റിലെ ഹോട്ടലില്‍ ലഞ്ചിനെത്തുക . ഇവെനെന്താ വല്ല സിദ്ധനുമാണോ .

  കുറെ കാലം ഇംഗ്ലീഷില്‍ ശര്‍ദ്ദിച്ചു ആരോ കയ്യോടെ പൊക്കിയപ്പോള്‍ അവിടുന്നും മുങ്ങി മലയാളത്തില്‍ പൊങ്ങിയാതാണെന്ന് തോന്നുന്നു. മുമ്പ് ഫ്രാന്‍സ്, ജര്‍മ്മനി, ഹോളണ്ട്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയായിരുന്നു പ്രധാന സങ്കേതങ്ങള്‍ ഇന്ന് ദുബായ്, നൂസിലാന്ഡ്, ബംഗലൂര്‍ ഇങ്ങിനെ. മിക്കപ്പോഴും മലയാളം ബ്ലോഗര്‍മാര്‍ കുറഞ്ഞ സ്ഥലങ്ങളാണ് ഇദ്ദേഹം തിരഞ്ഞെടുക്കുന്നത് എന്നതിനാല്‍ മോഷണം കണ്ടു പിടിക്കല്‍ അത്ര എളുപ്പമല്ല .

  ബൂലോകത്ത് കള്ളന്മാരെയും വ്യാജന്മാരെയും പിടിക്കാന്‍ നടക്കുന്ന സി ഐ ഡി അലി എന്താ ഞമ്മന്റെ ആളെ അന്വേഷണം നടത്താത്തത്.

  ReplyDelete
 5. നമ്മുടെ നാടൻ ഭക്ഷണത്തെ നമ്മൾ കൂടുതൽ ഇഷ്ടപ്പെടുന്നത് നാടുവിട്ടു കഴിഞ്ഞാൽ തന്നെ.
  നല്ല പോസ്റ്റ്.

  മുകളിൽ ഒരു അനോണി എന്നെ പരാമർശിച്ചതുകൊണ്ട് അല്പം...
  കോപ്പിയടിക്കാരെക്കുറിച്ച് ഒരു പോസ്റ്റിടുമ്പോൾ അവർ ഒരു യൂണിയൻ ആണെന്നറിയാമെങ്കിലും ഇത്രയ്ക്ക് ശക്തിയുണ്ടെന്നറിന്നില്ല. എന്റെ പോസ്റ്റിൽ താങ്കൾ കമന്റിട്ടതിനുള്ള പ്രതികാരമാണ് മുകളിലെ കമന്റ്. താങ്കളുൾപ്പടെ അവിടെ കമന്റിയ എല്ലാവരുടെയും പോസ്റ്റുകളിൽ ഞാനിട്ടുകൊടുത്ത പേരും അലങ്കാരമാക്കി കൊണ്ടു നടന്ന് ചീത്തവിളിക്കുന്നു. ചിലർ സ്വന്തം ബ്ലോഗിലും ചീത്ത വിളിക്കാൻ വേണ്ടി മാത്രമെങ്കിലും സ്വന്തമായി എഴുതിയിരിക്കുന്നു. കോപ്പൻസ് യൂണിയൻകാരൊഴികെയുള്ള എല്ലാവരും കോപ്പിയടിക്കുന്നതെന്നാണ് അവർ പറയുന്നത്. എങ്കിൽ ഈ പോസ്റ്റുകൾ എങ്ങിനെയുണ്ടാവുന്നു എന്നുകൂടി പറഞ്ഞ് കൊടുക്കട്ടെ.

  ReplyDelete
 6. @Anonymous, ദയവായി മറ്റുള്ളവരെ കുറ്റം പറയാന്‍ ഈ ബ്ലോഗ്‌ ഉപയോഗിക്കാതിരിക്കുക. അലിയോടു വല്ലതും പറയണമെങ്കില്‍ അദ്ധേഹത്തിന്റെ സ്വന്തം ബ്ലോഗില്‍ സൌകര്യമുണ്ടല്ലോ എന്തിനു ഇവിടെ വരുന്നവരെ ശല്യം ചെയ്യുന്നു ?

  ReplyDelete
 7. ഒരിക്കൽ കമ്പനി പാർട്ടി അവിടെ ആയിരുന്നു. വളരെ നല്ല ഭക്ഷണമായിരുന്നു. ചിട്ടയായ ചില രീതികൾ. നമ്മുടെ കല്ലുമ്മെ കായും പിന്നെ ഇവിടത്തെ ഞണ്ടും, squid, octopus എല്ലാമുണ്ടായിരുന്നു. പുതുമയുള്ളതും, ഇതു വരെ കഴിച്ചിട്ടില്ലത്തതുമായ നിരവധി ഭക്ഷണ സാധനങ്ങൾ.

  ഇവിടെ ആ കല്ലിന്റെ ചിത്രം കാണം (മറ്റുള്ളവർക്ക് വേണ്ടി)

  http://www.menumania.co.nz/restaurants/gengis-khan-2/media/10920

  ReplyDelete
 8. ഞങ്ങളുടെ പല യാത്രകളിലും ഇത്തരം പരീക്ഷണ വിഭവങ്ങള്‍ പലതും കഴിച്ചിട്ടുണ്ട്-പക്ഷെ വീട്ടിലെത്തി തൈരും ചോറും കഴിച്ചാലേ മനസ്സിന് തൃപ്തിയാകൂ.

  നല്ല പോസ്റ്റ്

  ReplyDelete
 9. post valare nannaayittundu..ithupolulla erppaadu ivide chainees rst.lundu mookumutte ethravenamenkilum kahikkaam oraalkku 11Pound maathram..otthiri vibhavangal..

  ReplyDelete
 10. പത്തമ്മ ചമഞ്ഞാലും പെറ്റമ്മയ്ക്കൊക്കില്ലല്ലൊ..
  ലോകത്തിന്റെ ഏതൊക്കെ കോണില്‍ പോയി എന്തൊക്കെ കഴിച്ചാലും നമ്മുടെ നാടന്‍ വിഭവങ്ങളുടെ രുചി നാവിന്‍ തുമ്പില്‍ നിന്നും മാറില്ലല്ലൊ.
  പിന്നെ ഒരു ചെറു സംശയം ..ആ റസ്റ്ററന്റില്‍ വഴിപോക്കന്' ഷെയറുണ്ടൊ...?

  ReplyDelete
 11. This comment has been removed by a blog administrator.

  ReplyDelete
 12. പുതിയ പോസ്റ്റ്‌ ഞാന്‍ കാണാതെ വല്ലതും വന്നോ എന്നറിയാന്‍ വന്നതാണ്.

  ReplyDelete
 13. ഇതൊക്കെയാണെങ്കിലും നമ്മുടെ നാട്ടിലെ കുമ്പളങ്ങ കറിയും പോത്തിറച്ചി വരട്ടിയതും പപ്പടവും കൂട്ടി കഴിക്കുന്ന സുഖം ഉണ്ടാവുമോ?

  പിന്നെ പല നാട്ടിലും പോയി അവിടത്തെ ഭക്ഷണം കഴിക്കുന്നത് ഒരു ഫാഗ്യം തന്നെയാട്ടോ..
  ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകഷ്ണം എന്നല്ലെ പഴമൊഴി.

  ReplyDelete
 14. കുതിരക്കച്ചവടം എന്നു പറയുമ്പോൾ...
  പച്ചക്കുതിരകളാണോ...?

  ReplyDelete
 15. വെറും ഇരുപതു ഡോളര്‍!!!!
  ഞാന്‍ വിട്ടു.

  ReplyDelete
 16. മലയാളികളുടെ ഭക്ഷണ ഭ്രമം ഭയങ്കരം തന്നെയാ..
  എത്ര സ്വാദിഷ്ടമായത് കഴിച്ചാലും അതിന്റെ രുചി സെക്കന്റുകള്‍ അല്ലെങ്കിലും ഒന്നോ രണ്ടോ മിനിറ്റ് മാത്രമല്ലേ വായില്‍ നില്‍ക്കൂ..അതിനു വേണ്ടി ഇത്രയും പെടാ പാട് പെടണോ?

  ReplyDelete
 17. വലിയ പെരുന്നാള്‍ ആശംസകള്‍.

  ReplyDelete
 18. പുതിയ പോസ്റ്റ് ഒന്നും എഴുതിയില്ലെ?

  ReplyDelete
 19. Dr. Punathil kunhabdullah has advised those of you to adapt to food of the natives wherever you go. So, dying to get kerala food even when you are in the UK is not such a great idea.

  ReplyDelete
 20. എവിടെ പോയാലും നമ്മുടെ ഭക്ഷണം അതല്ലേ നല്ലത്. അതിനോളം വേറെ നല്ലത് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഇവിടെ അമേരിക്കയിലും ഞങ്ങള്‍ ചോറും കറികളും തന്നെയാണ് കഴിക്കാറ്.

  ReplyDelete
 21. @ടോംസ്, അങ്ങനെ തന്നെയാണല്ലോ എല്ലാരും പറയുക, എങ്കിലും ഒരു ചെയിഞ്ചിന് എല്ലാം ഒന്ന് ടെയിസ്റ്റ് ചെയ്യേണ്ടേ ..:)
  പിന്നെ ഒരു കാര്യം താങ്കളുടെ ബ്ലോഗില്‍ കമന്റിടാന്‍ ബയങ്ങര പാട് (സാദാരണ ബ്ലോഗില്‍ ഇടുംപോലെ ആവുന്നില്ല)- ആസമയം കൊണ്ട് രണ്ടു പോസ്റ്റ്‌ വായിക്കാം അതോണ്ട് വായിച്ചു മിണ്ടാതെ ഇങ്ങു പോരാറാണ് പതിവ്.
  ===
  എല്ലാ അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദി

  ReplyDelete
 22. വായില്‍ വെള്ള മൂറിക്കുന്ന പോസ്റ്റ്‌

  ReplyDelete

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം