Dec 30, 2010

ഭ്രാന്തനും ദന്ത ഡോക്ടറും

അതി സരസന്മാരും ബുദ്ധിമാന്മാരുമായ ഭ്രാന്തന്മാരാല്‍ സമൃദ്ധമായിരുന്നു ഞങ്ങളുടെ നാടായ നാദാപുരം. ഭ്രാന്ത് ഒരു അസുഖമല്ല മറിച്ച് ഒരു കലയാണ്‌ എന്ന് ശക്തമായി വിശ്വസിക്കുകയും ഭ്രാന്തിനെ വളരെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്നതില്‍ നിപുണനുമായിരുന്നു ഞങ്ങളുടെ പ്രദേശത്തെ തലമുതിര്‍ന്ന ഭ്രാന്തനായിരുന്ന കലന്തന്‍ .

ആള്‍ വെറും ഒരു മൂന്നാം കിട ഭ്രാന്തന്‍ ഒന്നുമല്ല, കെട്യോളും കുട്യേളും ഒക്കെയായി സ്വന്തം വീട്ടില്‍ താമസം, മോശമല്ലാതെ വേഷം, നല്ല ഐശ്വര്യമുള്ള മുഖഭാവം, ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഫൈവ് സ്റ്റാര്‍ ഭ്രാന്തന്‍ . ഒരിക്കല്‍ ഇദ്ദേഹത്തെ കര്‍ണാടകയിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ അഡ്മിറ്റ്‌ ചെയ്യാന്‍ ചെന്ന പോക്കര്‍ ഹാജിയെ അവിടെ അഡ്മിറ്റാക്കി കലന്തന്‍ മൂന്നാം ദിവസം നാട്ടിലെത്തിയത് തന്നെ ആളുടെ 'കൂര്‍മ്മഭ്രാന്തിനു' ഒരു ഉത്തമോദാഹരണമാണല്ലോ.

ഞാന്‍ ജനിക്കുന്നതിനു മുന്‍പേ ആള്‍ക്ക് പരലോകത്തേക്കു വിസ വന്നതിനാല്‍ ടിയാന്‍ സര്‍വീസ് അങ്ങോട്ടേക്ക് മാറ്റി. ഇത് കാരണം എനിക്ക് ഇദ്ദേഹത്തെ പറ്റി കേള്‍ക്കാനല്ലാതെ ദര്‍ശനസൗഭാഗ്യം ലഭിച്ചിരുന്നില്ല.

അന്നത്തെ ഇരിപ്പുവശം വച്ചു നോക്കിയാല്‍ എന്റെ പഠിപ്പ് വച്ചു സര്‍ക്കാര്‍ ഉദ്യോഗം ഒന്നും കിട്ടാന്‍ പോകുന്നില്ല, ഉള്ള സമയം വേസ്റ്റ് ആക്കാതെ അത്യാവശ്യം ആശാരിപണിയൊക്കെ പഠിച്ചാല്‍ ഭാവിയില്‍ ഉപകാരമാവും എന്ന ചിന്തയില്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ പ്രധാന ഹോബി അമ്മാവന്റെ വീട്ടുപണിക്ക് വേണ്ട ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കുന്ന 'ജാഗ'യില്‍ ചെന്നിരുന്നു ആശാരിപണിയുടെ സൂത്രങ്ങള്‍ പഠിക്കലും, ഞങ്ങളുടെ സുഹൃത്തും മൂത്താശാരിയും ആയ രാജന്റെ പഴങ്കഥകള്‍ കേള്‍ക്കലുമായിരുന്നു. കലന്തന്റെ 'ഭ്രാന്തുസാമര്‍ത്യവും', സംഭവങ്ങള്‍ മസാല ചേര്‍ത്ത് അവതരിപ്പിക്കാന്‍ അപാര സിദ്ധി ലഭിച്ച ആശാരി രാജന്റെ കഴിവും ആയിരിക്കണം കലന്തന്റെ സ്ഥാനം എന്റെ മനസ്സില്‍ നാറാണത്ത് ഭ്രാന്തനെക്കാള്‍ ഒരു പടി മേലെയാക്കിയത്.


പത്ത് മുപ്പതു വര്‍ഷം മുന്‍പ് ഞങ്ങളുടെ നാട്ടുകാര്‍ മുറുക്കാനും (വെറ്റില) മറ്റും നന്നായി കഴിക്കുന്നതിനാലും, ദൈവം മനുഷ്യന്മാരെ ഇന്നതെതിലും ക്വാളിറ്റിയുള്ള പാര്‍ട്സ് ഉപയോഗിച്ച് സൃഷ്ടിച്ചിരുന്നതിനാലും, പല്ല് വേദന അക്കാലത്തു തീരെ പ്രചാരത്തില്‍ ഇല്ല എന്ന് തന്നെ പറയാം. അതായിരിക്കാം അന്ന് ദന്ത ഡോക്ടര്‍മാര്‍ക്ക് ഇന്നത്തെതിന്റെ ആയിരത്തിലൊന്ന് വില പോയിട്ട് ഒരു ശരാശരി ലാട വൈദ്യന്റെ സ്റ്റാറ്റസ് പോലും കിട്ടാതിരുന്നത്. പാന്റ്സും ഇട്ടു ഒരു ചെറിയ സ്യൂട്കെയ്സും തൂക്കി ടൌണിലെ ഏതെങ്കിലും ചായക്കടയില്‍ - ആഴ്ചകള്‍ പഴക്കമുള്ള - ഇംഗ്ലീഷ് പത്രവും വായിച്ചു കൊണ്ട് ഇരയെയും കാത്തിരിക്കുന്ന ദന്ത ഡോക്ടറെ ആവശ്യക്കാര്‍ വന്നു കാണുകയോ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാലോ ആണ് പതിവ്.

ഒരു ജൂലായ്‌ മാസം,

പതിവുപോലെ ഇരതേടി വന്ന ഡോക്ടര്‍ക്ക് ഇരുട്ടുന്നതു വരെ കാത്തിരുന്നിട്ടും കാര്യമായ ഇരയോന്നും തടഞ്ഞില്ല. പോരാത്തതിന് ശക്തമായ മഴയും, ചായക്കട അടക്കാറായപ്പോള്‍ ഒരു പരിപ്പ് വടയും ചായയും കഴിച്ചു അവിടുന്നു പുറത്തിറങ്ങിയ ഡോക്ടരുടെ അടുത്ത് കാഴ്ചയില്‍ മാന്യനെന്നു തോന്നുന്ന ഒരാള്‍ വന്നു അപേക്ഷിച്ചു, ഭാര്യ പല്ല് വേദനയായി ഞെരിപിരി കൊള്ളുകയാണ്, ഡോക്ടറെ ഇവിടെ കണ്ടിരുന്നു എന്ന് ഒരാള്‍ പറഞ്ഞിട്ട് തെടിയിറങ്ങിയതാണ്. ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ സമയം ഇരുട്ടാരായി എന്നതൊന്നും ഗൌനിക്കാതെ ഡോക്ടര്‍ അതു സ്വീകരിച്ചു.

അങ്ങനെ ഡോക്ടരുടെ കുടയുടെ തണലില്‍ രണ്ടുപേരും മഴനനയാതെ ഏകദേശം രണ്ടു കിലോമീറ്റെര്‍ നടന്നു കാണണം. ഒരു അടച്ചിട്ട കടയുടെ അടുത്തെത്തിയപ്പോള്‍ മാന്യന്‍ പറഞ്ഞു, ഇനി വഴി അല്പം മോശമാണ്, ഞാന്‍ വീട്ടില്‍ ചെന്ന് ടോര്‍ച്ചുമായി വരാം, കടയില്‍ ഡോക്ടറോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു ഡോക്ടരുടെ കുടയും വാങ്ങി ആള്‍ പോയി.

ഡോക്ടര്‍ക്ക് കാത്തിരുന്നു മടുത്തു, ആള്‍ വരുന്ന ലക്ഷണമില്ല, ആകെ ടെന്‍ഷന്‍ അടിച്ചു ഇരിക്കുമ്പോഴാണ് തന്റെ കടയില്‍ അപരിചിതനെ അസമയത്ത് കണ്ട കടയുടമ പാറേമ്മല്‍ കേളപ്പന്‍ തൊട്ടടുത്ത വീട്ടില്‍ നിന്നും ഒരു റാന്തല്‍ വിളക്കുമായി ഇറങ്ങി വന്നു കാര്യം തിരക്കുന്നത്. ഡോക്ടരുടെ വിശദീകരണത്തില്‍ നിന്നും ഡോക്ടറെ കൂട്ടി വന്ന ആ മാന്യന്‍ 'ഭ്രാന്തന്‍ കലന്തന്‍' ആണെന്ന് മനസ്സിലാക്കാന്‍ കേളപ്പന് അധികം ആലോചിക്കേണ്ടി വന്നില്ല. ഡോക്ടര്‍ വിഡ്ഢിയാക്കപ്പെട്ടു എന്നും സമയം കളയാതെ സ്ഥലം വിട്ടു കൊള്ളാനും നിര്‍ദേശിച്ചു.

ഡോക്ടര്‍ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചാണ് വന്നത്, ബുദ്ധിമാനായ ഡോക്ടറെ അതും ഒരു ഭ്രാന്തന്‍ പറ്റിക്കുക എന്നൊക്കെ പറഞ്ഞാല്‍. ഇതില്‍പരമൊരപമാനമില്ലപ്പോ എന്ന് മനസ്സില്‍ പറഞ്ഞ് ഡോക്ടര്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് ഒരു പരാതി ബോധിപ്പിച്ചു. കലന്തന്‍ തന്നെ കബളിപ്പിച്ചു, തന്റെ കുടയും കയ്യിലുള്ള അഞ്ഞൂറ് രൂപയും ആള്‍ മോഷ്ടിച്ചു.

പിറ്റേന്ന് രാവിലെ രണ്ടു പോലീസുകാര്‍ കേളപ്പന്റെ കടയുടെ മുന്നില്‍ നിന്നും ചുറ്റിത്തിരിയുന്നു, കാര്യം തിരക്കിയപ്പോള്‍ ഡോക്ടര്‍ പ്രതികരിച്ചു എന്ന് ജനം മനസ്സിലാക്കി. അവര്‍ കലന്തനെ പൊക്കാന്‍ വന്നതാണ്, കലന്തന്‍ ഒരു മടിയും കൂടാതെ അവരുടെ ഒപ്പം സ്റ്റേനിലേക്ക് പോയി. ആള്‍ക്ക് ബോറടി മാറ്റാന്‍ വീണുകിട്ടിയ അവസരമാനല്ലോ.

പോലീസ് കലന്തനെ കാര്യങ്ങള്‍ ധരിപ്പിച്ചു. കുട ഇല്ലഞ്ഞിട്ടാണ് ഡോക്ടറെ ഒപ്പം കൂട്ടിയതെന്നു കലന്തന്റെ ന്യായം. കുടയും കാശും എവിടെ എന്ന ചോദ്യത്തിന് കുട വീട്ടിലുണ്ട് നിങ്ങള്‍ തിരക്കു കൂട്ടിയതിനാലാണു എടുക്കാന്‍ മറന്നതെന്നും രൂപയില്‍ ഇരുനൂറു കേളപ്പനും, ഇരുനൂറു സ്വന്തം ഭാര്യക്കും നൂറു അമ്മതിനും കൊടുത്തു എന്നും പറഞ്ഞു. കാഴ്ചയില്‍ ഭ്രാന്തനാനെന്നോന്നും തോന്നാത്തതിനാല്‍ പോലീസ്കാര്‍ അതു വിശ്വസിച്ചു.

അധികം വൈകിയില്ല വീണ്ടും രണ്ടു പോലീസ്കാര്‍ കേളപ്പന്റെ കടക്കു മുന്നില്‍, അവര്‍ക്ക് കിട്ടേണ്ടത് കലന്തന്റെ ഭാര്യ, കേളപ്പന്‍, അമ്മദ് എന്നിവരെയാണ്, മൂന്നു പേരും സ്റ്റേഷനില്‍ എത്തി. തൊണ്ടി മുതലായ രൂപ എവിടെ എന്ന ചോദ്യം കേട്ടു അവര്‍ ആകെ ഞെട്ടി - എന്ത് രൂപ ഏത് രൂപ എന്നായി അവര്‍.

കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട കലന്തന്‍ 'സാമാന്യഭ്രാന്തു' വീണ്ടെടുത്ത് കാര്യങ്ങള്‍ വിശദീകരിച്ചു തുടങ്ങി. സത്യത്തില്‍ ഞാന്‍ പൈസ എടുത്തിട്ടില്ല ഈ ഡോക്ടര്‍ തന്നെ വിഡ്ഢിയാക്കിയത്തിലുള്ള പകതീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ്, അതിന്റെ ശിക്ഷ ഞാന്‍ എന്റെ ശത്രുക്കള്‍ക്ക് വീതിച്ചു കൊടുത്തു - എന്നെ ഒറ്റി കൊടുത്ത കേളപ്പന്‍ (പിഴ ഇരുനൂറു രൂപ), സമയത്തിന് ഭക്ഷണം തരാത്ത ഭാര്യ ആയിശു (പിഴ ഇരുനൂറു രൂപ), വഴിയില്‍ കാണുമ്പോള്‍ കളിയാക്കുന്ന അമ്മത് (പിഴ നൂറു രൂപ). ഇന്നെങ്ങാന്‍ കലന്തന്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ പറ്റി ബ്ലോഗ്‌ എഴുതിയതിനു കുറഞ്ഞത്‌ നൂറു രൂപ എങ്കിലും എനിക്കും ഫൈന്‍ ഇടുമായിരുന്നു.

***
ഇത്രയും ബുദ്ധിമാന്മാരുമായ ഭ്രാന്തന്‍മാര്‍ അധികം ഉണ്ടാകാന്‍ തരമില്ല, ആളുടെ സാമര്‍ത്ഥ്യം കണ്ടിട്ടാവാം എന്റെ ഉപ്പാപ്പാന്റെ അനുജന്‍ - പായുന്നതിന്റെ കുട്ടി പറക്കും എന്ന വിശ്വാസത്തില്‍ - അങ്ങേരുടെ മകളെ കല്യാണം കഴിച്ചത്.
===***===
//റീപോസ്റ്റ്‌ //

36 comments:

 1. ടിയാന്‍ ആളു കൊള്ളാം ...................

  ReplyDelete
 2. നാരായണത്തുഭ്രാന്തന്‍January 27, 2010 at 12:36 PM

  കൊള്ളാം നന്നായിരിയ്ക്കുന്നു.

  ReplyDelete
 3. കുലന്തന്റെ പകപോക്കല്‍ സമ്മര്‍ത്ഥ്യം കലക്കി.
  ആശംസകള്‍.

  ReplyDelete
 4. നന്നായി നാദാപുരം വിശേഷങ്ങള്‍...

  ReplyDelete
 5. കലന്തൻ പുലി!

  ReplyDelete
 6. നന്നായിരുന്നു..
  നാദാപുരത്തെ ഭ്രാന്തന്മാരുടെ കൂട്ടത്തില്‍ വഴിപോക്കന്‍ പെടില്ലല്ലോ...അല്ലെ..?

  ReplyDelete
 7. ഇത് വായിച്ചപ്പോ ഓര്‍മവന്നത് പണ്ട് കണ്ട 'മൂക്കില്ലാരാജ്യത്ത്'എന്ന സിനിമയാണ്.
  പിന്നെ....
  കലാന്തന്റെ പോലീസ് വിശേഷം വായിച്ചപ്പോ നമ്മടെ തടിയന്റെ നസീറിനെയും...

  ReplyDelete
 8. ഇതാണോ യഥാര്‍ത്ഥ നാരായണത്തു ഭ്രാന്തന്‍.

  ReplyDelete
 9. പോസ്റ്റ്‌ നന്നായി ...

  ReplyDelete
 10. നാദാപുരം കലന്തന്‍ കൊള്ളാം!!

  ReplyDelete
 11. ഈ പോസ്റ്റ്‌ വായിച്ചു അഭിപ്രായം പറഞ്ഞവര്‍ക്കും,
  വായിച്ച ശേഷം ഒന്നും മിണ്ടാതെ തടി തപ്പിയ മറ്റുള്ളവര്‍ക്കും, അതിലുപരി വായിക്കാത്ത ലക്ഷക്കണക്കിന്‌ പേര്‍ക്കും എന്റെ ഹൃദ്യമായ നന്ദി
  പിന്നെ
  @ഇസ്മയില്‍, ഏയ് നമ്മുടെ അല്ല നിങ്ങളുടെ... അതു മതി പിന്നെ ഗുലുമാലിനു :)

  ReplyDelete
 12. കലന്തന്‍ ഹാജിയെ പറഞ്ഞു കേട്ടിടുണ്ട് ...

  ReplyDelete
 13. നല്ല പോസ്റ്റുകള്‍...
  ഇനിയും ഇതു പോലുള്ള നര്‍മത്തില്‍ പൊതിഞ്ഞ തമാശകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
  ആശംസകള്‍ നേര്‍ന്നുകൊണ്ട്...
  സസ്നേഹം...
  അനിത
  JunctionKerala.com

  ReplyDelete
 14. എടാ...ഫയങ്കരൻ കലന്താ...! നീ കലക്കിക്കളഞല്ലോ..!! :)‌
  രസിപ്പിച്ചു.

  ReplyDelete
 15. കുലന്തന്‍ കലക്കി
  എനിക്ക് ഇഷ്ട്ടായി അവസാനം ശത്രുക്കള്‍ക്ക് നലകിയ ആ പണി.. :)

  ReplyDelete
 16. ഇന്നെങ്ങാന്‍ കലന്തന്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ പറ്റി ബ്ലോഗ്‌ എഴുതിയതിനു കുറഞ്ഞത്‌ നൂറു രൂപ എങ്കിലും എനിക്കും ഫൈന്‍ ഇടുമായിരുന്നു.
  കമന്‍റ് എഴുതിയതിനു എനിക്കും കിട്ടുമായിരിക്കും അല്ലെ ഒരു അമ്പതെങ്കിലും ഫൈന്‍.. ഹ ഹ
  കലന്തനല്ലെ പുലി... യഥാര്‍ത്ത പുലി.. പോസ്റ്റ് രസമായിട്ടുണ്ട് :)

  ReplyDelete
 17. [ഇന്നെങ്ങാന്‍ കലന്തന്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ പറ്റി ബ്ലോഗ്‌ എഴുതിയതിനു കുറഞ്ഞത്‌ നൂറു രൂപ എങ്കിലും എനിക്കും ഫൈന്‍ ഇടുമായിരുന്നു] .good good :)

  ReplyDelete
 18. അതായിരിക്കാം അന്ന് ദന്ത ഡോക്ടര്‍മാര്‍ക്ക് ഇന്നത്തെതിന്റെ ആയിരത്തിലൊന്ന് വില പോയിട്ട് ഒരു ശരാശരി ലാട വൈദ്യന്റെ സ്റ്റാറ്റസ് പോലും കിട്ടാതിരുന്നത്.

  അതു കലക്കി

  ReplyDelete
 19. എന്നെ ഒറ്റി കൊടുത്ത കേളപ്പന്‍ (പിഴ ഇരുനൂറു രൂപ),സമയത്തിന് ഭക്ഷണം തരാത്ത ഭാര്യ ആയിശു (പിഴ ഇരുനൂറു രൂപ), വഴിയില്‍ കാണുമ്പോള്‍ കളിയാക്കുന്ന അമ്മത് (പിഴ നൂറു രൂപ). ഇന്നെങ്ങാന്‍ കലന്തന്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ പറ്റി ബ്ലോഗ്‌ എഴുതിയതിനു കുറഞ്ഞത്‌ നൂറു രൂപ എങ്കിലും എനിക്കും ഫൈന്‍ ഇടുമായിരുന്നു.
  കണക്കു പിശകിയോ ?
  ഒരു നുറുകുടുതല്‍ കാണുന്നു .
  കഥ കൊള്ളാം .

  ReplyDelete
 20. കഥയായാലും കാര്യമായാലും നന്നായി.

  ReplyDelete
 21. ഏറ്റവും അവസാനം വന്നു കമന്റിയതിനു എനിക്കും പിഴ അടിക്കുമോ ?

  ReplyDelete
 22. ഹഹ.. നാദാപുരത്ത് ഭ്രാന്തന്‍! നമ്മുടെ നാട്ടിലെ ഭ്രാന്തന്മാരുടെ ബുദ്ധി ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ ബുദ്ധി എന്തായിരിക്കും! അസൂയപ്പെട്ടോളൂ മറുനാട്ടുകാരെ :)

  വഴിപോക്കാ, കലക്കി

  ReplyDelete
 23. കലക്കി മച്ചാ കലക്കി..

  ReplyDelete
 24. nadhapuram viseshangal nannaayi.......

  ReplyDelete
 25. ആളു കൊള്ളാം .....

  ReplyDelete
 26. കലന്തൻ പുരാണം കലക്കീലോ...!

  ReplyDelete
 27. കലന്തപുരാണം തലയിലേറ്റി വഴിപോക്കന്‍ വെറുതെയല്ല നടന്നത്.കൊണ്ടും കൊടുത്തും എറിഞ്ഞും പിടിച്ചും നടന്നപ്പോള്‍ കണ്ടുനിന്നവര്‍ക്കൊരു സുഖം .അതാണു വഴിപോക്കന്‍ .

  ReplyDelete
 28. ഒരുതരത്തില്‍ പറഞ്ഞാല്‍ ഓരോരുത്തര്‍ക്കും ഉണ്ട് ഓരോ ഭ്രാന്ത്, തിരിച്ചറിയാന്‍ പ്രയാസം

  ReplyDelete
 29. പുള്ളിക്ക്‌ ഭ്രാന്തില്ലെന്ന് മനസ്സിലായി.. ചെറിയ ഒരു fraud ബാധ അത്രയേ ഉള്ളൂ )

  ReplyDelete
 30. http://sapthaswarangal.blogspot.com/

  One more blogger in New Zealand

  ReplyDelete
 31. assalayittundu........ bhavukangal.........

  ReplyDelete
 32. പോസ്റ്റ് കൊള്ളാം .....

  ReplyDelete

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം