Jul 21, 2010

കുഞ്ഞിക്കണ്ണന്റെ പേരും രൂപയുടെ ചിഹ്നവും

രൂപയുടെ പുതിയ ചിഹ്നം പ്രസിദ്ധീകരിച്ച ദിനം തന്നെയാണ് ഞാന്‍ കണ്ണൂരുകാരന്‍ കുമാരന്റെ ബ്ലോഗിലെ പേര് മാറ്റിയ കുഞ്ഞിക്കണ്ണനെ വായിച്ചത് എന്നത് തികച്ചും യാദ്രിശ്ചികം മാത്രം. കണ്ട കള്ള് ചെത്തുകാര്‍ക്കും, ലോട്ടറി വില്പനക്കാര്‍ക്കും കാണാറുള്ള "കുഞ്ഞിക്കണ്ണന്‍ " എന്ന പേര് മാന്യനും സുന്ദരനുമായ ആള്‍ക്ക് വന്നതിലെ വിഷമവും, സമൂഹത്തില്‍ ഒരു വില കിട്ടാന്‍ വേണ്ടി പേര് "സൂരജ്" എന്ന് മാറ്റിയതും കുമാര്‍ തന്റെ സ്വതസിദ്ധമായ ഹാസ്യം കൈവിടാതെ  അവതരിപ്പിച്ചിരിക്കുന്നു.

ഇതേ അവസ്ഥ തന്നെയായിരുന്നു നമ്മുടെ രൂപക്കും എന്നാണ് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നത്‌, കണ്ട കൂതറ പാക്കിസ്ഥാനികളും, ബംഗാളികളും, ശ്രീലങ്കകാരും ഉപയോഗിക്കുന്നതും രൂപ തന്നെ, സ്വന്തമായി ഒരു ലാബല്‍ ഇല്ലാത്ത കാരണത്താല്‍ രൂപയ്ക്ക് ഒരു വിലയും ഇല്ലായിരുന്നു. നടുറോഡില്‍ കണ്ടാല്‍ പോലും അതു വല്ല പാക്കി/ലങ്കന്‍  രൂപയുമാനെന്ന ധാരണയില്‍ കുനിയുന്നത് വെസ്റ്റാനെന്നു  കരുതി പിച്ചക്കാര്‍ വരെ എടുക്കാരുണ്ടായിരുന്നില്ല. ഇതിനൊരു ഉദാഹരണം ആണല്ലോ  രണ്ടു കോടി രൂപ സമ്മാനമുണ്ട് എന്ന് പറഞ്ഞാലും ആളുകള്‍ അയ്യേ രൂപയല്ലേ എന്ന് പറഞ്ഞു മൈന്‍ഡ് ചെയ്യാത്തതിനാല്‍  ലോട്ടറിക്കാര്‍ രാപ്പകല്‍ ലോട്ടറി വില്‍ക്കാന്‍ ആളുകളുടെ പിന്നാലെ തെണ്ടി നടക്കുന്നത്.

സാമ്പത്തിക ശാസ്ത്രഞ്ഞനും ബുദ്ധിമാനുമായ സര്‍ദാര്‍ജി ഈയിടെ അതിനെ പറ്റി കൂലങ്കഷമായി ചിന്തിച്ചു. രണ്ടു വര്‍ഷം മുന്‍പ് വരെ ഒരു യൂറോക്ക് ആയിരം കോടി  സിംബാവെ ഡോളര്‍, എന്ന് വച്ചാല്‍ പുല്ലിന്റെ  വിലപോലുമില്ലാത്ത സിംബാവെ നാണയം ഡോളറിന്റെ പേര് ഉപയോഗിചിട്ടായിരിക്കാം അടുത്തിടെ ഡോളറിന്റെ മൂല്യം വല്ലാതെ ഇടിഞ്ഞതും അതുവഴി അമേരിക്കന്‍ സാമ്പത്തിക പ്രതിസന്തിയും.
ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു ഇന്ത്യന്‍ രൂപയ്ക്ക്, മറ്റു രൂപയുടെ കൂട്ടത്തില്‍ നിന്നും ഏതു പൊട്ടനും തിരിച്ചറിയാന്‍ പുതിയ ചിഹ്നം കണ്ടെത്തിയിരിക്കുന്നു. ഇനി ഇന്ത്യന്‍ രൂപയുടെ വില റോക്കറ്റ് പോലെ ഉയരുന്നത് നമുക്ക് കാണാം. മൂന്നാല് വര്‍ഷം കൊണ്ട് ആയിരം ഡോളറിനു അര രൂപ എന്ന നിരക്കിലായിരിക്കും വിനിമയ നിരക്ക്. മാത്രമല്ല ഓയില്‍ എക്സ്പോര്ട്ടിംഗ് രാജ്യങ്ങള്‍ ഇനി മുതല്‍ അവരുടെ ഇടപാട് രൂപയിലാക്കും എന്നും വിശ്വസിക്കാം.

ഇനി എന്റെ  ന്യായമായ ഒരു ചോദ്യം‍, ഇന്ത്യന്‍ രൂപയും പാക് രൂപയും തിരിച്ചറിയാനാവാത്ത കൂതരകള്‍ ആണോ നമ്മുടെ രൂപയുടെ മൂല്യം കൂട്ടാന്‍ പോകുന്ന ആളുകള്‍?  സിങ്കപ്പൂര്‍ മുതല്‍ സിംബാവെ വരെ ഡോളര്‍ എന്ന പേര് മാത്രമല്ല ചിഹ്നം വരെ ഉപയോഗിച്ചിട്ടും എന്തേ ഇന്നും ഡോളര്‍ നില നില്‍ക്കുന്നു ? ഇറാക്കിലും ഉപയോഗിക്കുന്നത് കുവൈത്തില്‍ ഉപയോഗിക്കുന്ന അതെ ദീനാര്‍ എന്ന  പേരാണ്,  എന്നിട്ടും എന്ത് കൊണ്ട് അവരുടെ വില കുറയുന്നില്ല? അല്ലേലും ചിത്രം നോക്കിയാണോ മൂല്യം കൂടുന്നത് - ആണെങ്കില്‍ അതെനിക്ക് പുതിയ അറിവാണ്.

ഇത്തരം വസ്തുനിഷ്ടമായ കാര്യം ചര്‍ച്ച ചെയ്യാതെ, ഒരു ചിഹ്നം കിട്ടിയത് ആഘോഷിക്കുകയും, ഒപ്പം തങ്ങളുടെ അവസരോചിതവും ബുദ്ധിപരവുമായ പ്രവര്‍ത്തനം കൊണ്ട് ആ ചിഹ്നം (എന്തായാലും ചിഹ്നം ആയ സ്ഥിതിക്ക്  അതു ഒന്ന് ടൈപ്പ് ചെയ്യാന്‍ ആര്‍ക്കും  ആഗ്രഹം കാണുമല്ലോ) ടൈപ്പ് ചെയ്യാന്‍ ഒരു ഫോണ്ട് വികസിപ്പിച്ച പിള്ളേരെ അഭിനന്ദിക്കുന്നതിനു പകരം  അവരോടു അസൂയപ്പെട്ടിട്ടും, അതു യൂണികോഡ് അല്ല  മണ്ണാങ്കട്ടയല്ല  എന്നൊക്കെ പറഞ്ഞു അവരെമേല്‍ കുതിര കയറിയിട്ടും എന്ത് കാര്യം ?
പുതിയ ചിഹ്നം കൊണ്ട് രൂപയുടെ  മൂല്യമോ , ബ്രാണ്ട്മൂല്യമോ കുറയില്ല  പക്ഷെ  കൂടുകയുമില്ല
--*---*--
"പുതുമൊഴി: രൂപ ഏതായാലും ചിഹ്നം നന്നായാല്‍ മതി "

18 comments:

 1. പുതിയ ചിഹ്നം കൊണ്ട് രൂപയുടെ മൂല്യമോ , ബ്രാണ്ട്മൂല്യമോ കുറയില്ല പക്ഷെ കൂടുകയുമില്ല

  ReplyDelete
 2. നന്നായിരിക്കുന്നു വഴിപോക്കാ,
  രൂപായ്ക്ക് ഇനി വെച്ചടി....
  ബാക്കി പറയുന്നില്ല.

  ReplyDelete
 3. മൂല്യം ഇടിഞ്ഞാലും ചിന്നം സൂപ്പര്‍.

  ReplyDelete
 4. ഇതൊക്കെ ഒരു രസം.
  ചിഹ്നവും…….
  ചുമ്മാ പോ……

  ReplyDelete
 5. അയ്യേ സര്‍വ്വ പ്രതീക്ഷയും വഴിപോക്കാ നീ തകര്‍ത്തല്ലോ..

  രൂപക്ക് ചിഹ്നം കൊടുക്കാന്‍ പോവുന്നു എന്ന വാര്‍ത്ത വായിപ്പോള്‍ പത്രവും ചിഹ്നവും ഞാന്‍ എന്‍റെ സ്പോണ്‍സര്‍ അറബിക്ക് കാണിച്ചു കൊടുത്തിട്ട് പറയണം എന്നുകരുതിയതാ . “ഇതാ ഞങ്ങളുടെ രൂപയുടെ ചിഹ്നം . ഇനി ലോകത്തിലെ ഒന്നാം നമ്പര്‍ ആവാന്‍ പോവുന്നു. ഇനി മൂല്യം കൂടി കൂടി വരും അപ്പോള്‍ ഞാന്‍ നാട്ടില്‍ പോയി നിനക്ക് വിസഅയച്ചു തരാം എന്‍റെ ജോലിക്കാരനായി നിനക്കവിടെ കഴിയാം” എന്ന്.

  ആ പ്രതീക്ഷയാ നീ ഈ പോസ്റ്റ്കൊണ്ട് തകര്‍ത്തത് ദ്രോഹീ... :)

  ReplyDelete
 6. അമേരിക്കക്കാരന്റെ എച്ചില്‍ തിന്നാന്‍ നടക്കുന്ന തന്നെ പോലോത്ത ഐടി കൂലികള്‍ക്കൊന്നും ഇന്ത്യന്‍ രൂപ നന്നാവുന്നത് ഇഷ്ടപ്പെടില്ല

  ReplyDelete
 7. ഇതാണോ ഈ മൂല്യ ച്യുതി :))

  ReplyDelete
 8. മൂല്ല്യം അങ്ങട്‌ കൂടട്ടെ അല്ല പിന്നെ

  ReplyDelete
 9. പുതുമൊഴി: രൂപ ഏതായാലും ചിഹ്നം നന്നായാല്‍ മതി... കലക്കി.
  എന്റെ പോസ്റ്റിനെ പരാമര്‍ശിച്ചതില്‍ വളരെ നന്ദി.

  ReplyDelete
 10. രൂപയുടെ മൂല്യം കുറയുന്നത് ഇനി ചിഹ്നം ഇല്ലാത്തത്‌ കൊണ്ടാനെങ്കിലോ...
  ഒന്ന് പരീക്ഷിക്കാം എന്ന് കരുതിയായിരിക്കും,
  ഡോക്ടര്‍മാര്‍ രോഗികളെ പരീക്ഷിക്കുന്നത് പോലെ....

  ReplyDelete
 11. @@@@

  "Anonymous said...
  അമേരിക്കക്കാരന്റെ എച്ചില്‍ തിന്നാന്‍ നടക്കുന്ന തന്നെ പോലോത്ത ഐടി കൂലികള്‍ക്കൊന്നും ഇന്ത്യന്‍ രൂപ നന്നാവുന്നത് ഇഷ്ടപ്പെടില്ല "

  അനോണി സാറേ,

  ഇന്‍ക്കും ഇഷ്ട്ടായില്ലാ..!
  എന്ന്,
  അറബിയുടെ എച്ചില്‍ തിന്നു നടക്കുന്ന ഒരു ഏഴാംകൂലി.

  (ഇന്ത്യയില്‍ രൂപയ്ക്കു മൂല്യം 'ഉള്ളതുകൊണ്ടാ' ജീവിതച്ചെലവ് താങ്ങാനാകാതെ പാവപ്പെട്ടവന്‍റെ മൂലം പൊള്ളുന്നത്! ഹു..ഹൂ.. ഹി..ഹൂ..)

  ReplyDelete
 12. ചിഹ്നം കണ്ടെത്തിയതു കൊണ്ടു മുല്യം വര്ദ്ധിക്കുമോ? ഇതു നല്ല തമാശ.

  ReplyDelete
 13. roopayude chinnathile melethe vara enthanennu manassilayo? athanu daaridrya rega. Indiayile daridrya regakku thayeyulla ellavareyum athu prathinideekarikkunnu.

  ReplyDelete
 14. നമ്മുടെ രൂപയുടെ ഒരു ഗതി! അണ്ണാന്‍ മൂത്താലും മരംകയറ്റം മറക്കുമോ?

  ReplyDelete
 15. ചിഹ്നം കിട്ടിയത് ഒരു അംഗീകാരം അല്ലേ.

  ReplyDelete
 16. മേയ്ക്ക് അപ്പിനൊക്കെ ഒരു പരിധിയില്ലേ ....
  കാക്ക കുളിച്ചാല്‍ കൊക്കാവുമോ .......

  ReplyDelete
 17. ഇവിടെ കമന്റ്‌ ഇട്ടും മെയില്‍ അയച്ചും ഈ പോസ്ടിനോടു കൂറ് കാണിച്ച എല്ലാവര്‍ക്കും ഒരുപാട് നന്ദി

  ReplyDelete
 18. ഇനിയിപ്പോ ശരിക്കും മുല്യം കൂടുമോ ?!

  ReplyDelete

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം