ഓട്ടോറിക്ഷ റോഡില്‍ നിന്നും വെട്ടിക്കുന്നത് പോലെ പ്രവചനാതീതമായ ന്യൂസിലാന്‍ഡിലെ കാലാവസ്ഥയില്‍, യാത്ര ആവുന്നത്ര കുറക്കാമല്ലോ എന്ന് കരുതിയാണ് ഓഫീസിനു അടുത്തുള്ള ഒരു വീട്ടില്‍ സഹവീടന്റെ (flatmate) ഒരു ഒഴിവുണ്ട് എന്ന് കേട്ടപ്പോള്‍ ഒരു കാര്‍ വാങ്ങുന്നത് വരെ നല്ല ഒരു ഓപ്ഷന്‍ ആണെന്ന നിലക്ക് അതിനോട് താല്പര്യം തോന്നിയത്.
അതിന്റെ ഉടമസ്ഥനായ കിവിയുടെ [ന്യൂസിലാന്ഡ്കാരെ പൊതുവേ അങ്ങനെയാണല്ലോ വിളിക്കാറ്] കൂടെ ഷെയര്‍ ചെയ്തു ഉപയോഗിക്കണം. കിടപ്പ് മുറി വേറെ വേറെ ഉണ്ടെങ്കിലും ബാക്കിയെല്ലാം - ടോയിലറ്റ് അടക്കം - ഷെയര്‍ ചെയ്യണം എന്നൊക്കെയാണ് ചട്ടം.
വീടിനെ പറ്റി സുഹൃത്ത് വിവരിച്ചത് കേട്ടപ്പോള്‍ താജ് മഹലിന്റെ അത്രയൊന്നും വരില്ലെങ്കിലും മൈസൂര്‍ കൊട്ടാരത്തെക്കാള്‍ ബെറ്റര്‍ ആയിരിക്കും എന്ന് തോന്നി. മാത്രമല്ല, അവിടുത്തെ ഗൃഹനാഥന്‍ (landlord) ഒരു മഹാനായ മനുഷ്യനാണെന്നും, സ്ഥലത്തെ പ്രധാന മാന്യന്മാരില്‍ ഒരാളാണെന്നും ഒക്കെയാണ് സുഹൃത്ത് പറഞ്ഞു തന്നത്. ടൌണില്‍ വച്ച് ഒരു വൈകുന്നേരം ആ മാന്യനെ ഒന്ന് കണ്ടു.
ആള്‍ ജോലി ചെയ്യുന്നത് ഒരു UK ബെയ്സ്ഡ് കമ്പനിയില്‍ ആണ് - അതും ഓണ്‍ലൈന്‍ ആയി. മൂങ്ങകളെ പോലെ പകല്‍ ഉറക്കം രാത്രി ജോലി.. കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത അസൂയ തോന്നി..രാവിലെ ഉറങ്ങാന്‍ ഉള്ള ഒരു സുഖം ഒന്ന് വേറെ തന്നെയല്ലേ? രാവിലെ കഷ്ടപ്പെട്ട് എണീക്കുന്നതിനു പകരം സുഖമായി മൂടിപ്പുതച്ചു കിടന്നുറങ്ങാമല്ലോ..എന്തൊരു ഭാഗ്യം സിദ്ധി്ച്ചവന്‍ ! ആ ഭാഗ്യവാനോട് കുറച്ചു നേരം സംസാരിച്ച ശേഷം അടുത്ത ദിവസം വീട് കാണാന്‍ വരാം എന്ന് പറഞ്ഞു ഞങ്ങള്‍ തിരിച്ചു..
പിറ്റേന്നു തന്നെ ആ മണി മാളിക കാണാന്‍ വേണ്ടി പുറപ്പെട്ടു - ആ മാന്യന്‍ എന്നെയും സുഹൃത്ത് ദിലോവരെയും അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ചരിത്രാതീത കാലത്ത് പണിത ഒരു വീട്. പതിനെട്ടാം നൂറ്റാണ്ടില്‍ ന്യൂസിലാന്‍ഡില്‍ ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍, തീരെ പഴയ വീടായതിനാല്‍ ഇടിഞ്ഞു വീഴുമെന്നു പേടിച്ചു ഇവിടെ താമസിചില്ലെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. ഈ വഴിപോക്കന് ഇത് തന്നെ ധാരാളം, എന്നാലും ഈ വിവര ദോശി ഉള്ള സമ്പാദ്യം മൊത്തം ചിലവാക്കി എന്തിനു ഈ കടുംകൈ ചെത്ത്‌ചെയ്തു എന്നോര്‍ത്ത് എനിക്ക് സഹതാപം തോന്നി.
വീടിന്റെ അകത്തു കേറിയപ്പോള്‍ ഒരു കാര്യം ബോധ്യമായി. ആശാന്‍ അവിടെ താമസം തുടങ്ങാന്‍ പോകുന്നേയുള്ളൂ. പെയിന്‍റിംഗ് ഒക്കെ ചെയ്തു ആകെക്കൂടി തൊണ്ണൂറു വയസ്സുള്ള കിഴവിക്ക് കല്യാണ ഡ്രസ്സ് ഉടുപ്പിച്ച പോലോത്ത ഒരു ലുക്ക്. രണ്ടു കിടപ്പ് മുറി ഉള്ളതില്‍ വലുത് ആശാന്‍ കയ്യടക്കിയിരിക്കുന്നു. ചെറിയ ഒരെണ്ണം എനിക്കും. ഒരുമയുണ്ടെങ്കില്‍ ഉലക്ക മേലും കിടക്കാം എന്നാണല്ലോ പഴമക്കാര്‍ പഠിപ്പിച്ചത്. ചെറിയ റൂം ആയാല്‍ സൗകര്യമാണ് അത്രയല്ലേ വൃത്തിയാക്കാന്‍ മിനക്കെടെണ്ടാതുള്ളൂ എന്ന് കരുതി ഞാന്‍ സമാധാനിച്ചു.
പക്ഷെ ചിലതൊക്കെ പറയാതെ എന്റെ കൈത്തരിപ്പു മാറുന്നില്ല. പരദൂഷണം എന്നൊക്കെ വേണേല്‍ നിങ്ങള്‍ക്ക് പറയാം.
ന്യൂസീലാണ്ടിലെ രണ്ടു ദ്വീപുകളും തിരഞ്ഞാലും ഇവിടതെതിനേക്കാള്‍ പഴയ ഒരു ഫ്രീസര്‍ കിട്ടാന്‍ സാധ്യതയില്ല. യൂറോപിലെങ്ങാന്‍ ആയിരുന്നേല്‍ ഇത് അടുത്തുള്ള മ്യൂസിയത്തില്‍ പണ്ടെങ്ങാന്‍ സ്ഥാനം പിടിച്ചേനെ... മറ്റു സാധനങ്ങളെല്ലാം ഒരു വിധം പുതിയതാണ് ഓരോന്നിനും ഒരു 25-30 വര്‍ഷത്തെ പഴക്കമേ കാണൂ.. ബാത്ത്റൂമിലെ ഷവറില്‍ ചൂട് വെള്ളം കിട്ടണമെങ്കില്‍ പഴയ ഷോര്‍ട്ട് വേവ് റേഡിയോ ട്യൂണ്‍ ചെയ്യുമ്പോലെ അര മണിക്കൂര്‍ മിനക്കെടണം...സാരമില്ല, പച്ച വെള്ളത്തില്‍ കുളിക്കുന്നതാനല്ലോ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുടി കൊഴിച്ചില്‍ തടയാനും നല്ലത്. വീടിന്റെ ലോക്ക് വര്‍ക്ക് ചെയ്യുന്നില്ല ഉടനെ ശരിയാക്കും എന്ന് അയാള്‍ പറഞ്ഞു. തക്കാളിപ്പെട്ടിക്കെന്തിനാ മാഷെ ഗോദ്രേജിന്റെ പൂട്ട് എന്ന് ഞാന്‍ ചോദിച്ചില്ല.
ചുരുക്കി പറഞ്ഞാല്‍ ഒരു പാടു ആന്റിക് വാല്യൂ ഉള്ള ആ പുരാതന ഗൃഹം എന്റെ താല്‍ക്കാലിക കൊട്ടാരമാക്കാന്‍ തന്നെ ഞാന്‍ അങ്ങ് തീരുമാനിച്ചു. വാടകയും മറ്റു കാര്യങ്ങളും ചര്‍ച്ച ചെയ്തുറപ്പിച്ചു പുറത്തിറങ്ങിയപ്പോഴാണ് ആളുടെ കാര്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്. അതോടെ ആ വീടും ഫ്രിഡ്ജും എന്ന് വേണ്ട എല്ലാം പുതിയതായി എനിക്ക് തോന്നി. കാരണം കാളവണ്ടി യില്‍ നിന്നും മോട്ടോര്‍ യുഗം തുടങ്ങിയ സമയത്തുണ്ടാക്കിയ ഒരു കാര്‍.... അല്ലേലും പകല്‍ ഉറങ്ങി രാത്രി ഇരുട്ടിന്‍റെ മറവില്‍ ചുറ്റിക്കളിക്കുന്നവന് പുതിയ കാര്‍ ആവശ്യമില്ലല്ലോ.
ഈ കിവികള്‍ക്ക് മലയാളം വായിക്കാന്‍ അറിയാത്തത് നമ്മുടെ ഭാഗ്യം...ല്ലേ...?

0 Comments, നിങ്ങള്‍ എന്ത് പറയുന്നു?:
Post a Comment
താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം