Aug 4, 2010

ദുര്‍ഗന്ധം പരത്തുന്ന ഇമെയിലുകള്‍

ആദ്യം തന്നെ കാര്യമങ്ങു പറഞ്ഞേക്കാം,  
ഇനി മുതല്‍ വല്ലോരും മാന്യമായി എനിക്ക്   ഫോര്‍വേഡ് മെയില്‍ അയക്കുമ്പോള്‍ അവരുടെ  "To" ഫീല്‍ഡില്‍ മാക്സിമം ഒരു ഇമെയില്‍  ഐഡി മാത്രമേ ഉണ്ടാകൂ. കവി ഉദ്ദേശിച്ചത്  സുഹൃത്തുക്കളെയോ, സഹപാടികളെയോ,  സഹപണിയാന്മാരെയോ,  വെല്ലിംഗ്ടന്‍ മലയാളികളെയോ അല്ല എന്ന് ഇതിനാല്‍  സാക്ഷ്യപ്പെടുത്തുന്നു. ഇതൊരു അറിയിപ്പായി എടുക്കുമല്ലോ - പിന്നീട് കവി എന്നെയാണ്, എന്നെത്തന്നെയാണ്, എന്നെ മാത്രമാണ്  ഉദ്ദേശിച്ചത് എന്ന് പരാതിപ്പെട്ടിട്ട് ഒരു കാര്യമില്ല. 

മെയില്‍ അയക്കുന്നതിലല്ല  പ്രശ്നം. അവരുടെ അഡ്രസ്സ് ബുക്കിലുള്ള എല്ലാവരുടേയും പേരുകള്‍ "To"/"Cc"  ഫീല്‍ഡില്‍  കുത്തി നിറച്ചു അതിലുള്ള എല്ലാവര്‍ക്കും പരസ്പരം  മെയില്‍ ഐഡികള്‍ ഷെയര്‍ ചെയ്യാന്‍ തക്ക വണ്ണം അയക്കുന്നു എന്നതാണ്. അതു പിന്നീട് കാന്‍സര്‍ പോലെ നിയന്ത്രനാതീതമാവുന്നു.  "Bcc" ഫീല്‍ഡില്‍ മെയില്‍ ഐഡികള്‍ ഇട്ടാല്‍  ഈ പ്രശ്നം ഒഴിവാക്കാം. 

To ഫീല്‍ഡില്‍ നൂറുകണക്കിന്  ഐഡികള്‍ക്കൊപ്പം എന്നേയും ഉള്‍പ്പെടുത്തി മെയില്‍ അയക്കുന്നവരോട് ആ പ്രവണത ഒഴിവാക്കാന്‍ ആദ്യമൊക്കെ ഞാന്‍ സ്വകാര്യമായി മാന്യമായി പറയാറുണ്ട്‌. പക്ഷെ ഒരു ഫലവും കാണുന്നില്ല. 
കാര്യമായി ഇത്തരം മയില്‍ വരുന്നത് ബ്ലോഗര്‍മാരില്‍ നിന്നാണ്, ആരെങ്കിലും വല്ല ബ്ലോഗും എഴുതി എന്ന് വച്ചു അതു വായിക്കാന്‍ വഴിയെ പോകുന്നവര്‍ക്കൊക്കെ ഇമെയില്‍ അയക്കേണ്ട വല്ല ആവശ്യവും ഉണ്ടോ?  കൊള്ളാവുന്നതാണെങ്കില്‍ ആള്‍ക്കാര്‍ അങ്ങോട്ട്‌ ചെന്ന് വായിക്കും. അല്ലെങ്കില്‍ തന്നെ ഇഷ്‌ടം പോലെ അഗ്രഗേടര്‍ ഉള്ള ഇക്കാലത്ത് അതിന്റെ എന്താവശ്യം ?

വിശാലമനസ്കന്റെയും കൊച്ചുത്രെസ്യയുടെയും മുതല്‍   പുത്തന്‍ ബ്ലോഗ്‌മുറയിലെ ഹംസ-കണ്ണൂരാന്മാരുടെ ബ്ലോഗുകള്‍ വരെ ജനം വന്നു വായിക്കുന്നത് ഇങ്ങനെ വല്ല ക്ഷണവും ഉണ്ടായിട്ടാണോ ?  നല്ല ബ്ലോഗുകള്‍  ആള്‍ക്കാര്‍  സ്വയം ക്ഷണിഞ്ഞു വന്നു വായിച്ചു അതിനു തെളിവെന്നോണം നൂറു കണക്കിന്  കമെന്റ് ഇട്ടു പോകുന്നത് തന്നെ ഇതിനു തെളിവല്ലേ. 

ബ്ലോഗര്‍മാര്‍ മാത്രമല്ല  പ്രശ്നം, ---അവര്‍ 'കൊച്ചുകുട്ടികള്‍' ഒക്കെയായിരിക്കും എന്നൊക്കെ വച്ചുങ്ങ് സഹിക്കാം--- വേറെ ചിലര്‍,  ഇസ്ലാം, ഇന്ത്യ, പ്രകൃതി തുടങ്ങിയവ നിലനില്‍ക്കുന്നത് ഇവരുടെ മെയില്‍ ഫോര്‍വേര്‍ഡുകള്‍  ‌കൊണ്ടാണ് എന്നൊരു വിശ്വാസം ഉള്ളതുപോലെ (?)  കണ്ട ആളുകളുടെ ID മൊത്തം അടിച്ചു കയറ്റി മെയില്‍ അയക്കല്‍ സ്ഥിരം ഏര്‍പ്പാട് ആയപ്പോള്‍  പല തവണ പലരോടും ഞാന്‍ പറഞ്ഞു സുഹൃത്തേ ഈ ഇമെയില്‍ ഐഡി ഷെയറിംഗ് ഒന്ന്  നിര്‍ത്തിക്കൂടെ, ഒരു രക്ഷയുമില്ല  പിന്നേം ചങ്കരര്‍ തെങ്ങില്‍ തന്നെ.   വിവരമില്ലാത്തവരാനെങ്കില്‍ ക്ഷമിക്കാം പക്ഷെ പലരും കുറഞ്ഞ പക്ഷം  GMAIL പോലോത്ത ഒന്ന് സ്വന്തമായി  വികസിപ്പിക്കാന്‍ പോലും പറ്റുന്നത്ര വിവരമുള്ളവര്‍ -  ഇത്തരം ആളുകള്‍ ഇങ്ങിനെ ഛെയ്യുമ്പോള്‍  എങ്ങിനെ പ്രതികരിക്കാതിരിക്കും?

ഇന്‍ബോക്സില്‍ കുമിഞ്ഞു കൂടുന്ന ചവറു  മെയിലുകള്‍ കാരണം സഹികെട്ട ഒരു പാവം ജിമെയില്‍ ഉപയോക്താവിന്റെ അപേക്ഷയാണിത്.  വല്ലവരെയും വേദനിപ്പിച്ചെങ്കില്‍  ചോദിച്ചു വാങ്ങിയ ഒരു പ്രഹരമായി കരുതി അതങ്ങ് ക്ഷമിക്കെടെയ്.

21 comments:

 1. കാര്യമായി ഇത്തരം മയില്‍ വരുന്നത് ബ്ലോഗര്‍മാരില്‍ നിന്നാണ് , ആരെങ്കിലും വല്ല ബ്ലോഗും എഴുതി എന്ന് വച്ചു അതു വായിക്കാന്‍ വഴിയെ പോകുന്നവര്‍ക്കൊക്കെ ഇമെയില്‍ അയക്കേണ്ട വല്ല ആവശ്യവും ഉണ്ടോ? കൊള്ളാവുന്നതാണെങ്കില്‍ ആള്‍ക്കാര്‍ അങ്ങോട്ട്‌ ചെന്ന് വായിക്കും. അല്ലെങ്കില്‍ തന്നെ ഇഷ്‌ടം പോലെ അഗ്രഗേടര്‍ ഉള്ള ഇക്കാലത്ത് അതിന്റെ എന്താവശ്യം ?.
  സത്യസന്ധമായ അഭിപ്രായം
  പിന്നെ വഴിപ്പോക്കനല്ലെ എന്തുമാകാം എന്നു കരുതിട്ടാകാം ചിലർ
  (ഞാനോടി)

  ReplyDelete
 2. മെയില്‍ ചെയ്യല്‍ ഇന്ത്യന്‍ സിടിസന്റെ മൌലികവകാശമാണ് ജിമെയില്‍ തന്റെ അമ്മായിയപ്പന്റെ വകയാണോ

  ReplyDelete
 3. എനിക്കും ഇത് പോലെ (മെയിൽ അയക്കുന്നതിൽ തെറ്റ് പറ്റി) ഇനി ഞാൻ സൂക്ഷമത പുലർത്താൻ ശ്രമിക്കാം.

  ReplyDelete
 4. ഇതേ വിഷയത്തില്‍ ബ്ലോഗര്‍ സന്തോഷിന്റെ ഒരു പോസ്റ്റ്‌ കണ്ടിരുന്നു. താങ്കള്‍ പറഞ്ഞ കാര്യം തന്നെയാണ് ഞാന്‍ അവിടെ കമന്റിയത്. നല്ല പോസ്റ്റുകള്‍ അഗ്രികളില്‍ നോക്കി വായനക്കാര്‍ കണ്ടെത്തിക്കൊള്ളും. ആവശ്യമെങ്കില്‍ കമന്റുകയും ചെയ്യും. കമന്റുകളുടെ എണ്ണത്തിലല്ല പോസ്റ്റുകളുടെ നിലവാരത്തിലാണ് കാര്യം. പുതിയ ബ്ലോഗര്‍മാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ടെന്നു തോന്നുന്നു.

  ReplyDelete
 5. ഞാനും ഇക്കാര്യത്തില്‍ യോജിക്കുന്നു.
  പിന്നെ DELETEഎന്ന ഒരു OPTION ഉണ്ടല്ലോ.

  ReplyDelete
 6. വളര്‍ന്നുവരുന്ന എഴുത്തുകാരെ തളര്‍ത്തുന്ന ഇത്തരം പ്രവണത ഒന്ന് നിര്‍ത്തുന്നുണ്ടോ. പലര്‍ക്കും ജിവിത പ്രാരാബ്ദങ്ങളില്‍ ബ്ലോഗിങ് വലിയ ആശ്വാസമാണ് അതു രണ്ടാള്‍ വായിക്കട്ടെ എന്നിട്ടൊരുടെ അഭിപ്രായം കേള്‍ക്കാം ആഗ്രഹത്താല്‍ മെയില്‍ അയക്കുന്നത് വലിയ തെറ്റാണോ...

  അത്രബുദ്ധിമുട്ടുണ്ടെങ്കില്‍ സ്വകാര്യ ആവശ്യത്തിനു പുതിയൊരു ഇമെയില്‍ അഡ്രസ്‌ ഉണ്ടാക്കിയാല്‍ മതിയല്ലോ അതിനെ വല്ല കാശുചിലവുമുണ്ടോ ??

  ReplyDelete
 7. മെയില്‍ അയക്കണ്ട എന്ന് ആഗ്രഹമുണ്ടായിരുന്നുവേന്കില്‍ താന്കള്‍ പ്രൊഫൈലില്‍ നിന്ന് ആ മെയില്‍ ഐ ഡി ഹൈഡ്‌ ചെയ്യൂ ...അതല്ലേ നല്ലത് വളരുന്നവര്‍ വളരട്ടെ എന്നെ ....

  ReplyDelete
 8. കമന്റ്‌ മാത്രം വായിക്കുന്നവരുടെ ശ്രദ്ദക്ക്: >>>മെയില്‍ അയക്കുന്നതിലല്ല പ്രശ്നം. അവരുടെ അഡ്രസ്സ് ബുക്കിലുള്ള എല്ലാവരുടേയും പേരുകള്‍ "To"/"Cc" ഫീല്‍ഡില്‍ കുത്തി നിറച്ചു അതിലുള്ള എല്ലാവര്‍ക്കും പരസ്പരം മെയില്‍ ഐഡികള്‍ ഷെയര്‍ ചെയ്യാന്‍ തക്ക വണ്ണം അയക്കുന്നു എന്നതാണ്. അതു പിന്നീട് കാന്‍സര്‍ പോലെ നിയന്ത്രനാതീതമാവുന്നു. "Bcc" ഫീല്‍ഡില്‍ മെയില്‍ ഐഡികള്‍ ഇട്ടാല്‍ ഈ പ്രശ്നം ഒഴിവാക്കാം<<<<

  ReplyDelete
 9. അറിയാതെയാണ് ഇത് അധികവും സംഭവിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അറിഞ്ഞു വരുമ്പോള്‍ അത് താനേ നിര്‍ത്തുന്നതും ഇവിടെ ബ്ലോഗില്‍ കാണാവുന്നതാണ്. കംബ്യൂട്ടര്‍ ആയുള്ള പരിചയക്കുറവ് തന്നെയാണ് Bcc പോലുള്ളവ മനസ്സിലാക്കാന്‍ വൈകുന്നത്. പഠിച്ച് വരുന്നവര്‍ മെയില്‍ പരിപാടി അവസാനിപ്പിക്കുമ്പോള്‍ പുതിയവര്‍ മനസ്സിലാവുന്നത് വരെ തുടരുന്നു.

  ReplyDelete
 10. താങ്കള്‍ പറഞ്ഞ പോലെ to വില്‍ എല്ലാം കുത്തി നിറയ്കാതെ bcc ഇയില്‍ ആക്കിയാല്‍ മതി എന്ന് തോന്നുന്നു ,
  പിന്നെ സത്യം പറഞ്ഞാല്‍ ഈ അഗ്രഗേറ്ററില്‍ ഞാന്‍ അധികം പോയി വായിക്കാറില്ല , പക്ഷെ മെയില്‍ ആയി വന്നാല്‍
  ചിലപ്പോള്‍ ഒന്ന് ക്ലിക്കും....അങ്ങിനെയാ പലതും വായിക്കുന്നത് ....എന്താ പറയ ..ചെയ്തും പോയി .....

  ReplyDelete
 11. വെറുമൊരു വഴിപോക്കന്റെ അഭിപ്രായമായി തള്ളാതെ ഇതിനു അടിവരയിടും വിധം @രാംജി, @ശ്രദ്ധേയന്‍ , @sm sadique തുടങ്ങിയ പ്രശസ്തരുടെ വാക്കുകളെങ്കിലും ഒന്ന് വായിച്ചു പ്രായോഗിക വല്‍ക്കരിക്കുമല്ലോ.

  ഇത് വായിച്ചു ആര്‍ക്കെങ്കിലും വീണ്ടു വിചാരം ഉണ്ടായെങ്കില്‍ ഈ പോസ്റ്റ്‌ വിജയം കണ്ടു എന്ന് വിശ്വസിക്കാമല്ലോ.

  എനിക്ക് പറയാനുള്ളത് പറയാനാണ് എന്റെ ബ്ലോഗ്‌, ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ പ്രതിഷേധം അറിയിക്കാന്‍ ആര്‍ക്കും അവകാശമുണ്ടല്ലോ. പിന്നെന്തിനു ഇമെയില്‍ വഴി തെറിവിളിക്കണം അല്ലേ

  @ഒരു ബ്ലോഗര്‍, ചൂടാവാതടെയ്, തരൂര്‍ ഭാര്യയെ മാറുംപോലെ അത്ര എളുപ്പം മാറ്റാന്‍ പറ്റുന്നതല്ല ഇമെയില്‍ ഐഡി

  ReplyDelete
 12. റാംജി പറഞ്ഞത് തന്നെ ഞാനും പറയുന്നു. ഈ വിഷയത്തെ കുറിച്ച് നമ്മുടെ മൂസാക്ക പറഞ്ഞത് കൂടി നോക്കുക
  http://niroopakanmoosa.blogspot.com/2010/05/blog-post.html

  ReplyDelete
 13. സത്യം. ഞാനും അനുഭവിക്കുന്നുണ്ട്. പറഞ്ഞാല്‍ മുഖം കറുക്കും. എനിക്ക് പോസ്റ്റിന്‍റെ പരസ്യങ്ങള്‍ അയച്ചു തരുന്ന മണ്ടന്മാരുടെ പ്രത്യേക ശ്രദ്ധക്ക്: എത്ര വലിയ വിശ്വസാഹിത്യമായാലും, ബ്ലോഗ് പോസ്റ്റ് എ മെയില്‍ വഴി വന്നാല്‍ വായിക്കുന്ന പ്രശ്നമില്ല. അപ്പൊ ഡിലീറ്റും.

  ReplyDelete
 14. ബസ് നിര്‍ത്തും വരെ
  കണ്ണില്‍ കണ്ട
  ബസിനൊക്കെ കൈ കാണിക്കും;

  നിര്‍ത്താതെ പോയ ബസുകാരെ
  തെറി വിളിക്കും;

  അതിനകത്ത് കയറിപ്പറ്റിയാല്‍
  ബസ് നിര്‍ത്തിക്കാന്‍ സൗകര്യം ചെയ്യുന്ന
  ക്ലീനര്‍മാരെയും
  ഡ്രൈവര്‍മാരെയും
  തന്തക്കുവിളിക്കും;

  ReplyDelete
 15. ബ്ലോഗര്‍മാരെ തെറി വിളിച്ചാലോന്നും ബെര്‍ലിയാവില്ല അതിനു കൊള്ളാവുന്ന വല്ലതും മാന്യമായി എഴുതണം ഇല്ലെങ്കില്‍ ഒറ്റ ബ്ലോഗര്‍മാരും തിരിഞ്ഞു നോക്കില്ല. തന്റെ ബ്ലോഗ്‌ താന്‍ തന്നെ തിരിച്ചുംമറിച്ചും വായിക്കേണ്ടി വരും.

  ReplyDelete
 16. കമ്പനി/ഓഫീസ്‌ ആവശ്യങ്ങള്‍ക്ക് കമ്പനിയുടെ ഐഡിയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പേഴ്സണല്‍ ഐഡിയും ബ്ലോഗ്‌ ആവശ്യത്തിലേക്ക് ഒരു ഐഡിയും ഉള്ളതിനാല്‍ ഇത്തരം ചിന്തകള്‍ എന്നെ അലട്ടുന്നില്ല.

  എനിക്ക് വരുന്ന മെയില്‍ വഴിയാണ് ഞാന്‍ പോസ്റ്റുകള്‍ വായിക്കുന്നത്. ആദ്യമൊക്കെ ജാലകം വഴി വായിച്ചിരുന്നു. സമയക്കുറവിനാല്‍ ഇപ്പോള്‍ മെയില്‍ വഴിയോ കമന്റു വഴിയോ പോസ്റ്റ്‌ വായിച്ചു അഭിപ്രായം പറയുന്നു. ആരെങ്കിലും പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ തീര്‍ച്ചയായും kannooraan2010@gmail.com എന്ന എന്റെ ബ്ലോഗ്‌ ഐഡിയിലേക്ക് Link അയക്കുവാന്‍ അപേക്ഷിക്കുന്നു.

  ReplyDelete
 17. എഴുത്തിന്റെ മൂർച്ച അല്പം കുറച്ചെന്ന് തോന്നി. എന്തായാലും നന്നായി. ഇക്കാര്യത്തിൽ നിരക്ഷരന്റെ പുതിയ പോസ്റ്റ് കൂടി നോക്കാം.

  ReplyDelete
 18. @അലി, നോമ്പ് പ്രമാണിച്ച് ഈ പോസ്റ്റിന്റെ മൂര്‍ച്ച അല്പം കുറച്ചതാ.... :)

  ReplyDelete
 19. This comment has been removed by a blog administrator.

  ReplyDelete
 20. ഞാനിപ്പോഴാ ഇത് കണ്ടത് ..അഗ്രിഗേറ്ററുകളില്‍ പോവാറില്ലാത്തത് കൊണ്ടാവാം .ഞാന്‍ ബി സി സി വഴി മെയില്‍ കുറെ പേര്‍ക്ക് അയക്കാറുണ്ട് , അയക്കരുതെന്ന് പറയുന്നവരെ ഒഴിവാകാറും ഉണ്ട് , ഞാന്‍ അങ്ങോട്ട്‌ ആരോടും അങ്ങിനെ ഒരാവശ്യം പറഞ്ഞിട്ടുമില്ല , മൊത്തം ക്ലിക്ക് ചെയ്തു കൂട്ടത്തില്‍ വേണ്ടത് മാത്രം സെലക്ട്‌ ചെയ്തു ബാക്കി അങ്ങ് ഡിലീറ്റും ,അത്ര തന്നെ ..ഇതിലെന്തു ബുദ്ധിമുട്ട് ഒരു പത്തു സെക്കന്റിന്റെ പണി ,പിന്നെ എല്ലാ കാര്യങ്ങളിലും അസഹനീയതയും ചതുര്‍ത്ഥിയും കാണിക്കുന്നത് ഒരു നല്ലൊരു മാനദണ്ഡമായി എനിക്ക് തോനുന്നില്ല ..താങ്കളെ വിമര്‍ശിച്ചതല്ല എനിക്ക് തോന്നിയത് പറഞ്ഞെന്നു മാത്രം .

  ReplyDelete

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം